തെറ്റ് സമ്മതിക്കുന്നു!! പ്രായശ്ചിത്തവും ചെയ്തു, ഷാന്റെ പോസ്റ്റിൽ ആർ ജെ സൂരജിന്റെ മറുപടി ഇങ്ങനെ...
ഹനാൻ വിഷയത്തിൽ തന്റെ അഭിപ്രായം തെറ്റാണെന്ന് തെളിഞ്ഞതോടെയാണ് ക്ഷമാപണവുമായി സൂരജ് രംഗത്തെത്തിയിരിക്കുന്നത്
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എല്ലാവാർത്തകളും ശരിയാകണമെന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഹനാൻ വിഷയം. ചിലർ നടത്തിയ തെറ്റായ പ്രചരണമാണ് ഈ വിഷയം ഇത്ര വലിയ പ്രശ്നങ്ങൾക്ക് കാരണാമയത്. അറിഞ്ഞും അറിയാതേയും പലരും ഈ വിഷയത്തിൽ ചെന്ന് ചാടിയിരുന്നു. അറിയാതെ പ്രശ്നത്തിൽ ചാടിയാലും സത്യം എന്താണെന്ന് തെളിഞ്ഞാൽ പലരും പ്രതികരിക്കില്ല. പറഞ്ഞതിനെ തിരുത്താനും ശ്രമിക്കുകയില്ല.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ആർജെ സുരജിന്റെ കമന്റാണ്. ഹനാൻ വിഷയത്തിൽ തന്റെ അഭിപ്രായം തെറ്റാണെന്ന് തെളിഞ്ഞതോടെയാണ് ക്ഷമാപണവുമായി സൂരജ് രംഗത്തെത്തിയിരിക്കുന്നത്. താൻ ചെയ്തത് തെറ്റാണെന്നു തിരിച്ചറിഞ്ഞെന്നു ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്തെന്നും സൂരജ് പറയുന്നു. ഇതിൽ കൂടുതൽ തനിയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും സൂരജ് പറഞ്ഞു.

ഷാൻ റഹ്മാന്റെ വിമർശനം
പ്രശ്നങ്ങൾ ആരംഭിച്ച സമയത്ത് ഹനാനെ പരിഹസിച്ച് സൂരജ് ഒരു വീഡിയോ പുറത്തു വിട്ടിരുന്നു.. ഈ വീഡിയോ നല്ല രീതിയിൽ വൈറലാവുകയും ചെയ്തു. എന്നാൽ ഇതിനെതിരെ രൂക്ഷമായ വിമർശനവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ രംഗത്തെത്തിയിരുന്നു. ആർജെ എന്നാൽ മറ്റുള്ളവർക്ക് സന്തോഷം പകരുന്ന ആളാണെന്നും ഇയാൾ ആർജെ മാർക്ക് തന്നെ അപമാനമാണെന്നും സൂരജിന്റെ പേര് എടുത്തു പറയാതെ ഷാൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് സൂരജ് എത്തിയിരിക്കുന്നത്.

ഭൂരിഭാഗം അഭിപ്രായത്തെ മാനിച്ചു
ശരിയാണ് ഷാൻ ബ്രോ എനിയ്ക്ക് തെറ്റ് പറ്റി. ഒരുപാട് പേർ ഇൻബോക്സിലേയ്ക്ക് തുരു തുരു മെസേജ് ചെയ്തപ്പോൾ ഭൂരിഭാഗം അഭിപ്രായം ശരിയാണെന്ന് ഞാൻ വിശ്വസിച്ചു. ആ വിശ്വസത്തിൽ ഒരു വീഡിയോ ചെയ്യുകയും ചെയ്തു. എന്നാൽ അതിൽ ഹനാനെ കുറിച്ച് പറഞ്ഞിട്ടില്ല. പത്രത്തേയും സിനിമക്കാരേയും മാത്രമാണ് ട്രോളിയതെന്നും സൂരജ് പറഞ്ഞു.

തെറ്റ് തിരുത്തി
ഹനാന്റെ ലൈവ് കണ്ടപ്പോഴാണ് എനിയ്ക്ക് തെറ്റ് പറ്റിയതെന്ന് മനസിലായത്. തഞാൻ കൂടുതൽ കാര്യങ്ങൾ വിശദമായി മനസിലാക്കുകയും അത് തിരുത്തുകയും ചെയ്തു. ആദ്യ വീഡിയോ പോലെ രണ്ടാമത്തേതും ഒരുപാട് പേരിൽ എത്തുകയും ചെയ്തു. ഇതിൽ കൂടുതൽ പ്രായശ്ചിത്തം ചെയ്യാൻ ഈ വിഷയത്തിൽ തനിയ്ക്ക് ആലില്ലെന്നും സൂരജ് പറയുന്നു. രണ്ടാമത്തെ വീഡിയോയും ആദ്യത്തെ വീഡിയോയേ പോലെ ഒരുപാട് പേരിൽ എത്തിക്കാൻ സാധിച്ചുവെന്നും ആർ ജെ പറഞ്ഞു.

ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ
തെറ്റ് ബോധ്യപ്പെട്ടപ്പോൾ പോസ്റ്റ് മുക്കി മിണ്ടാതിരിക്കാൻ ഞാൻ നിന്നില്ല. പറ്റിയ തെറ്റ് തിരുത്താൻ പരമാവതി ശ്രമിച്ചു. വെറെന്താണ് തെറ്റുദ്ധാരണയിൽ സംഭവിച്ചു പോയ വഷയത്തിൽ എനിയ്ക്ക് ചെയ്യാനാവുക. ഒരുപാട് പേർ അവസരം നോക്കി നിൽക്കുന്നുണ്ട്. അവർ എനിയ്ക്ക് പറ്റിയ തെറ്റ് ആഘോഷിക്കുകയണ്. ആവർ ആഘോഷിക്കട്ടെ തനിയ്ക്ക് പരാതിയില്ലെന്നും സൂരജ് പറഞ്ഞു.

അബദ്ധം തിരുത്തി
ഒരുപക്ഷേ അവർക്കൊന്നും ഒരിക്കലും തെറ്റ് പറ്റാറില്ലായിരിക്കാം. ഹനാൻ വിഷയത്തിൽ കേരളത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരേ ഒരാൾ ഒരു പക്ഷെ ഞാൻ മാത്രമാണെന്നാവാം..! എന്തായാലും എനിക്ക് ഒരു വലിയ അബദ്ധം സംഭവിച്ചു അതിൽ തിരുത്തലും നടത്തി...ആ കുട്ടിയുടെ അധ്യാപകനുമായി സംസാരിച്ചിരുന്നു.. ഞാൻ ഇങ്ങനെ ഒരു തിരുത്തൽ നടത്തിയതിൽ അദ്ദേഹം സന്തോഷം അറിയിക്കുകയും ചെയ്തു... ഇനി ഒരു വീഡിയോ ചെയ്യും മുൻപ് ശ്രദ്ധിക്കാൻ ഒരു പാഠമായി.. അങ്ങനെ കാണുന്നു കൂടുതൽ ചർച്ചകൾക്കില്ല ഏവർക്കും നന്ദി എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കമന്റ് അവസാനിപ്പിക്കുന്നു.



Click it and Unblock the Notifications