ഭാര്യ പ്രസവിച്ചത് അതികഠിനമായ 19 മണിക്കൂറുകള്‍ക്ക് ശേഷം! കുഞ്ഞിന് മുന്‍പ് അച്ഛനും കരഞ്ഞുവെന്ന് മാത്തുക്കുട്ടി

നടനും അവതാരകനും സംവിധായകനുമൊക്കെയായി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ആര്‍ജെ മാത്തുക്കുട്ടി. രാജ് കലേഷിനൊപ്പം ടെലിവിഷന്‍ പരിപാടി അവതരിപ്പിച്ചാണ് മാത്തുക്കുട്ടി ജനകീയനാവുന്നത്. ശേഷം സിനിമകളില്‍ അഭിനയിച്ചും സംവിധാനം ചെയ്തുമൊക്കെ സജീവമായി. ഏറ്റവും പുതിയതായി താനൊരു കുഞ്ഞിന്റെ പിതാവായി എന്ന സന്തോഷമാണ് മാത്തുക്കുട്ടി പങ്കുവെച്ചത്.

കഴിഞ്ഞ ദിവസമാണ് തനിക്കും ഭാര്യയും ഡോക്ടറുമായ എലിസബത്തിനും ഒരു ആണ്‍കുഞ്ഞ് ജനിച്ചുവെന്ന വിവരം മാത്തുക്കുട്ടി വെളിപ്പെടുത്തുന്നത്. പിന്നാലെ മകനെയും എടുത്ത് നില്‍ക്കുന്നതും ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോകുന്നതുമായ ചിത്രങ്ങളും വീഡിയോസുമൊക്കെ താരം പങ്കുവെച്ചു. അതിലും ശ്രദ്ധേയമായൊരു എഴുത്തുമായിട്ടാണ് താരമിപ്പോള്‍ എത്തിയിരിക്കുന്നത്.

RJ-Mathukutty

ഭാര്യ എലിസബത്തിനൊപ്പം ലേബര്‍ റൂമില്‍ നടന്ന കാര്യങ്ങളെ പറ്റിയാണ് മാത്തുക്കുട്ടി സൂചിപ്പിച്ചത്. ഇപ്പോള്‍ കുഞ്ഞ് വരുമെന്ന് കരുതി ലേബര്‍ റൂമില്‍ കയറിയെങ്കിലും മണിക്കൂറുകള്‍ കുറേ കാത്തിരുന്നതിന് ശേഷമാണ് അവനെത്തുന്നത്. അപ്പന്റെ അതേ സ്വഭാവം ജനിച്ചപ്പോള്‍ തന്നെ അവന്‍ കാണിച്ചുവെന്നാണ് താരം പറയുന്നത്. മാത്രമല്ല കുട്ടി വരുന്നതിന് മുന്‍പേ ലേബര്‍ റൂമില്‍ നിന്ന് അച്ഛന്‍ കരയേണ്ടി വന്നുവെന്നും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ മാത്തുക്കുട്ടി സൂചിപ്പിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

'നീണ്ട എട്ട് മാസത്തെ കരുതലുകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷം ''ഇപ്പൊ വരും'' എന്ന് കാനഡ വിക്ടോറിയ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വിധിയെഴുതി ലേബര്‍ റൂമിലേക്ക് കേറ്റിയ ഭാര്യ പ്രസവിച്ചത് അതികഠിനമായ 19 മണിക്കൂറുകള്‍ക്ക് ശേഷം.

ശനിയാഴ്ച വൈകുന്നേരങ്ങളില്‍ പണ്ട് ലുലു മാളിന് മുന്‍പുള്ള ബ്ലോക്കില്‍ കിടക്കുമ്പോള്‍, നെടുമ്പാശ്ശേരിയിലുള്ള കൂട്ടുകാരനോട് ''അളിയാ ഗൂഗിള്‍ മാപ്പില്‍ വെറും 3 മിനിറ്റ്, ഇപ്പൊ എത്തും'' എന്ന് കോണ്‍ഫിഡന്‍സോടെ വിളിച്ച് പറയുന്ന എന്റെ അതേ സ്വഭാവത്തില്‍ ഒരു പ്രൊഡക്ട്.

RJ-Mathukutty

അത് പിന്നെ കര്‍മ്മഫലം എന്ന് കരുതി ആശ്വസിക്കാം. പ്രധാന വിഷമം അതല്ല. മണിക്കൂറുകള്‍ നീണ്ട push and pull ന്റെ ഇടയില്‍, നിലക്കണ്ണു മിഴിച്ച് നില്‍ക്കുന്ന സര്‍വ്വ ഹോസ്പിറ്റല്‍ സ്റ്റാഫുകളോടും അവള്‍ അലറിപ്പറഞ്ഞത് എന്താണെന്നോ?

''എനിക്കറിയാം ഇതങ്ങനെ പെട്ടെന്നൊന്നും പുറത്ത് വരൂല്ലാ.. ഇതിന്റെ അപ്പന്‍ 12 മാസമാണ് അമ്മയുടെ വയറ്റില്‍ തന്നെ കിടന്നേ..''ന്ന്.
സത്യം പറഞ്ഞാല്‍ കുട്ടി വരുന്നതിന് മുന്‍പേ ലേബര്‍ റൂമില്‍ നിന്ന് അച്ഛന്‍ കരഞ്ഞു...' എന്നുമാണ് മാത്തുക്കുട്ടി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഇതിന് താഴെ ഭാര്യ എലിസബത്ത് കമന്റുമായി എത്തുകയും ചെയ്തു.

'4 മാസം കൂടെ അവിടെ തന്നെ കിടക്കേണ്ട വരുവോന്ന് വരെ ഞാന്‍ പേടിച്ചു' എന്നാണ് എലിസബത്തിന്റെ കമന്റ്.

കഴിഞ്ഞ വർഷമാണ് ആർ ജെ മാത്തുക്കുട്ടി വിവാഹിതനാവുന്നത്. ഭാര്യ എലിസബത്ത് കാനഡയിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്. ഇരുവരുടെയും ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ ഒരു മകനോ മകളോ ഉണ്ടാവുമെന്ന് താരങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ഒടുവിൽ ഒരു മകന് ജന്മം കൊടുത്തിരിക്കുകയാണ് ഇരുവരും.

More from Filmibeat

Read more about: rj mathukutty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X