വിനീതേട്ടന്‍റെ ഹണിമൂണ്‍ ടൈമിലാണ് കഥ പറഞ്ഞത്! ഞാന്‍ നിന്നെ മറക്കൂലെന്ന് ദിവ്യേച്ചി പറഞ്ഞു!

മാത്തുക്കുട്ടിയെന്ന പേര് ടെലിവിഷന്‍ പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഉരുളക്കുപ്പേരി മറുപടികളും കൗണ്ടറുകളുമായി പ്രേക്ഷകരെ ചിരിപ്പിച്ച് മുന്നേറിയ മാത്തുക്കുട്ടിക്ക് സംവിധായകന്‍ എന്ന ടൈറ്റില്‍ കൂടി സ്വന്തമാണ് ഇപ്പോള്‍. കുഞ്ഞെല്‍ദോയുമായാണ് ഇദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ആര്‍ ജെയായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു രൂപേഷ് പീതാംബരനുമായി സൗഹൃദത്തിലായത്. ഞങ്ങളുടെ വീട് അടുത്തടുത്തായിരുന്നു.

യൂ ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിന് സംഭാഷണം എഴുതാമോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. സന്തോഷത്തോടെ താന്‍ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്ന് മാത്തുക്കുട്ടി പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. വിനീത് ശ്രീനിവാസനുമായും ആ സമയത്ത് സൗഹൃദത്തിലായിരുന്നു. അദ്ദേഹമാണ് തന്നോട് സംവിധാനത്തെക്കുറിച്ച് സംസാരിച്ചത്.

മനസ്സിലൊരു കഥയുമായാണ് തന്റെ നടപ്പെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. അത് കേട്ടതോടെ കഥ കേള്‍ക്കാലോ എന്ന് അദ്ദേഹം പറഞ്ഞു. വിനീതേട്ടന്‍രെ ഹണ്മൂണ്‍ കാലമായിരുന്നു അത്. ആ സമയത്താണ് കഥ പറച്ചില്‍ നടക്കുന്നത്. പാതിരാത്രി വരെ ഫോണില്‍ വിളിച്ച് കഥ പറയലായിരുന്നു ഹോബി. നിന്നെ ഞാന്‍ മറക്കൂല എന്ന് ദിവ്യേച്ചി തന്നോട് പറയാറുണ്ടെന്നും മാത്തുക്കുട്ടി ഓര്‍ത്തെടുക്കുന്നു.

RJ Mathukutty

നീ എഴുതെടാ, ഇത് കൊള്ളാം എന്നായിരുന്നു അന്ന് വിനീതേട്ടന്‍ പറഞ്ഞത്. അതിന് ശേഷമായാണ് എഴുതുന്നതിനായി സമയം കണ്ടെത്തുന്നതിനെക്കുറിച്ച് ഗൗരവകരമായി ആലോചിച്ചത്. റേഡിയോ ജോലിയില്‍ നിന്നും മാറി ടെലിവിഷന്‍ തിരഞ്ഞെടുത്തത് ആ സമയത്തായിരുന്നു. അതാവുമ്പോള്‍ ഇടയ്ക്ക് ഫ്രീ ടൈം കിട്ടുമല്ലോ, അപ്പോള്‍ എഴുത്തും നടക്കും.

തിരക്കഥയുമായി പോയപ്പോള്‍ ഈ സിനിമ ഞാന്‍ ചെയ്യട്ടെയെന്നായിരുന്നു വിനീതേട്ടന്‍ ചോദിച്ചത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രികളിലൊന്ന് കൂടിയായിരുന്നു അത്. ഏറ്റെടുത്ത പ്രൊജക്ടുകള്‍ ബാക്കി കിടക്കുന്നതിനാല്‍ അദ്ദേഹത്തിന് ഈ ചിത്രം ഏറ്റെടുക്കാനാവുമായിരുന്നില്ല.

ഇത് നീ തന്നെ ചെയ്യൂ, ഇത്രയും നാള്‍ കാത്തിരുന്നതല്ലേ, നീ തന്നെ ചെയ്യണമെന്ന് പറഞ്ഞ് നിര്‍ബന്ധിക്കുകയായിരുന്നു അദ്ദേഹം. ഒരു ഷോര്‍ട്ട് ഫിലിം പോലും ചെയ്യാത്ത താന്‍ ഇതെങ്ങനെ ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ തന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കുഞ്ഞെല്‍ദോയില്‍ ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്റെ പേര് വന്നത് അങ്ങനെയാണെന്നും മാത്തുക്കുട്ടി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X