'സുപ്രിയയെക്കുറിച്ച് അന്ന് ഏരിയ മുഴുവൻ സംസാരമായി; ആ സുപ്രിയ തന്നെയാണ് പൃഥിരാജിന്റെ ഭാര്യയെന്നറിഞ്ഞപ്പോൾ'
താരപത്നിയെന്നതിനപ്പുറം മലയാളികളുടെ മനസിൽ ഇടം നേടാൻ കഴിഞ്ഞ വ്യക്തിയാണ് സുപ്രിയ മേനോൻ. നടൻ പൃഥിരാജുമായുള്ള വിവാഹ ശേഷമാണ് സുപ്രിയയെ മലയാളികൾ അറിയുന്നത്. അതിന് മുമ്പേ ദേശീയ മാധ്യമ രംഗത്ത് സുപ്രിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എൻഡിടിവി, ബിബിസി എന്നീ മാധ്യമ സ്ഥാപനങ്ങളിലെ റിപ്പോർട്ടറായിരുന്നു സുപ്രിയ മേനോൻ. കരിയർ വേണ്ടെന്ന് വെച്ചാണ് സുപ്രിയ പൃഥിരാജിനെ വിവാഹം ചെയ്യുന്നത്.
കേരളവുമായി സുപ്രിയ അടുത്തിടപഴകുന്നത് വിവാഹത്തിന് ശേഷമാണ്. വിവാഹ ശേഷം തുടക്കത്തിൽ മലയാളികളിൽ നിന്നും കടുത്ത സൈബർ ആക്രമണം സുപ്രിയക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പുതിയ ജീവിതവുമായി പൊരുത്തപ്പെടാൻ തനിക്ക് സമയം വേണ്ടി വന്നെന്ന് സുപ്രിയ തുറന്ന് പറയുകയുണ്ടായി. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ സുപ്രിയക്ക് മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. അഭിമുഖങ്ങളിലൂടെയാണ് സുപ്രിയയെ ആളുകൾ മനസിലാക്കിയത്.

ഇപ്പോഴിതാ സുപ്രിയയെക്കുറിച്ച് സംസാരിക്കുകയാണ് നടനും ഫിലിം മേക്കറുമായ ആർജെ ബാലാജി. കുട്ടിക്കാലത്ത് തനിക്ക് സുപ്രിയയെ പരിചയമുണ്ടെന്ന് ആർജെ ബാലാജി പറയുന്നു. ചെറുപ്പത്തിൽ ഞങ്ങൾ അടുത്തടുത്ത ഫ്ലാറ്റുകളിലായിരുന്നു. 96 ൽ ഞങ്ങൾ അവിടത്തെ ഫാഷൻ ഷോയിൽ റാംപ് വാക്ക് ചെയ്തിട്ടുണ്ട്. കുട്ടിക്കാലത്ത് ഞങ്ങൾ ജോളിയായി കളിച്ചവരാണ്. ജേർണലിസം പഠിച്ച സുപ്രിയ എൻഡിടിവിയിൽ റിപ്പോർട്ടറായി.
ഏരിയ മുഴുവൻ സുപ്രിയയെക്കുറിച്ചാണ് സംസാരിച്ചിരുന്നത്. സുപ്രിയ എൻഡിടിവി റിപ്പോർട്ടറായത് അറിഞ്ഞോയെന്ന് എല്ലാവരും ചോദിച്ചു. റിപ്പോർട്ടർ എന്നത് വലിയ ജോലിയാണ് എനിക്കും റിപ്പോർട്ടറാകണമെന്ന് കരുതി. അങ്ങനെ ജേർണലിസം പഠിച്ചു. ഏറെ വർഷങ്ങൾ കഴിഞ്ഞാണ് ഈ സുപ്രിയയാണ് കുട്ടിക്കാലത്തെ സുപ്രിയയെന്ന് മനസിലാക്കുന്നത്. അവർ പൃഥിരാജിന്റെ ഭാര്യയാണിപ്പോഴെന്നും ആർജെ ബാലാജി ചൂണ്ടിക്കാട്ടി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

കരിയറിലെ തിരക്കുകളിലാണ് സുപ്രിയ . പൃഥിരാജിനൊപ്പം സിനിമാ നിർമാണ രംഗത്ത് സജീവമാണ് സുപ്രിയ ഇന്ന്. ഒടുവിൽ പുറത്തിറങ്ങിയ ഗുരുവായൂർ അമ്പലനടയിൽ മികച്ച വിജയം നേടി. കേരള ഫുട്ബോൾ ലീഗിലെ ഫോഴ്സ കാെച്ചിയുടെ ഉടമകളാണ് സുപ്രിയയും പൃഥിരാജും ഇന്ന്. അടുത്തിടെയാണ് സുപ്രിയ പൃഥിരാജിനൊപ്പം മുംബെെയിലേക്ക് താമസം മാറിയത്. ഇതേക്കുറിച്ച് പൃഥിയുടെ അമ്മ മല്ലിക സുകുമാരൻ കഴിഞ്ഞ ദിവസം സംസാരിക്കുകയുണ്ടായി.
മകളുടെ പഠിപ്പിനും മറ്റുമായാണ് അങ്ങോട്ട് താമസം മാറിയത്. മാസത്തിൽ കൂടുതൽ ദിവസവും പൃഥിയും സുപ്രിയയും കൊച്ചിയിൽ തന്നെയാണ് ഉണ്ടാവാറെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. താമസം മാറിയതിനെക്കുറിച്ച് പല പ്രചരണങ്ങളും വന്നു. സ്വത്ത് ഭാഗം വെക്കാത്തതിന്റെ പേരിൽ പിണങ്ങിപ്പോയതാണെന്ന് കേട്ടെന്ന് ഒരാൾ വിളിച്ച് പറഞ്ഞു.
ഇത്തരം തെറ്റായ പ്രചരണങ്ങൾ ശരിയല്ലെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. സ്വത്തുകൾ വേണ്ടത് പോലെ ഭാഗം വെക്കാനുള്ള ബുദ്ധി തനിക്കുണ്ടെന്നും മക്കൾ തന്നോടൊന്നും ചോദിക്കുന്നവരല്ലെന്നും മല്ലിക വ്യക്തമാക്കി. തനിക്കുള്ളതെല്ലാം മക്കൾക്ക് തന്നെയാണ് വഴിയേ പോകുന്നവർക്കല്ലെന്നും നടി അന്ന് പറഞ്ഞു.


Click it and Unblock the Notifications