ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ സംഭവിച്ചത് ഇങ്ങനെയെന്ന് രഘു! ഒരുമിച്ച് നില്‍ക്കാം!

ബിഗ് ബോസ് സീസണ്‍ 2ല്‍ മത്സരിക്കാനായി ആര്‍ ജെ രഘുവും എത്തിയിരുന്നു. സ്വകാര്യ റേഡിയോ സ്‌റ്റേഷനിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതമായിരുന്നു രഘുവിന്റെ ശബ്ദം. വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന രഘു ബിഗ് ബോസ് വീട്ടില്‍ പിടിച്ചുനിന്നതും ആ വാക്ചാതുര്യത്തിലൂടെയായിരുന്നു. കുഴിമടിയനാണ് താനെന്ന ഇന്‍ട്രോയുമായാണ് രഘു ബിഗ് ബോസിലേക്ക് എത്തിയത്.

മോഹന്‍ലാലിനോടായിരുന്നു ഇതേക്കുറിച്ച് ആദ്യം പറഞ്ഞത്. പിന്നീട് പ്രേക്ഷകര്‍ക്കും അത് ബോധ്യമാവുകയായിരുന്നു. ടാസ്‌ക്കുകളിലും ഗെയിമുകളിലുമെല്ലാം രഘു പിന്നാക്കമായിരുന്നു. ശാരീരികക്ഷമതയുള്ള ഗെയിമുകളില്‍ പിന്നോട്ടായ താരം ബുദ്ധിവെച്ചായിരുന്നു കളിച്ചത്. ബുദ്ധിപരമായി മുന്നേറുകയെന്ന തീരുമാനവുമായാണ് താന്‍ ബിഗ് ബോസിലേക്ക് പോയതെന്ന് രഘു പറഞ്ഞിരുന്നു. രഘുവിന്റെ ഈ തന്ത്രത്തെക്കുറിച്ച് പലരും മനസ്സിലാക്കിയിരുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ലോക് ഡൗണിലേക്ക് പോവുമ്പോള്‍ സുരക്ഷ നിര്‍ദേശം എല്ലാവരും പാലിക്കണമെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് രഘു.

 ബുദ്ധിപരമായി കളിച്ചു

ബുദ്ധിപരമായി കളിച്ചു

എലിമിനേഷന്‍ നോമിനേഷനിടയില്‍ ആര്യ പറഞ്ഞത് രഘുവിന്‍റെ ബുദ്ധിപരമായ നീക്കങ്ങളെക്കുറിച്ചായിരുന്നു. സംസാരിക്കാന്‍ അവസരം കിട്ടിയാല്‍ കത്തിക്കയറുന്നയാളാണ് രഘു. അദ്ദേഹം തന്നെ അത് നിരവധി തവണ തെളിയിച്ചിട്ടുമുണ്ട്. 74ാം എപ്പിസോഡില്‍ ബിഗ് ബോസ് അവസാനിപ്പിച്ചപ്പോള്‍ സന്തോഷത്തോടെയാണ് ഇറങ്ങിയതെന്ന് താരങ്ങളും പറഞ്ഞിരുന്നു.

ജാഗ്രത പാലിക്കണം

ജാഗ്രത പാലിക്കണം

കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജാഗ്തര നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് രഘു ഇപ്പോള്‍. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. രഘുവിന്‍റെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വീട് മറ്റൊരു ബിഗ് ഹൗസ്

വീട് മറ്റൊരു ബിഗ് ഹൗസ്

ബിഗ് ബോസ് ഹൌസില്‍ നിന്ന് പുറത്തിറങ്ങിയിട്ട് വീട് തന്നെ മറ്റൊരു ബിഗ് ബോസ് ഹൌസ് ആയതുപോലെയുള്ള ദിനങ്ങളാണിതെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ രഘു പറഞ്ഞു. ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ച് നേരത്തെ താരമെത്തിയിരുന്നു. പരിപാടിക്ക് ശേഷവും ശക്തമായപിന്തുണയാണ് അദ്ദേഹത്തിന് ആരാധകര്‍ നല്‍കുന്നത്. മറ്റുള്ളവരുടെകൂടി സുരക്ഷയെ കരുതി ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു.

മറ്റുള്ളവര്‍ക്ക് വേണ്ടി

മറ്റുള്ളവര്‍ക്ക് വേണ്ടി

21 ദിവസത്തേക്ക് നമ്മുടെ രാജ്യം ലോക്ക് ഡൗണ്‍ ചെയ്യാന്‍ പോവുകയാണ്. സുരക്ഷിതരായി ഇരിക്കുക. ഞാനൊക്കെ ബിഗ് ബോസ് ഹൌസില്‍നിന്ന് ഇറങ്ങിയിട്ട് വീടും ബിഗ് ബോസ് ഹൌസ് പോലെ അങ്ങനെ നില്‍ക്കുകയാണ്. നമ്മള്‍ എല്ലാവരും അത്രയും സ്നേഹത്തോടെ മറ്റുള്ളവര്‍ക്കുകൂടി വേണ്ടി.. നമ്മുടെ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന സമയമാണ്.

 അപേക്ഷയാണ്

അപേക്ഷയാണ്

ഒരു അപേക്ഷയാണ്. സുരക്ഷിതമാവുക എന്നേ പറയാനുള്ളൂ. ലോകത്ത് ഇതുവരെ വരാത്ത സംഭവവികാസങ്ങള്‍ നടക്കുമ്പോള്‍ ഇന്ത്യ അതിനെ ശക്തമായി ചെറുക്കുകയാണ്. നമുക്ക് ഒരുമിച്ച് നിന്നിട്ട് ആ ചെറുക്കലില്‍ പങ്കുചേരാമെന്നും രഘു പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ രഘുവിന്‍റെ വീഡിയോയ്ക്ക് കീഴില്‍ നിരവധി പേരാണ് കമന്‍റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Recommended Video

എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam
ഒളിപ്പോരായിരുന്നു

ഒളിപ്പോരായിരുന്നു

ബിഗ് ബോസില്‍ കൃത്യമായ ഗെയിം പ്ലാനാണ് താന്‍ നടപ്പിലാക്കിയതെന്ന് രഘു പറഞ്ഞിരുന്നു. ഒളിപ്പോരായിരുന്നു തന്റെ പ്ലാന്‍. അതേക്കുറിച്ച് അധികമാരും മനസ്സിലാക്കിയിരുന്നില്ല. അതിനാല്‍ത്തന്നെ അവര്‍ക്ക് ഞാനൊരു എതിരാളി ആയിരുന്നില്ലെന്നും രഘു പറഞ്ഞിരുന്നു. ദയയുമായുണ്ടാക്കിയ പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞും പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷവുമായാണ് എല്ലാവരും പോയതെന്നും താരം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X