ആ കല്യാണത്തിന് മമ്മൂക്ക വരണമെന്ന് അങ്ങേയറ്റത്തെ ആഗ്രഹത്തോടെ ക്ഷണിച്ചു; സുരേഷ് ഗോപിയെ മറന്നോന്ന് ആരാധകര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി വളരെ മാസായി ഒരു വിവാഹവേദിയിലേക്ക് വരുന്ന ചിത്രങ്ങളും വീഡിയോസും വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് ക്ഷണിച്ചപ്പോള്‍ തിരക്കുകളൊക്കെ മാറ്റി വെച്ച് അദ്ദേഹം കല്യാണത്തിന് വന്നതിനെ കുറിച്ച് പറയുകയാണ് ബിഗ് ബോസ് താരവും ആര്‍ജെ യുമായ സൂരജ്. അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് മമ്മൂട്ടിയുടെ സ്‌നേഹത്തെ പറ്റി പറയുന്നത്. അതേ സമയം നടന്‍ സുരേഷ് ഗോപിയും ഇതേ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ പേര് പറയാത്തത് എന്താണെന്ന് ചോദിച്ചാണ് ആരാധകര്‍ വന്നിരിക്കുന്നത്. അതിന് സൂരജ് വ്യക്തമായ മറുപടിയും നല്‍കിയിട്ടുണ്ട്.

 ഞങ്ങളുടെ നല്ല നിമിഷങ്ങളില്‍ അംദ്ദേഹത്തിന്റെ അനുഗ്രഹം ഉണ്ടാവണ

''മമ്മൂക്കയെ പരിചയപ്പെട്ട കാലം തൊട്ട് പിന്നീട് ഓരോ തവണയും ആ മനുഷ്യനെ അടുത്തറിഞ്ഞപ്പൊഴൊക്കെ ഉള്ള ആഗ്രഹമായിരുന്നു ഞങ്ങളുടെ നല്ല നിമിഷങ്ങളില്‍ അദ്ദേഹത്തിന്റെ അനുഗ്രഹം ഉണ്ടാവണമെന്നത്.. ഓവര്‍സ്സീസ് ഫിലിം ഡിസ്റ്റ്രിബ്യൂഷന്‍ കമ്പനി തുടങ്ങാന്‍ തീരുമാനിച്ച സമയത്ത് അനുഗ്രഹവുമായി 'പ്രീസ്റ്റിന്റെ' രൂപത്തില്‍ അദ്ദേഹം വന്നു.. ഞങ്ങളുടെ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ ആദ്യ സിനിമ തന്നെ ആ അനുഗ്രഹം കൊണ്ട് ലാഭകരമായി..

അങ്ങേയറ്റത്തെ ആഗ്രഹത്തോടെ ക്ഷണിച്ചു.

പിന്നീട് ട്രൂത്ത് ഫിലിംസ് പ്രൊഡ്യൂസ് ചെയ്യുന്ന 'My Name is അഴകന്‍' എന്ന ഞങ്ങളുടെ ആദ്യ സിനിമയുടെ ആദ്യ പോസ്റ്റര്‍ അദ്ദേഹം പബ്ലിഷ് ചെയ്യണമെന്ന് ആഗ്രഹിച്ചു, മടിയോടെയും പേടിയോടെയും ആഗ്രഹമറിയിച്ച് ഒരു മെസേജ് അയച്ചു, പിറ്റേ ദിവസം ആ പോസ്റ്റര്‍ അദ്ദേഹത്തിലൂടെ മലയാളികളിലേക്ക് പറന്നിറങ്ങി..! പിന്നീട് മമ്മൂക്ക ഞങ്ങള്‍ക്ക് മുന്നോട്ടുള്ള ഓരോ കാല്‍വെപ്പിലും ഞങ്ങളുടെ ഊര്‍ജ്ജവും അവസാന വാക്കുമാണ്. ഇപ്പൊ പ്രിയപ്പെട്ട അനുജന്‍ റാഷിയുടെയും സഫയുടെയും കല്യാണത്തിന് മമ്മൂക്ക വരണമെന്ന് അങ്ങേയറ്റത്തെ ആഗ്രഹത്തോടെ ക്ഷണിച്ചു.

സെറ്റില്‍ നിന്നും ഷൂട്ടിങ്ങിന്റെ തിരക്കുകള്‍ക്കിടയിലും അദ്ദേഹം വന്നു

കൊച്ചിയില്‍ നടക്കുന്ന CBI 5 ന്റെ സെറ്റില്‍ നിന്നും ഷൂട്ടിങ്ങിന്റെ തിരക്കുകള്‍ക്കിടയിലും അദ്ദേഹം തൃശൂര്‍ ഹയാത്ത് ഹോട്ടലിലെ ഈ ചടങ്ങിലേക്ക് ഓടിയെത്തി.. പറഞ്ഞറിയിക്കാനാവാത്തത്ര നന്ദി. സ്‌നേഹം മമ്മൂക്കാ.. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ മുന്നോട്ടുള്ള ഓരോ നീക്കവും മമ്മൂക്കയെന്ന മലയാള സിനിമയുടെ നെടും തൂണിന്റെ തണലിനൊപ്പമായിരിക്കും. ഞങ്ങളുടെ സ്‌നേഹം നിറഞ്ഞ ക്ഷണം സ്വീകരിച്ച് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ കൂടിയായ രമേഷേട്ടന്‍, ആന്റോ ചേട്ടന്‍, ജോര്‍ജ്ജേട്ടന്‍ എന്നിവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
സസ്‌നേഹം.. സൂരജ് & സമദ്.. എന്നുമാണ് സൂരജ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

Recommended Video

മമ്മൂക്കയുടെ സഹപാഠികളുടെ കൂടെയുള്ള ഫോട്ടോ കണ്ട് കണ്ണുതള്ളി
സുരേഷ് ഗോപിയെ മറന്ന് പോയതാണോ

മമ്മൂട്ടിയ്ക്ക് പുറമേ സുരേഷ് ഗോപിയും ഈ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സൂരജിന്റെ പോസ്റ്റില്‍ അദ്ദേഹത്തെ കുറിച്ച് പറയാത്തത് എന്താണ് എന്ന ചോദ്യം ഉയര്‍ന്ന് വന്നിരിക്കുകയാണ്. സുരേഷ് ഗോപി ചേട്ടനെ മറന്നോ? നിങ്ങളുടെ ഈ സ്‌നേഹക്കൂട് എന്നും പത്തര മാറ്റ് തിളങ്ങാട്ടെ. നവ ദമ്പതികള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. കൂടെ വിട്ട് പോയതാണെങ്കിലും സുരേഷ് ചേട്ടന്റെ പേര് കൂടി ഒന്ന് എഡിറ്റ് ചെയ്യാന്‍ അപേക്ഷിക്കുന്നു. എന്നുമാണ് ഒരാള്‍ സൂചപ്പിച്ചത്. 'മമ്മൂക്കയും രമേഷേട്ടനും ആന്റോ ചേട്ടനും ജോര്‍ജ്ജേട്ടനും ഒരുമിച്ചാണ് വന്നത് സൊ ഫോട്ടോയിലുള്ളവര്‍ക്ക് ഈ പോസ്റ്റില്‍ നന്ദി അറിയിച്ചു.. ഇനിയും നിരവധി പേരെ ഞങ്ങള്‍ ക്ഷണിക്കുകയും അവര്‍ വരികയും ചെയ്തിട്ടുണ്ട്.. എല്ലാവരും ഞങ്ങളുടെ ഹൃദയത്തിലുണ്ട്.. എല്ലാവര്‍ക്കും ഇതുപോലെ പോസ്റ്റും വരും പുറകേ.. സുരേഷേട്ടന്റെ വരവ് പ്രത്യേകം വരുന്നുണ്ട്.. എന്നാണ് സൂരജ് ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X