ഫുക്രുവിനെ തളര്‍ത്താന്‍ ശ്രമിച്ചെന്ന് രഘു! ഒളിപ്പോരായിരുന്നു! എല്ലാം പറഞ്ഞ് തീര്‍ത്താണ് ഇറങ്ങിയത്

ബിഗ് ബോസ് സീസണ്‍2 അടുത്തിടെയാണ് അവസാനിച്ചത്. കൊറോണ വൈറസ് പടരുന്ന സൈഹചര്യത്തില്‍ ചിത്രീകരണം ബുദ്ധിമുട്ടായതിനാല്‍ പരിപാടി അവസാനിപ്പിക്കുകയായിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. അകത്തുനിന്നും സന്തോഷത്തോടെയാണ് ഞങ്ങള്‍ വരുന്നതെന്നും പുറത്തെ കാര്യമോര്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്നുമായിരുന്നു താരങ്ങള്‍ പറഞ്ഞത്. ബുദ്ധികൊണ്ട് ബിഗ് ബോസില്‍ നിലനില്‍ക്കുന്നവരിലൊരാളായി പലരും വിശേഷിപ്പിച്ച താരമാണ് ആര്‍ ജെ രഘു.

കോഴിക്കോടന്‍ ശൈലിയിലുള്ള സംസാരവും തന്റെ മടിയെക്കുറിച്ചുമൊക്കെ രഘു വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരമിപ്പോള്‍. സുനിത ദേവദാസിന് നല്‍കിയ അഭിമുഖത്തിലാണ് രഘു അനുഭവങ്ങള്‍ പങ്കുവെച്ചത്. ഗ്രൂപ്പായി കളിച്ചതിനെക്കുറിച്ചും രജിത് കുമാറുമായുള്ള വിയോപ്പുകളെക്കുറിച്ചുമൊക്കെ വിശദീകരിച്ചിരിക്കുകയാണ് അദ്ദേഹം. ഫുക്രുവിന തളര്‍ത്താനായി തങ്ങള്‍ സ്ട്രാറ്റജി ഉണ്ടാക്കിയിരുന്നതായും രഘു പറയുന്നു.

ഫുക്രുവിനോടുള്ള വിയോജിപ്പ്

ഫുക്രുവിനോടുള്ള വിയോജിപ്പ്

ഫുക്രുവുമായി പല കാര്യങ്ങളിലും വിയോജിപ്പുകളുണ്ടായിരുന്നു. ടാസ്‌ക്കില്‍ ജയിക്കാനായി ഏത് തന്ത്രവും ഉപയോഗിക്കാമെന്നതാണ് നിലപാട്. നാളെ യൂത്ത് ഐക്കണാവാന്‍ സാധ്യതയുള്ള ചെറുപ്പക്കാരനാണ്. ചില നിലപാടുകള്‍ അവന്‍ തിരുത്തിയാല്‍ കൊള്ളാമെന്നുണ്ട്. ഫുക്രുവിനെ മാനസികമായി തളര്‍ത്തുകയെന്നത് ഞങ്ങളുടെ സ്ട്രാറ്റജിയായിരുന്നു. ബിഗ് ബോസ് തീര്‍ന്നപ്പോള്‍ ഇതേക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു. എല്ലാം പറഞ്ഞുതീര്‍ത്തിരുന്നു.

സാബുവിനെ അനുകരിക്കുന്നു

സാബുവിനെ അനുകരിക്കുന്നു

ബിഗ് ബോസ് സീസണ്‍ വണിണിലെ വിജയിയായ സാബുമോനെ അനുകരിച്ച് ഇടയ്ക്ക് രഘു എത്തിയിരുന്നു. തുരത്തി തുരത്തി അടിക്കും എന്ന ഡയലോഗ് താന്‍ അദ്ദേഹത്തില്‍ നിന്നും കടമെടുത്തതാണെന്നും രഘു പറയുന്നു. കോഴിയൊക്കെ വീട്ടിനകത്തേക്ക് വരുമ്പോള്‍ ഈ ഡയലോഗ് പറയാറുണ്ട്. പല സ്ഥലത്തും അത് പറയാറുണ്ട്. കഴിഞ്ഞ സീസണ്‍ കണ്ടിരുന്നു. അങ്ങനെ ഉപയോഗിച്ച് ശീലമാക്കിയതാണ് ആ ഡയലോഗ്.

അവസാനത്തെ അഞ്ചില്‍

അവസാനത്തെ അഞ്ചില്‍

ഫോക്കസ്ഡായാണ് താന്‍ ഗെയിം കളിച്ചതെന്ന് രഘു പറയുന്നു. നീതിബോധത്തോടെയാണ് ഗെയിം കളിച്ചത്. എതിരാളികളോട് പോലും അങ്ങനെയേ പെരുമാറിയിട്ടുള്ളൂ. സത്യത്തിനൊപ്പം നിന്നാണ് നിലപാടുകള്‍ എടുത്തത്. റാങ്ക് നിര്‍ണ്ണയിക്കുന്ന ടാസ്‌ക്കില്‍ ആദ്യം രണ്ടാമത്തെ സ്ഥാനമായിരുന്നു. ആദ്യം രണ്ടാം സ്ഥാനമായിരുന്നു അന്നാരും പരാതിയൊന്നും പറഞ്ഞിരുന്നില്ല. രണ്ടാമത്തെ തവണ ആത്മവിശ്വാസത്തോടെയാണ് ഒന്നാം സ്ഥാനത്തിനായി വാദിച്ചത്. ഒളിപ്പോരായതിനാല്‍ ആരും തന്നെ എതിരാളിയായി കണക്കാക്കിയിരുന്നില്ലെന്നും രഘു പറയുന്നു.

സുജോ ഒന്നും കണ്ടിട്ടില്ല

സുജോ ഒന്നും കണ്ടിട്ടില്ല

ഫുക്രുവും എലീനയും ബാത്ത്‌റൂമില്‍ എന്തോ ചെയ്തുവെന്നുള്ള സംഭവത്തിലും രഘു നിലപാട് വ്യക്തമാക്കിയിരുന്നു. ഇറിറ്റേറ്റിംഗ് ഫൈറ്റ് നടക്കുകയായിരുന്നു അവിടെ. കാണാത്ത കാര്യം പറയണ്ട, നമുക്ക് പോവാമെന്നായിരുന്നു ആ സമയത്ത് സുജോയോട് പറഞ്ഞത്. ലൈറ്റര്‍ സാധനമാണ് അത്. സുജോ എന്തെങ്കിലും കണ്ടിരുന്നോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ല. ഒന്നും കണ്ടിട്ടില്ലെന്നാണ് വിശ്വസിക്കുന്നത്.

 സുജോയ്‌ക്കൊപ്പം നിന്ന് കളിച്ചു

സുജോയ്‌ക്കൊപ്പം നിന്ന് കളിച്ചു

ആര്യയും സംഘവുമുള്‍പ്പെടുന്ന ടീം ആദ്യമേ അവിടെയുണ്ട്. എവിക്ഷനും നോമിനേഷനും ജയിലുമൊക്കെയുള്ളതിനാല്‍ ടീം അവിടെ ആവശ്യമായിരുന്നു. ഫിസിക്കല്‍ ടാസ്ക്കില്‍ പുറകിലാണ് താന്‍. സുജോയുമായി ഒത്തുകളിച്ചത് അതാണ്. ഞാന്‍ 100 സിസി ബൈക്കാണെങ്കില്‍ സുജോ 350 ബുള്ളറ്റാണ്. സുജോ നിര്‍ബന്ധിച്ചതിനാലാണ് ഖനനം ടാസ്‌ക്കില്‍ പങ്കുപറ്റിയത്. ഗ്രൂപ്പിനുള്ളില്‍ തുടരുന്നതിനിടയിലും വിയോജിപ്പുകള്‍ വ്യക്തമാക്കാറുണ്ട്.

Recommended Video

എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam
 ഭാര്യയോട് പറഞ്ഞത്

ഭാര്യയോട് പറഞ്ഞത്

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നയാളാണ് താന്‍. അച്ഛന്റേയും അമ്മയുടേയും പ്രണയ വിവാഹത്തെക്കുറിച്ചും ഒറ്റ മോനായിട്ടും തന്നെ പങ്കുവെക്കല്‍ പഠിപ്പിച്ചതിനെക്കുറിച്ചും രഘു നേരത്തെ തുറന്നുപറഞ്ഞിരുന്നു. വിവാഹം കഴിക്കുമ്പോള്‍ സംഗീതയോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ചും രഘു തുറന്നുപറഞ്ഞിരുന്നു. ഇപ്പോള്‍ നിനക്കുള്ള സ്വാതന്ത്ര്യം 50 ശതമാനം കൂടി കൂടുതൽ കിട്ടും എന്നാണ്. അത് എപ്പോള്‍ കിട്ടുന്നില്ല എന്ന് തോന്നിയാലും നിനക്ക് എന്നെ വിട്ടു പോകാം എന്നാണ്. ഇതൊക്കെയാണ് എനിക്ക് സ്ത്രീയെന്നും രഘു പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X