For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാപ്പന്‍ സിനിമയില്‍ ആരായിരുന്നു പ്രിയ നളിനി; ജൂവല്‍ മേരി മനോഹരമാക്കിയ കഥാപാത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്

  |

  സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് പാപ്പന്‍. ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം തിയറ്ററുകളില്‍ ഗംഭീര പ്രതികരണമാണ് നേടിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയെ പോലീസ് ഓഫീസറുടെ വേഷത്തില്‍ കാണാന്‍ സാധിച്ചുവെന്ന സന്തോഷത്തിലാണ് ആരാധകരും.

  അതേ സമയം സിനിമയുടെ ക്ലൈമാക്‌സിനോട് അനുബന്ധിച്ച് എത്തുന്ന കഥാപാത്രമാണ് പ്രിയ നളിനി. ഒരു ഡോക്ടറായ പ്രിയയുടെ പിന്നാലെയാണ് കഥ മുന്നോട്ട് പോവുന്നത്. നടി ജൂവല്‍ മേരി അവതരിപ്പിച്ച ഈ കഥാപാത്രത്തിന് പിന്നില്‍ ചില കാര്യങ്ങള്‍ കൂടിയുണ്ടെന്ന് പറയുകയാണ് തിരക്കഥാകൃത്തായ ആര്‍ജെ ഷാന്‍. സിനിമയില്‍ പരാമര്‍ശിക്കാത്ത ആ കഥയിങ്ങനെയാണ്..

  'ചിത്രത്തില്‍ പരാമര്‍ശിക്കാത്ത ചിലത്.. ആരായിരുന്നു പ്രിയ നളിനി. സിനിമയില്‍ അവരുടെ ചിന്തകള്‍ക്ക് ആഴമുണ്ടെന്ന് ഒരുപക്ഷെ പ്രേക്ഷകന് കൃത്യമായും മനസിലായിരിക്കണം. പക്ഷെ, അതെവിടെ തുടങ്ങി. എന്തിനോടും പൂര്‍ണ വ്യക്തത ഉള്ള ഒരു എഴുത്തുകാരി, ദ്രൗപതി എന്ന ഡോക്ടര്‍ പ്രിയ നളിനി!

  ആദ്യ കാലത്തെ മനുഷ്യന്‍ നരന്‍ ആണോ നരഭോജി ആയിരുന്നോ എന്ന ചോദ്യം ഉള്ളില്‍ കത്തിയപ്പോള്‍ ആണ് ഒരു ഡോക്ടര്‍ ആയ പ്രിയ നളിനി, ദ്രൗപദി എന്ന എഴുത്തുകാരി ആവാന്‍ തീരുമാനിക്കുന്നത്'.

  Also Read: ഹലോ മെത്തേഡ് ആക്ടര്‍, നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? നസ്രിയയെ പ്രൊപ്പോസ് ചെയ്ത കഥ പറഞ്ഞ് ഫഹദ്

  'മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നത് എന്തിന്', എന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള ഒരു അന്വേഷണം കൂടി ആണ് പാപ്പന്‍. ആ ചോദ്യത്തിന് അറിഞ്ഞോ അറിയാതെയോ സിനിമയിലെ പ്രധാനകഥാപാത്രങ്ങള്‍ പലപ്പോഴായി അവരവരുടെ കാഴ്ചപ്പാടുകളില്‍ ഉത്തരം കൊടുക്കുന്നുണ്ട്. എന്നാല്‍, ഏറ്റവും ശ്രദ്ധേയമായ ഉത്തരങ്ങളില്‍ ഒന്ന് നല്‍കുന്നത് ദ്രൗപദി ആണ്.

  പണ്ട് ഒരു റേഡിയോ ഷോയില്‍ അഥിതി ആയി വന്നപ്പോള്‍, കേരളത്തിലെ അതി പ്രശസ്തനായ ഒരു ഡോക്ടര്‍ എന്നോട് പറഞ്ഞിരുന്നു, ''കണ്മുന്നില്‍ ജീവന്‍ ശരീരത്തില്‍ നിന്ന് അടര്‍ന്നു പോകുന്നത് കാണുമ്പോള്‍, ഉള്ളില്‍ ഭയം കലര്‍ന്ന ഒരു അത്ഭുതം ഉണ്ടാകാറുണ്ടെന്ന്! ആ സെക്കന്റിന്റെ ഒരു അംശത്തെ പിടിച്ചു നിര്‍ത്താന്‍ വേണ്ടി ആണല്ലോ ഞങ്ങള്‍ ഒക്കെ ജീവിക്കുന്നത് എന്ന്.''

  Also Read: മീനയെ കാണാനെത്തി കൂട്ടുകാരികൾ; നിങ്ങളെ ഇങ്ങനെ ചിരിച്ച് കാണുന്നതാണ് സന്തോഷമെന്ന് ആരാധകർ

  എന്റെ ഉള്ളില്‍ ഉടക്കിയ ഈ ചിന്തയില്‍ നിന്നാണ് ഡോക്ടര്‍ പ്രിയ നളിനി ജനിക്കുന്നത്. ദ്രൗപദിയെ ഇഷ്ടമായി എന്നറിയുമ്പോള്‍ സന്തോഷം. സിനിമയില്‍ ഈ രംഗം സംഭവിക്കുന്ന മര്‍മ്മ പ്രധാനമായ ഒരു സാഹചര്യത്തിലാണ്. സംഭവിക്കാന്‍ പോകുന്നത് എന്ത് എന്നറിയാന്‍ ആളുകള്‍ ത്രസിച്ചിരിക്കുമ്പോളും, മനുഷ്യനും മരണവും കൊലപാതകവും തമ്മില്‍ ഉള്ള കൗതുകം നഷ്ടമാവരുതെന്ന് ജോഷി സാറിന് നിര്‍ബന്ധമായിരുന്നു.

  Also Read: 'കുടുംബക്കാര്യം'; കത്രീന കൈഫിനെ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയ രൺബീറിന്റെ കുടുംബം

  Recommended Video

  Suresh Gopi On Nanjiyamma: നഞ്ചിയമ്മയെ കുറിച്ച് സുരേഷ് ഗോപി പറയുന്നു

  അത് കൊണ്ട് ജീവിതം ഒരിടത്ത് ഭയപെടുത്തുമ്പോള്‍ മറ്റൊരിടത്ത് നര്‍മ്മം സമ്മാനിക്കും എന്ന തിരക്കഥയിലെ ചിന്തയെ, ജോഷി സര്‍ മനോഹരമായി വിജയരാഘവനിലൂടെയും (കുട്ടേട്ടന്‍) സുരേഷേട്ടനിലൂടെയും സമ്മാനിക്കുന്നുണ്ട്. ആ രംഗം ഒരുപക്ഷെ ഇനി ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ക്കത് മനസ്സിലായേക്കാം.

  സുരേഷേട്ടനും കുട്ടേട്ടനും മത്സരിച്ചു അഭിനയിച്ച രംഗമാണ് ഇതെങ്കിലും ഉള്ളില്‍ എവിടെയോ ഒരു ആളല്‍, സമ്മാനിച്ചത് പ്രിയ നളിനി ആണ്. ജൂവല്‍ മേരി അതിനെ മനോഹരമാക്കി. രഹസ്യ, ദി കില്ലര്‍ ഹാസ് എ പാസ്റ്റ്! എന്ന് എഴുത്തുകാരിയെ സൃഷ്ടിച്ച എഴുത്തുകാരന്‍..

  Read more about: jewel mary
  English summary
  Rj Shan Reveald About Jewel Mary's Character In Suresh Gopi's Pappan Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X