twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലാഭവന്‍ മണിയ്ക്ക് വേണ്ടി ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കി ചാലക്കുടിക്കാര്‍! നാമകരണ ചടങ്ങ് കഴിഞ്ഞു!!

    |

    മരണത്തിലെ ദുരുഹത മാത്രം ബാക്കിയാക്കി കലാഭവന്‍ മണി മരിച്ചിട്ട് ഇന്നേക്ക് 3 വര്‍ഷമായിരിക്കുകയാണ്. 2016 മാര്‍ച്ച് 6 നായിരുന്നു മണി മരണത്തിന് കീഴടങ്ങുന്നത്. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആണ് അന്ത്യം. നടന്‍ കലാഭവന്‍ മണി അന്തരിച്ചെന്ന വാര്‍ത്ത കേരളക്കരയെ ഞെട്ടി കൊണ്ടാണ് പരന്നത്.

    മരണത്തിലെ ദുരുഹത മാത്രം ബാക്കിയാക്കി കലാഭവന്‍ മണി! മണി മരിച്ചിട്ട് ഇന്നേക്ക് 3 വര്‍ഷം! മരണത്തിലെ ദുരുഹത മാത്രം ബാക്കിയാക്കി കലാഭവന്‍ മണി! മണി മരിച്ചിട്ട് ഇന്നേക്ക് 3 വര്‍ഷം!

    മണിയുടെ ഓര്‍മ്മയ്ക്കായി വിനയന്റെ സംവിധാനത്തില്‍ സിനിമ പുറത്തിറങ്ങിയിരുന്നു. നേരത്തെ മണിയുടെ സ്മാരകം പണിതിരുന്നു. ഇപ്പോഴിതാ മണിയുടെ പേരില്‍ ഒരു റോഡും നിര്‍മ്മിച്ച് നല്‍കിയിരിക്കുകയാണ്. ഇക്കാര്യം മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്.

    kalabhavan-mani

    ആര്‍എല്‍വി രാമകൃഷ്ണന്റെ വാക്കുകളിലേക്ക്..

    കലാഭവന്‍ മണി സ്മാരക റോഡ് യാഥാര്‍ത്ഥ്യമായി. ദീര്‍ഘകാലത്തെ കുടുംബത്തിന്റെയും കലാഭവന്‍ മണി ചേട്ടന്റെ ആരാധകരുടെയും ആത്മാര്‍ത്ഥമായ ആവശ്യമാണ് ഇന്ന് നിറവേറിയത്. രാവിലെ നടന്ന ചടങ്ങില്‍ ചേന്നത്തു നാട്ടിലേക്കുള്ള റോഡിലേക്കുള്ള നാമകരണ ചടങ്ങ് എം.എല്‍.എ ബി.ഡി ദേവസ്സി നിര്‍വ്വഹിച്ചു. വൈകുന്നേരം മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ചാലക്കുടി ചെയര്‍പേഴ്‌സണ്‍ കലാഭവന്‍ മണി റോഡിന്റെ നാമകരണത്തിനായി നൂറു കണക്കിന് കത്തുകള്‍ ആരാധകരുടെ ഭാഗത്തു നിന്ന് ലഭിച്ചതായി പറഞ്ഞു.

    ഈ ലക്ഷ്യത്തിനായി ചാലക്കുടി മുനിസിപ്പാലിറ്റിയിലേക്ക് കത്തയച്ചും.. മറ്റും ആവശ്യങ്ങള്‍ ഉന്നയിച്ച മണി ചേട്ടന്റെ ആരാധകരോടും ആവശ്യം അംഗീകരിച്ച് നടപ്പിലാക്കിയ ചാലക്കുടി എം.എല്‍.എ, ചാലക്കുടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍ കുമാര്‍ അവര്‍കളോടും. മറ്റു രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ സമുന്നദ്ധരായ പ്രമുഖ വ്യക്തിത്വങ്ങളോടും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു.

    English summary
    Rlv Ramakrishnan opens about Kalabhavan Mani's Smaraka Road
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X