twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ സത്യന്റെ ചരിത്രം അങ്ങനെ നിലനില്‍ക്കട്ടെ, ഇന്ത്യന്‍ ഫുട്ബാളിന്റെ സൂപ്പര്‍ ഹീറോക്ക് ജന്മദിനാശംസകള്‍

    |

    എല്ലാവരും മറന്ന് തുടങ്ങിയ വിപി സത്യന്റെ കഥ സിനിമ ആക്കിയതോടെയാണ് എല്ലാവരും അദ്ദേഹത്തെ കുറിച്ച് തിരിച്ചറിയുന്നത്. ജയസൂര്യ ആയിരുന്നു വിപി സത്യനായി അഭിനയിച്ചിരുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും, ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളുമായ വിപി സത്യന്റെ 54 ആം ജന്മദിനമായിരുന്നു ഏപ്രില്‍ 29.

    1990 കളുടെ തുടക്കം കേരള പോലീസ് ടീമിന്റെ ഏറ്റവും മികച്ച ഇന്‍സ്പിരെഷണല്‍ ലീഡര്‍ ആയിരുന്നു സത്യനെ കുറിച്ച് നിരവധി പോസ്റ്റുകളാണ് നിറയുന്നത്. കൂട്ടത്തില്‍ ബിഗ് ബോസ് താരം ആര്‍ജെ രഘുവുമുണ്ട്. തന്റെ അച്ഛന്‍ പറഞ്ഞ് തന്ന കഥകളിലുള്ള വിപി സത്യനെ കുറിച്ച് പറഞ്ഞ് രഘുവും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുകയാണ്.

    vp-sathyan
    രഘുവിന്റെ കുറിപ്പ് വായിക്കാം...

    വീടിന്റെ മതിലു പോലെയാണ് ഒരു പ്രതിരോധ നിരക്കാരന് കാല്‍പ്പന്തു കളിയിലെ കളിയിലെ സ്ഥാനം. വീടിന് അതിര്‍ത്തി തീര്‍ക്കാനും അതിക്രമിച്ചു കടക്കുന്നവരെ തടയാനും മതില്‍ കൂടിയേ തീരു. ഒരു മഴക്കാലത്ത് മതില്‍ ഇടിഞ്ഞു വീണാലും ബലക്കുറവുകൊണ്ടു ഒരു വിള്ളല്‍ വീണാലും മതിലിനു നമ്മള്‍ ആ വിലയെ കൊടുക്കൂ.

    ഉപ്പും മുളകിലെയും കനകത്തിന്റെ യഥാര്‍ഥ വിവാഹം! ഭര്‍ത്താവിനെ പരിചയപ്പെടുത്തി വിവാഹ ചിത്രങ്ങളുമായി നടിഉപ്പും മുളകിലെയും കനകത്തിന്റെ യഥാര്‍ഥ വിവാഹം! ഭര്‍ത്താവിനെ പരിചയപ്പെടുത്തി വിവാഹ ചിത്രങ്ങളുമായി നടി

    ഇന്ത്യന്‍ ഫുട്ബാള്‍ ടീം ഫിഫയുടെ റാങ്കിങ്ങില്‍ 100-ാം സ്ഥാനത്തിനിപ്പുറം വന്നത് ഈ മനുഷ്യന്‍ ഉറപ്പുള്ള മതിലായി മൈതാനത്ത് പിടിച്ചു നിന്നത് കൊണ്ട് കൂടിയാണ്. വി.പി സത്യന്‍ എന്ന ഈ കളിക്കാരന്റെ ഒരു കളി പോലും ഞാന്‍ കണ്ടിട്ടില്ല. അച്ഛന്‍ പറഞ്ഞ ഓര്‍മകളില്‍ പിന്‍ നിരയില്‍ നിന്നും കുതിച്ചു പായുന്ന സത്യനെ കേട്ടിട്ടുണ്ട്.

    vp-sathyan

    വായുവില്‍ ഉയര്‍ന്നു പൊങ്ങി പറക്കുന്ന പന്തുകളെ തട്ടിയെടുക്കുന്ന സത്യനെ കേട്ടിട്ടുണ്ട്. മൈതാനത്തിന്റെ ഇടതു ഭാഗത്ത് പന്തിന് ഒരു ടച്ച് പോലും എതിരാളിക്ക് കൊടുക്കാതെ സ്വന്തം നിയമം നടപ്പിലാക്കിയ സത്യനെ കേട്ടിട്ടുണ്ട്. ഒരു പന്തുരുണ്ടു പോയാല്‍ മലയാളി ആദ്യമോര്‍ക്കുന്നത് സത്യനെന്ന പേരാവാന്‍ കാരണവും അതുതന്നെ.'ബൂട്ടിനും പുല്ലിനും ഇടയില്‍ ഞെരിഞ്ഞമര്‍ന്ന ചരിത്രമാവാതെ ' ഈ സത്യന്റെ ചരിത്രം അങ്ങനെ തന്നെ നിലനില്‍ക്കട്ടെ. ഇന്ത്യന്‍ ഫുട്ബാളിന്റെ സൂപ്പര്‍ ഹീറോക്ക് ജന്മദിനാശംസകള്‍.

    അനുഷ്‌കയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു! താന്‍ അവരില്‍ വീണ് പോയതിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍അനുഷ്‌കയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു! താന്‍ അവരില്‍ വീണ് പോയതിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍

    English summary
    RJ Raghu's Birthday Wishes To VP Sathyan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X