എച്ചിൽ കഴുകാത്ത കൈ കൊണ്ട്‌ തല്ലുകയാണ്‌ വേണ്ടത്‌!! മാതൃദിനത്തിൽ വ്യത്യസ്തനായി മാത്തുക്കുട്ടി

ലോകമാത്യദിനം പ്രമാണിച്ച് സോഷ്യൽ മീഡിയയിലുടെ അമ്മമാർക്ക് ആശംസകൾ പങ്കുവെച്ചുള്ള പോസ്റ്റുകളാണ് ഉയർന്ന് വരുന്നത് ബാല്യകാലത്തെ ചിത്രം മുതൽ ഏറ്റവും ഒടുവിൽ എടുത്ത ചിത്രങ്ങളുടെ അകമ്പടിയോടെയായാണ് മാതയദിനാശംസകൾ നേരുന്നത്. എന്നാൽ എല്ലാവരിൽ നിന്നും വ്യത്യസ്തനാവുകയാണ് മാത്തുക്കുട്ടി. ലോക മാത്യദിനത്തിൽ വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റാണ് താരം പങ്കുവെച്ചിരിക്കുന്നത്.

RJ Mathukkutty

കഴുകാതെ കുന്ന് കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങളുടെ ചിത്രത്തോടെയായിരുന്നു താരത്തിന്റെ മാത്യദിനം ആശംസ. ഈ ഫോട്ടോ അത്ര നല്ലതല്ലെന്ന് എനിക്കറിയാം. പക്ഷെ ഇതിൽ ഞാനിന്ന് രാവിലെ കുടിച്ച ചായക്കപ്പ്‌ മുതൽ ഉച്ചയൂണിന്റെ പ്ലേറ്റ്‌ വരെയുണ്ട്‌. വൈകുന്നേരമാവുമ്പോഴേക്കും ഇത്‌ ഇരട്ടിയാവും. അത്താഴമുണ്ട്‌ നമ്മൾ ഗെയിം ഓഫ്‌ ത്രോൺസിന്റെ അവസാന സീസണിലേക്കും വാട്സാപ്പ്‌ ചാറ്റിന്റെ കുറുകലുകളിലേക്കും കമിഴ്‌ന്ന് വീഴുമ്പോൾ നമ്മുടെ അമ്മമാരെവിടെ എന്ന് ചിന്തിച്ചിട്ടുണ്ടോ ?
അവരിവിടെയാണ്‌!!
കാണുമ്പോൾ തന്നെ നമുക്ക്‌ സ്ക്രോൾ ചെയ്ത്‌ കളയാൻ തോന്നുന്ന ഈ വിഴുപ്പ്‌ പാത്രങ്ങൾക്ക്‌ മുൻപിൽ.
ആലോചിക്കുമ്പോൾ നാണക്കേട്‌ തോന്നുന്നുണ്ട്‌. ഉണ്ട പാത്രം പോലും കഴുകി വെക്കാതെ അമ്മക്ക്‌ ആശംസകൾ നേരാൻ ചെന്നിരിക്കുന്നു.
എന്നേപ്പോലെയുള്ളവരെ എച്ചിൽ കഴുകാത്ത കൈ കൊണ്ട്‌ തല്ലുകയാണ്‌ വേണ്ടത്‌!

NB: ഇതിൽ പകുതി പോസ്റ്റ്‌ ഇട്ടതിനു ശേഷം ഞാൻ തന്നെ കഴുകി വെക്കുന്നതായിരിക്കും.- മാത്തുക്കുട്ടി കുറിച്ചു

താരങ്ങൾ തങ്ങളുടെ അമ്മമാർക്ക മാത്യദിന ആശംസ നേർന്ന് രംഗത്തെത്തിയിരുന്ന. ചിത്രങ്ങൾ ഉൾപ്പെടെ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു ആശംസകൾ. താരങ്ങൾ മാത്രമല്ല ജനങ്ങളും ഗംഭീരമായി ഇക്കൊല്ലത്തെ മാത്യദിനം ആഘോഷിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X