ആര്യയെ പുകഴ്ത്തി രഘു! പാപ്പന്‍റെ സ്ഥാനം ഹൃദയത്തിലെന്ന് ആര്യ! വിമര്‍ശനപ്പൊങ്കാലയുമായി ആരാധകരും!

ബിഗ് ബോസ് സീസണ്‍ 2 അപ്രതീക്ഷിതമായി നിര്‍ത്തിയെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പുറത്തുവരുന്നുണ്ട്. 75ാം എപ്പിസോഡിലേക്ക് കടക്കുന്നതിനിടയിലായിരുന്നു പരിപാടി അവസാനിപ്പിച്ചത്. ആരായിരിക്കും വിജയി എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളായിരുന്നു ഇത്തവണ പരിപാടിയില്‍ അരങ്ങേറിയത്. കണ്ണിന് അസുഖം ബാധിച്ച് മത്സരാര്‍ത്ഥികള്‍ പുറത്തേക്ക് പോയതും ഇടയ്ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയവരുടേയുമൊക്കെ തുറന്നുപറച്ചിലുകളും വൈറലായിരുന്നു. ബുദ്ധികൊണ്ട് മത്സരിച്ചയാളാണ് രഘു. ആര്‍ജെ രഘുവിനെയാണ് താന്‍ എതിരാളിയായി കാണുന്നതെന്ന് ആര്യ പരസ്യമായി പറഞ്ഞിരുന്നു.

മടി എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്നയാളാണ് താനെന്ന് രഘു ഇന്‍ട്രോയില്‍ത്തന്നെ പറഞ്ഞിരുന്നു. പല ടാസ്‌ക്കുകളിലും രഘു തന്റെ അലസത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഫിസിക്കല്‍ ടാസ്‌ക്കില്‍ വിജയിക്കാനാവില്ല, അതിനാല്‍ ബുദ്ധി കൊണ്ട് കളിക്കാനായി തീരുമാനിക്കുകയായിരുന്നു താനെന്ന് താരം തന്നെ പറഞ്ഞിരുന്നു. സമാനമായ തീരുമാനമായിരുന്നു ആര്യയുടേതും. രഘുവിന്റെ ഈ തന്ത്രത്തെക്കുറിച്ച് ആര്യയും മനസ്സിലാക്കിയിരുന്നു. ബിഗ് ബോസില്‍ പരസ്പരം പോരടിച്ചിരുന്നുവെങ്കിലും അതൊക്കെ ഗെയിമിന്റെ ഭാഗമായി മാത്രമാണെന്നും എല്ലാവരും സുഹൃത്തുക്കളാണെന്നും ഇരുവരും പറഞ്ഞിരുന്നു. ആര്യയെക്കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് രഘു.

ബിഗ് ബോസിലെ ആര്യ

ബിഗ് ബോസിലെ ആര്യ

ബിഗ് ബോസിലെ ആര്യയെ എലേന ഇസിൻബയേവയോടായിരുന്നു രഘു ഉപമിച്ചത്. ലോകത്തെ ഏറ്റവും മികച്ച വനിതാ പോൾവാൾട്ട് താരം. പഴയ സോവിയറ്റ് യൂണിയനിലെ വോൾഗോ ഗാർഡിലെ പൈൻ മരക്കൊമ്പിൽ അച്ഛനൊപ്പം ഉയരങ്ങൾ കീഴടക്കാൻ പഠിച്ച പെൺകുട്ടി . 5.05 മീറ്റർ ഉയരത്തിൽ ഒളിമ്പിക്സ് റെക്കോഡ് ചാടി കടക്കുമ്പോഴും ബയേവയെ ചുറ്റി ആരോപണങ്ങൾ കറങ്ങിക്കൊണ്ടിരുന്നു. പിന്നീട് ,വിവാദത്തിന്‍റെ ലൈൻ ബാർ സത്യത്തിന്‍റെ പോൾ കൊണ്ട് ചാടിക്കടന്ന് ബയേവ ജമ്പിങ് പിറ്റിലേക്കു സേഫ് ആയി ലാൻഡ് ചെയ്തു.

ഹൃദയത്തിലാണ് സ്ഥാനം

ഹൃദയത്തിലാണ് സ്ഥാനം

എന്‍റെ ഹൃയത്തിലാണ് പാപ്പാ നീ സ്ഥാനം നേടിയതെന്നായിരുന്നു ആര്യയുടെ കമന്‍റ്. രഘുവിന്‍റെ പോസ്റ്റിന് കീഴില്‍ ആദ്യം കമന്‍റുമായെത്തിയത് ആര്യയായിരുന്നു. ബിഗ് ബോസില്‍ വെച്ച് ഇടയ്ക്ക് വഴക്കിട്ടിരുന്നുവെങ്കിലും അതെല്ലാം പറഞ്ഞവസാനിപ്പിച്ചിരുന്നു. പുറത്തേക്ക് പോരുന്നതിന് മുന്‍പ് എല്ലാ കാര്യങ്ങളും സംസാരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്ക് ആദ്യം കമന്‍റുകള്‍ ഇടുന്നത് ഇവര്‍ തന്നെയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ആര്യാസെ എന്നായിരുന്നു രഘു മറുപടി നല്‍കിയത്.

നെഗറ്റീവ് മറന്നേക്കു

നെഗറ്റീവ് മറന്നേക്കു

പോസ്റ്റിന് കീഴിലായി കമന്റുമായി രഘുവിന്റെ ഭാര്യയായ സംഗീതയും എത്തിയിരുന്നു. നെഗറ്റീവുകള്‍ എല്ലാം മറന്നേക്കൂയെന്നും എല്ലാവര്‍ക്കും നല്ല വശമുണ്ടെന്നും പലപ്പോഴും അത് എല്ലാവരും കണ്ടെന്ന് വരില്ലെന്നുമായിരുന്നു സംഗീത കുറിച്ചത്. നേരത്തെ ബിഗ് ബോസില്‍ രഘു പറഞ്ഞ കാര്യങ്ങളെത്തുടര്‍ന്ന് സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു സംഗീത. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംഗീതയും.

Recommended Video

എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam
വിമര്‍ശനപ്പെരുമഴ

വിമര്‍ശനപ്പെരുമഴ

രഘുവെന്തിനാണ് ആര്യയെ ഇങ്ങനെ മഹത്വവത്ക്കരിക്കുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. നിരവധി പേരാണ് ഇതേക്കുറിച്ച് ചോദിച്ചിട്ടുള്ളത്. മദര്‍ തെരേസയോട് ഉപമിക്കാഞ്ഞത് ഭാഗ്യമായെന്നായിരുന്നു ഒരാളുടെ കമന്റ്. എതിരാളികളെ നേടാനുള്ള പ്രതിഞ്ജയെടുത്തിട്ടുണ്ടോ രഘുവെന്നായിരുന്നു ഒരാളുടെ ചോദ്യം. നിങ്ങള്‍ 2 പേരെയും പ്രേക്ഷകര്‍ കൃത്യമായി കണ്ടതാണെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X