For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീടുകളുടെ വാടക കൊണ്ടാണ് ചേട്ടത്തിയും മോളും ജീവിക്കുന്നത്, കലാഭവൻ മണിയുടെ സഹോദരന്റെ പഴയ അഭിമുഖം...

  |

  മലയാളി പ്രേക്ഷകരും സിനിമാ ലോകവും ഏറെ വേദനയോടെ ഓർമിക്കുന്ന വിയോഗമാണ് നടൻ കലാഭവൻ മണിയുടേത്. 2016 മാർച്ച് 6 ന് ആയിരുന്നു താരത്തിന്റെ വിയോഗം. ഇന്നും ഏറെ സങ്കടത്തോടെയാണ് മണിയെ കുറിച്ച് ആലോചിക്കുന്നത്. മണിക്ക് പകരക്കാരനെ കണ്ടെത്താനും മലയള സിനിമയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്നും ഏറെ വൈകാരികമായിട്ടാണ് കലാഭവൻ മണിയെ കുറിച്ച് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഓർമിക്കുന്നത്.

  ബിഗ് ബോസ് താരവും ഗായികയുമായ അഭിരാമി സുരേഷിൻ്റെ മനോഹരമായ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം

  ബിസിനസ് തുടങ്ങി, അത് പൊളിഞ്ഞു, കിട്ടിയ പൈസ മുഴുവൻ പോയി, കുടുംബവിളക്ക് താരം കൃഷ്ണകുമാർ മേനോൻ

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സഹോദരൻ ആർഎൽവി രാമകൃഷ്ണന്റെ പഴയ ഒരു അഭിമുഖമാണ്. മണിയുടെ വിയോഗത്തിന് ശേഷമുളള കുടുംബത്തിന്റെ സ്ഥിതിയെ കുറിച്ചും കടന്ന വന്ന വഴിയെ കുറിച്ചുമാണ് ആർഎൽവി പറയുന്നത്. ''മുൻപ് വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നതെന്നാണ്'' ആർഎൽവി രാമകൃഷ്ണൻ പറയുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...

  മോഹൻലാലും പ്രിയദർശനും കൂടി ചേർന്നപ്പോൾ, ആ രാത്രിയെ കുറിച്ച് പൃഥ്വിരാജ്, വാക്കുകൾ വൈറലാവുന്നു

  ജീവിതത്തിൽ താനും സഹോദരങ്ങളും പട്ടിണി കിടന്ന അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മണി പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇതേ കാര്യം തന്നെയാണ് ആർഎൽവിയും പറയുന്നത്. ''കല്യാണവീടുകളിലൊക്കെ എച്ചിലു പെറുക്കാൻ പോകുമായിരുന്നു. ആൾക്കാര്‍ ഭക്ഷണം കഴിച്ചതിനുശേഷം കൊണ്ടിടുന്ന ഇലയിൽ നിന്നു പഴവും കറികളുമൊക്കെ പാത്രത്തിലാക്കി വീട്ടിൽ കൊണ്ടുപോകും. ആ ചോറും കറിയും ചൂടാക്കിയാണ് പല ദിവസങ്ങളും തള്ളി നീക്കിയിട്ടുണ്ട്.

  ഏതൊക്കെ വീടുകളിൽ കയറാൻ കഴിയും, എവിടെയൊക്കെ മാറി നിൽക്കണം എന്നൊക്കെ തങ്ങൾക്ക് അറിയാമായിരുന്നു. സമ്പന്ന വീടുകളിൽ തങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. സമ്പന്നവീടുകളിൽ നിന്ന് വിശേഷദിവസങ്ങളില്‍ ആഹാരം തരും. ഇഡ്ഡലിയും സാമ്പാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടുവയ്ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടുപോരുമായിരുന്നു ഒരു കാലം ഉണ്ടായിരുന്നെന്ന് ആർഎൽവി പറയുന്നു

  മണിച്ചേട്ടന്റെ വിയോഗത്തിൽ നിന്ന് ഇപ്പോഴും തങ്ങളുടെ കുടുംബം കരകയറിയിട്ടില്ല. നാലര സെന്റിലെ കുടുംബവീട്ടിലാണ് താനും ഒരു ചേച്ചിയും താമസിക്കുന്നത്. ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എല്ലാവരെയും സഹായിച്ചു. ചേട്ടൻ പോയതോടെ സഹായിക്കാൻ ആരുമില്ലാതായ അവസ്ഥയെക്കുറിച്ചും, ഈ സാഹചര്യങ്ങൾക്കിടയിലും പഠിച്ചു ഡോക്ട്രേറ്റ് നേടിയതിനെ കുറിച്ചും രാമകൃഷ്ണൻ പറയുന്നു.

  Maniയുമായുള്ള ബന്ധം Jaffer Idukki വെളിപ്പെടുത്തുന്നു | Exclusive Interview | Filmibeat Malayalam

  ചേട്ടൻ പോയതോടെ ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പോലും ആരും ഇല്ലാതെ ആയി. ഞങ്ങൾ പഴയതുപോലെ ഏഴാംകൂലികളായി മാറി. ചേട്ടന്റെ മകൾ ലക്ഷ്മി,ചേട്ടന്റെ ആഗ്രഹം നിറവേറ്റാനുള്ള കഠിനശ്രമത്തിലാണ്. ചേട്ടൻ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നത''' ആർ എൽവി അഭിമുഖത്തിൽ പറഞ്ഞു.

  Read more about: kalabhavan mani
  English summary
  RLV Ramakrishnan Opens Up About Kalabhavan Mani's Wife And Daughter, Throwback interview Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X