twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എനിക്ക് കുറച്ച് കഞ്ഞി തന്നാൽ മതി, അന്ന് ശശിയേട്ടൻ പറഞ്ഞത്... അനുഭവം പങ്കുവെച്ച് ആർഎൽവി രാമകൃഷ്ണൻ

    |

    നടൻ കലിംഗ ശശിയുടെ പെട്ടെന്നുള്ള വിയോഗം സിനിമ ലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്, കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. താരത്തിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി സിനിമ ലോകം രംഗത്തെത്തയിട്ടുണ്ട്. എല്ലാവരുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന താരത്തിന്റെ വിയോഗം പലർക്കും ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.

    നാടകത്തിൽ നിന്ന് സിനിമയിലെത്തിയ ശശി തന്റേതായ അഭിനയ ശൈലിയിലൂടെ മലയാള സിനിമയിൽ വളരെ വേഗം സ്ഥാനം കണ്ടെത്തുകയായിരുന്നു. കോമഡി മാത്രമല്ല തന്നിൽ ഏൽപ്പിക്കുന്ന ഏതൊരു കഥാപാത്രവും അതിന്റേതായ തന്മയത്തോട് കൂടി മികവുറ്റതാക്കാൻ കഴിയുമെന്ന് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെളിയിച്ചു കൊടുക്കുകയും ചെയ്തു . ഇപ്പോഴിത കലിംഗ ശശിയുമായുള്ള സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ കലാഭവൻ മണിയുടെ സഹോദരനും നടനുമായി ആർഎൽവി രാമകൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

      ആദ്യമായി കാണുന്നത്

    ശശിയേട്ടന് പ്രണാമം .ശശിയേട്ടൻ മണി ചേട്ടന്റേയും നല്ലൊരു സുഹൃത്തായിരുന്നു. അദ്ദേഹം പല തവണ പാഡിയിൽ വന്നിട്ടുണ്ട് . ഞാൻ ശശിയേട്ടനെ അടുത്തറിയുന്നത് തീറ്ററപ്പായിയുടെ ലൊക്കേഷനിൽ വച്ചാണ്. ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് ആദ്യമായി ചെല്ലുമ്പോൾ ആദ്യമായി കണ്ടത് ശശിയേട്ടനെയായിരുന്നു. അന്ന് ശശിയേട്ടന്റെ കൂടെയുള്ള ഒരു സീനായിരുന്നു നിശ്ചയിച്ചിരുന്നത്. എപ്പോഴും സ്നേഹത്തോടെ ശാസനകളോടെ പരിഭവങ്ങളോടെ ഒക്കെയാണ് ശശിയേട്ടന്റെ പെരുമാറ്റം. ഉള്ള കാര്യം വെട്ടിതുറന്ന് പറയും.

    ഫോട്ടോ   എടുക്കാൻ സമ്മതിച്ചു

    സെൽഫി എടുക്കുന്നത് അത്ര ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ മറ്റു ആർട്ടിസ്റ്റുകൾക്കൊപ്പം ഫോട്ടോ എടുത്തിട്ടും ശശിയേട്ടന്റെ കൂടെ ഒരു സെൽഫി എടുക്കാൻ കുറച്ചു സമയമെടുത്തു. ഒരു ദിവസം ആശാൻ തന്നെ വന്ന് കെട്ടി പിടിച്ച് ഒരു ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫറോട് പറഞ്ഞു. ആ ഫോട്ടോയാണിത്. എനിക്ക് കിട്ടിയ മറക്കാനാവാത്ത സമ്മാനം. ഒരു ദിവസം വീട്ടിലേക്ക് വരാം. അവിടെ വന്നാൽ എനിക്ക് കുറച്ച് കഞ്ഞി തന്നാൽമതി എന്നൊക്കെ പറഞ്ഞാണ് യാത്രയായത് .'

    ഇംഗ്ലീഷ്   സിനിമയിലും

    സ്വതസിദ്ധമായ, ലളിതമായ അഭിനയശൈലിയുടെ വാക്താവായിരുന്നു ശശിയേട്ടൻ. ഒരു നോട്ടം. കവിൾ കോട്ടിയുള്ള ഒരു ചിരി., അത്രയൊക്കെ മതി ശശിയേട്ടനിലൂടെയുള്ള ആശയങ്ങൾ പുറത്തേക്കെത്താൻ. മലയാള സിനിമയിലെന്ന പോലെ ഇംഗ്ലീഷ് സിനിമയിലും തൻരെ കഴിവു തെളിയിച്ച നടനാണ് ശശിയേട്ടൻ'. തന്റേതായ ശൈലിയിലൂടെ തന്റെ ഇടം കണ്ടെത്തിയ കലാകാരൻ . ശശിയേട്ടന് യാത്രാമൊഴി-ആർ എൽവി രാമകൃഷ്ണ കുറിച്ചു,

    Recommended Video

    Sasi Kalinga passed away
       ആദരാഞ്ജലികളുമായി സിനിമ ലോകം

    കലിംഗ ശശിക്ക് ആദരാഞ്ജലികളുമായി മലയാള സിനി ലോകം. ആമേൻ എന്നായിരുന്നു താരത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി കുറിച്ചത്. ഉണ്ണിമുകുന്ദൻ, വിനു മോഹൻ, ചെമ്പൻ വിനോദ്, മഞ്ജു സുനിച്ചൻ, മണികണ്ഠൻ ആചാരി, സംവിധായകൻ പ്രജേഷ് സെൻ തുടങ്ങി നിരവധിപേര്‍ അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്. ആമേനിലെ ചാപ്പൻ, പ്രാഞ്ചിയേട്ടനിലെ കഥാപാത്രം, പലേരിമാണിക്യത്തിലെ പോലീസ് ഉദ്യോഗസ്ഥൻ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Read more about: sasi kalinga മരണം
    English summary
    Rlv Ramakrishnan Heart touch words about Kalinga Sasi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X