ആസിഫിന്റെ ലിസ്റ്റിലേ സിനിമ ഇല്ലായിരുന്നു, കൊറോണ പൊളിച്ച പ്ലാനിങ്ങിനെ കുറിച്ച് മാത്തുക്കുട്ടി

സിനിമ പ്രേമികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന വർഷമായിരുന്നു 2020. മികച്ച ഒരു പിടി ചിത്രങ്ങളായിരുന്നു ഈ വർഷം തിയേറ്ററുകൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ കൊവിഡ് ബാധയും ലോക്ക് ഡൗണും സിനിമ വ്യവസായത്തെ പാടെ ബാധിച്ചിട്ടുണ്ട് കൊറോണ വൈറസ് വ്യാപകമാവാൻ തുടങ്ങിയപ്പോൾ തന്നെ തിയേറ്ററുകൾ അടച്ചിടുകും സിനിമ ഷൂട്ടിങ്ങുകൾ നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. താരങ്ങൾ ഹൗസ് ക്വാറന്റൈനിലേയ്ക്ക് നീങ്ങി.

സകല പ്ലാനിങ്ങും തെറ്റിച്ച കൊവിഡിനെ കുറിച്ച് ആർ ജെ മാത്തുക്കുട്ടി. അദ്ദേഹം ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞ് എൽദോ. നിശ്ചയിച്ച പ്രകാരമാണെങ്കിൽ ചിത്രം തിയേറ്ററുകളിൽ എത്തേണ്ട സമയമാണിത്. വിജയം സ്വപ്നം കണ്ടിരിക്കെ സകല പ്ലാനിങ്ങും താറുമാറായതിനെ കുറിച്ച് മാത്തുക്കുട്ടി. മനോരമ ഓൺലൈനിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കൂടാതെ ചിത്രത്തിലില്ലാത്ത ഒരാൾ സിനിമയിൽ എത്തിയതിനെ കുറിച്ചും മാത്തുക്കുട്ടി പറയുന്നു.

 വൻ പ്ലാനിങ്ങ്


വൻ വിജയമായ കുഞ്ഞിരാമായണത്തിനു ശേഷം ലിറ്റിൽ ബിഗ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുവിൻ, പ്രശോഭ് എന്നിവർ ചേർന്നപ നിർമ്മിച്ച രണ്ട് സിനിമകളുടെ സമയത്തും പ്രതിസന്ധിയുണ്ടായിരുന്നു, എബി' എന്ന ചിത്രത്തിന്റെ സമയത്തു സിനിമാസമരമായിരുന്നു. കൽക്കിയുടെ സമയത്തായിരുന്നു പ്രളയവും. രണ്ടും ലാഭത്തിൽ കുറവ് നേരിട്ടതോടെ ഞങ്ങൾ ഇക്കുറി വൻ പ്ലാനിങ്ങിലായിരുന്നു. ഫെബ്രുവരി - മാർച്ച്‌‌ പരീക്ഷ. ഏപ്രിൽ അവസാനം ആകുമ്പോഴേക്കും റമസാൻ വ്രതം. അതുകൊണ്ട് ഈസ്റ്റർ - വിഷു ആണ് നല്ല ടൈം. ഏതോ തമിഴ് സിനിമയിൽ ബ്ലൂ പ്രിന്റിനു മേലെ രണ്ടു കയ്യും കുത്തിനിൽക്കുന്ന വിജയുടെ മുഖഭാവത്തോടെ ഞങ്ങളത്‌ ഉറപ്പിച്ചു..

  കൊറോണ വൈറസ്


സർവ കണക്കുകൂട്ടലുകളെയും തകർത്തെറിഞ്ഞ് കൊറോണ വില്ലനായി വരുകയായിരുന്നു.വില്ലന്മാര്‍ വരുമ്പോൾ വീടുകളും കടകളുമൊക്കെ അടച്ച് ഓടുന്നവരെ സ്ക്രീനിൽ കണ്ടിട്ടുണ്ട്. പക്ഷേ, ഇക്കുറി ആദ്യം അടഞ്ഞത് ആ തിയേറ്ററുകൾ ആയിരുന്നു. പോസ്റ്റ്‌ പ്രൊഡക്‌ഷൻ എന്തായി എന്നു ചോദിക്കുന്നവരോട് ‌‘ഇപ്പൊ‌ പ്രൊഡക്‌ഷൻ ഇല്ല... പോസ്റ്റ് മാത്രമേ ഉളൂ- എന്ന് പറഞ്ഞ് ഒഴിയുമെന്നും മാത്തുക്കുട്ടി മനോരമയോട് പറഞ്ഞു.

   ആസിഫ് അലി


ആസിഫ് അലിയുടെ ലിസ്റ്റിലേ ഇല്ലാത്ത സിനിമയായിരുന്നു കുഞ്ഞെൽദോ. കഥ കേട്ട് ഇഷ്ടമായപ്പോൾ പരമാവധി പെട്ടെന്നു ചെയ്യാമെന്നായി. നിലവിൽ ചാർട്ട് ചെയ്തിരുന്ന സിനിമകൾക്കിടയിൽ കുഞ്ഞെൽദോയ്ക്ക് ഒരിത്തിരി ഇടം ഉണ്ടാക്കാൻ വേണ്ടി പാവം ആസിഫ് കുറെ കഷ്ടപ്പെട്ടു. ദീപാവലി, സെറ്റിലുള്ളവരുടെ പിറന്നാളുകൾ,...പടക്കം വാങ്ങി പൊട്ടിക്കാൻ കിട്ടുന്ന ഒരവസരവും ഞങ്ങൾ പാഴാക്കിയില്ല. പ്ലാൻ ചെയ്തതു പോലെ ഷൂട്ട് തീർന്നു- മാത്തുക്കുട്ടി പറയുന്നു.

സംവിധായകനായത്

തിര എന്ന് ചിത്രത്തെ വിനീത് മനസ്സിലിട്ട് പെരുപ്പിച്ച് നടക്കുന്ന സമയത്തായിരുന്നു കുഞ്ഞ് എൽദോയെ പറ്റി ആദ്യം പറയുന്നത്. നീ എഴുത് മാത്തൂ.. ബാക്കി നമ്മളൊക്കെ ഇവിടെയില്ലേ.. എന്ന് വിനീത് പറഞ്ഞ നേരം എന്റെ ഉള്ളിലും ഒരു വൻ തിര വന്നു കയറി. 016ൽ ആനന്ദം എന്ന സിനിമ വിജയിച്ചതിന്റെ ആനന്ദത്തിൽ ഇരിക്കുന്ന വിനീതിനു മുന്നിലെത്തി കഥ പറഞ്ഞു.ആദ്യം ഒരു നീണ്ട നിശ്ശബ്ദതയായിരുന്നു. പിന്നെ ചോദിച്ചു: ‘ഈ സിനിമ ഞാൻ ഡയറക്ട് ചെയ്തോട്ടെ? രാജ്യം മുഴുവൻ നോട്ട് നിരോധനത്തിന്റെ അങ്കലാപ്പിൽ നിൽക്കുന്ന ആ നവംബർ രാത്രിയിൽ ഇന്ത്യയിൽ ഏറ്റവുമധികം സന്തോഷിച്ച വ്യക്തി ഞാനായിരിക്കും. പരിപാടിയുടെ ഷൂട്ടില്ലാത്ത സമയത്ത് സിനിമയുടെ തിരക്കഥ ശരിയാക്കി. അതിനിടെ വിനീത് ശ്രീനിവാസൻ അഭിനയിച്ചുകൊണ്ടിരുന്ന പല പ്രോജക്ടുകളും നീണ്ടു. ആ സമയത്ത് വീണ്ടും വിനീതിന്റെ ചോദ്യം ‘ഈ സിനിമ നിനക്കു തന്നെ സംവിധാനം ചെയ്തൂടെ?' പറ്റില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു. നീ ചെയ്യ്. ഞങ്ങൾ എല്ലാവരും കൂടെയുണ്ടല്ലോ'. എന്ന ആ പഴയ ഡയലോഗിന്റെ തിരയിൽ ഞാൻ ഒരിക്കൽക്കൂടി പെട്ടു...

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X