കലാഭവന്‍ മണിയുടെ മകളുടെ പിറന്നാള്‍! അമ്മുവിന് ആശംസ നേര്‍ന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍! ചിത്രം വൈറല്‍!

മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയ മരണങ്ങളിലൊന്നായിരുന്നു കലാഭവന്‍ മണിയുടേത്. അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച അതുല്യ കലാകാരനായിരുന്നു അദ്ദേഹം. താന്‍ ജനിച്ച് വളര്‍ന്ന സാഹചര്യത്തെക്കുറിച്ചും കലാരംഗത്തേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പാട്ടുകളിലെല്ലാം ഇതേക്കുറിച്ച് സൂചിപ്പിക്കാറുമുണ്ടായിരുന്നു. സ്വപ്‌നം കണ്ടതിനും അപ്പുറത്ത് സഞ്ചരിക്കാന്‍ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. എന്നും തനിക്കൊപ്പമുള്ള ആരാധകരോട് പ്രത്യേകമായൊരു സ്‌നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. ആരോപണങ്ങളില്‍ പലതും കേട്ട് കുടുംബം വല്ലാതെ തളര്‍ന്നുപോയിരുന്നുവെന്ന് സഹോദരനായ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ചേട്ടനെപ്പോലെ തന്നെ കലാരംഗത്ത് സജീവമാണ് അദ്ദേഹവും. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം പല വിശേഷങ്ങളും പങ്കുവെക്കാറുള്ളത്.

ചേട്ടന്റെ മകളായ ശ്രീലക്ഷ്മിയുടെ പിറന്നാളാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ശ്രീലക്ഷ്മിയുടെ മനോഹരമായൊരു ചിത്രവും രാമകൃഷ്ണന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മണിച്ചേട്ടന്റെ മകള്‍ ഞങ്ങളുടെ അമ്മുവിന്( ശ്രീലക്ഷ്മിക്ക്) പിറന്നാളാശംസകള്‍ നേരുന്നുവെന്നാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്. ഇതിനകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റും ചിത്രവും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Sreelakshmi

അച്ഛന്റെ ആഗ്രഹമായ ഡോക്ടര്‍ പഠനമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിനുള്ള ലക്ഷ്യത്തിലാണ് ശ്രീലക്ഷ്മി. പാലായില്‍ എന്‍ട്രന്‍സ് പരിശീലനത്തിലാണ് താരപുത്രി ഇപ്പോള്‍. മകള്‍ക്കൊപ്പം അമ്മയും അങ്ങോട്ടേക്ക് താമസം മാറിയിരിക്കുകയാണ് ഇപ്പോള്‍. സെറ്റ് സാരിയും കുറിയുമണിഞ്ഞുള്ള ശ്രീലക്ഷ്മിയുടെ ചിത്രമാണ് രാമകൃഷ്ണന്‍ പോസ്റ്റ് ചെയ്തത്.

നേരത്തെ അച്ഛനെക്കുറിച്ച് വാചാലയായി എത്തിയിരുന്നു ശ്രീലക്ഷ്മി. അമ്മയെ പുറത്താക്കി ഇടയ്ക്ക് അച്ഛന്‍ അടുക്കളയില്‍ കയറുന്നതും രുചികരമായ മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കുന്നതിനെക്കുറിച്ചുമായിരുന്നു അന്ന് മകള്‍ വാചാലയായത്. അച്ഛന്‍ ഒപ്പമില്ലെന്ന സത്യം പലപ്പോഴും തനിക്ക് അംഗീകരിക്കാന്‍ കഴിയാറില്ലെന്നും മകള്‍ പറഞ്ഞിരുന്നു. ഇടവേളയ്ക്ക് ശേഷം മൂളിപ്പാട്ടുമായി അച്ഛനെത്തുമെന്ന് വിശ്വസിക്കാനാണ് മകള്‍ക്ക് ഇഷ്ടം.

മകളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പറഞ്ഞ് വാചാലനാവാറുണ്ടായിരുന്നു കലാഭവന്‍ മണി. തിരക്കിട്ടുള്ള ഷെഡ്യൂളുകളില്‍ നിന്നും മാറി ഇടയ്ക്ക് കുടുംബത്തിനൊപ്പമായും അദ്ദേഹം യാത്രകള്‍ നടത്താറുണ്ട്. വയനാട്ടിലേക്കായിരുന്നു ഇവര്‍ ഒടുവിലായി പോയത്. അച്ഛനെപ്പോലെ തന്നെ മകളും നല്ലൊരു പാട്ടുകാരിയാണ്. അച്ഛനാണ് തന്നെ പാട്ട് പഠിപ്പിച്ചതെന്നും മകള്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X