ബോളിവുഡിലെ ഏറ്റവും വ്യത്യസ്ഥനായ അഭിനേതാവ്! ഇന്ത്യന്‍ സിനിമയുടെ മുഖം, ഇര്‍ഫാന്‍ ഖാനെ കുറിച്ച് രഘു

നടി ശ്രീദേവിയുടെ മരണത്തിന് ശേഷം ഇന്ത്യന്‍ സിനിമാലോകത്തിന് കനത്ത നഷ്ടം സംഭവിച്ചൊരു മരണ വാര്‍ത്തയാണ് ഇര്‍ഫാന്‍ ഖാന്റേത്. അര്‍ബുദം വന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന താരം അതിനെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ച് വന്നിരുന്നു. ഇര്‍ഫാന്‍ ഖാന്റെ തിരിച്ച് വരവ് ആരാധകരും ആഘോഷമാക്കിയുരുന്നു. എന്നാല്‍ വീണ്ടും ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് താരത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ത്യന്‍ സിനിമാലോകത്ത് നിന്നും നിരവധി പ്രമുഖ താരങ്ങളാണ് ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. കൂട്ടത്തില്‍ മലയാളത്തില്‍ നിന്നും താരങ്ങളും ആരാധകരുമെല്ലാം ഉണ്ട്. ബിഗ് ബോസ് താരവും റേഡിയോ ജോക്കിയുമായ രഘുവും ഇര്‍ഫാന്‍ ഖാന്റെ വിയോഗത്തെ കുറിച്ച് എഴുതിയിരിക്കുകയാണ്.

irrfan-khan

രഘുവിന്റെ കുറിപ്പ് വായിക്കാം...

പിങ്ക് സിറ്റിയിലാണ് ഇര്‍ഫാന്‍ ജനിച്ചു വീണത്. ടയര്‍ കച്ചവടക്കാരനായ അച്ഛന്‍ മകനെ കച്ചവടത്തില്‍ സഹായിക്കാന്‍ നിര്‍ബന്ധിച്ചു. നസ്റുദ്ധീന്‍ ഷായുടെ സിനിമ കണ്ട് അഭിനയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ച ചെറുപ്പം. ആദ്യ പരീക്ഷയില്‍ തന്നെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം. പൊരുതി നേടാന്‍ ഒരുപാടുണ്ടെന്നു കാണിച്ച ചെറുപ്പത്തില്‍ നിന്നും ഇര്‍ഫാന്‍ വളര്‍ന്നത് ബോളിവുഡിലെ ഏറ്റവും വ്യത്യസ്ഥനായ അഭിനേതാവെന്ന ബ്രാന്‍ഡിലേക്ക്.

ദൂരദര്‍ശനിലെ 'ചന്ദ്രകാന്ത'യിലൊക്കെ (സീരിയല്‍) ഇര്‍ഫാന്‍ മുഖം കാണിച്ചു തുടങ്ങിയ കാലം. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഇര്‍ഫാന്‍ എന്ന മുഖം പ്രിയങ്കരമായി. ഹാസില്‍ എന്ന സിനിമയിലൂടെ ഇര്‍ഫാന്‍ ഹിന്ദി സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടു. ഹിന്ദി സിനിമാലോകത്തെ നായക സങ്കല്‍പങ്ങള്‍ മാറി മറിഞ്ഞു ഇര്‍ഫാന്റെ വരവോടെ.

irrfan-khan

'ആസ്വാദകര്‍ എന്റെ ജോലി ആണ് ആസ്വദിക്കുന്നത് എന്റെ മുഖമല്ല 'വിമര്‍ശകരോടുള്ള ഇര്‍ഫാന്റെ മറുപടി അതായിരുന്നു. ഇന്ത്യന്‍ സിനിമയിലെ ഈ സ്വാഭാവിക നടനെ തേടി ഹോളിവുഡില്‍ നിന്നും അവസരങ്ങള്‍ എത്തി. ലൈഫ് ഓഫ് പൈ, ജുറാസിക് വേള്‍ഡ്, എന്നിവ അവയില്‍ ചിലതു മാത്രം. 2011 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.

Recommended Video

All You Want To Know About Irrfan Khan | FilmiBeat Malayalam

ഇന്ത്യന്‍ സിനിമയുടെ മുഖമായി ലോകത്തിനു മുന്നില്‍ മാറിയ ഇര്‍ഫാന്‍ ഖാനെ 2018 ഇല്‍ ക്യാന്‍സര്‍ കീഴടക്കി. 54 ആം വയസ്സില്‍ ഇനിയും ഓണ്‍ ആക്കാനുള്ള ലോക സിനിമയിലെ ക്യാമറകള്‍ക്കു മുന്നില്‍ അഭിനയിച്ചു തീര്‍ക്കാതെ ഇര്‍ഫാന്‍ യാത്രയാവുകയാണ്. കണ്ണീര്‍പൂക്കള്‍...

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X