'അച്ഛനുമമ്മയും ഒഴിഞ്ഞ് മാറി നിൽക്കുന്നതിന് കാരണം; യൂട്യൂബും ഇൻസ്റ്റ​ഗ്രാമും വയലറ്റ് നിറമായ ദിവസങ്ങൾ'

ആഘോഷപൂർവം നടന്ന വിവാഹ നിശ്ചയത്തിന്റെ ദൃശ്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അന്നുണ്ടായ വിവാദങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് റോബിനും ആരതിയും.

ബി​ഗ് ബോസ് എന്ന ഷോ പലരെയും പല തരത്തിലാണ് ബാധിക്കാറ്. മത്സരാർത്ഥികളെയെത്തുന്ന സെലിബ്രിറ്റികൾക്ക് ചിലപ്പോൾ ബി​ഗ് ബോസിൽ നിന്നിറങ്ങുമ്പോൾ പഴയ താരമൂല്യം നഷ്ടപ്പെടാം. ഒരു താരപദവിയുമില്ലാതെ ബി​ഗ് ബോസ് വീട്ടിലേക്ക് പോയ സാധാരണക്കാരാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ താരമാവുകയും ചെയ്യാം.

പ്രവചനാതീതമാണ് ബി​ഗ് ബോസ് മത്സരാർത്ഥികളുടെ പിന്നീടുള്ള ലൈം ലൈറ്റിലെ ജീവിതം. ബി​ഗ് ബോസ് മലയാളത്തിൽ ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും ശ്രദ്ധ നേടിയ സീസൺ നാലാം സീസണായിരുന്നു. നാലാം സീസണിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടതാവട്ടെ റോബിൻ‌ രാധാകൃഷ്ണൻ എന്ന മത്സരാർത്ഥിയും.

അഞ്ചാം സീസൺ തുടങ്ങാറായിട്ടും റോബിൻ‌ തരം​ഗം ഇതുവരെ അവസാനിച്ചിട്ടില്ല. റോബിനും ഫാൻസും ഹേറ്റേഴ്സും ഇന്നും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. അടുത്തിടെയാണ് റോബിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ബിസിനസ് സംരഭകയായ ആരതി പൊടിയാണ് റോബിന്റെ ജീവിത പങ്കാളിയാവാൻ പോവുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെയും ആരതിയുടെയും മാതാപിതാക്കളെക്കുറിച്ച് റോബിൻ സംസാരിച്ചു.

Robin Radhakrishnan

'എന്റെ അച്ഛനും അമ്മയും മീഡിയയോട് അത്ര താൽപര്യമുള്ളവരല്ല. അവർ ഇതുവരെ ഇന്റർവ്യൂകളൊന്നും നൽകിയിട്ടില്ല. ഒഴിഞ്ഞ് മാറി നിൽക്കുകയാണ്. എൻജേ​ഗിന് അത്ര മീഡിയയെ കണ്ടപ്പോഴും അവർക്കത്രയും ആക്സ്പറ്റ് ചെയ്യാൻ പറ്റിയില്ല. എന്നിരുന്നാലും അവർ ഹാപ്പിയാണ്. മീഡിയ കാരണമാണ് എന്റെ ജീവിതത്തിലും വളർച്ചയുണ്ടാവുന്നത്. എൻ​ഗേജ്മെന്റിന് ഞങ്ങൾ അടിച്ച് പൊളിച്ചു. ഞങ്ങൾക്ക് രണ്ട് പേർക്കും പ്രശ്നമില്ല, അവിടെ വന്നവർക്ക് പ്രശ്നമില്ല. മീഡിയകൾക്ക് പ്രശ്നമില്ല. ഹാപ്പിയായി അടിച്ച് പൊളിച്ചാണ് പോയത്,' റോബിൻ പറഞ്ഞു.

വിവാഹ നിശ്ചയത്തിന് ശേഷമുണ്ടായ ട്രോളുകളുടെ പശ്ചാത്തലത്തിലാണ് റോബിന്റെ പ്രതികരണം. വിവാഹ നിശ്ചയത്തിന് ആരതി സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രം കോപ്പിയടിച്ചതാണെന്ന് ആരോപണം വന്നിരുന്നു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് ആരതി പൊടി പറയുന്നത്. തന്റെ വർക്കിനെയാണ് സംശയ നിഴലിലാക്കിയിരിക്കുന്നതെന്നും മറ്റ് ട്രോളുകളെ പോലെയല്ലെന്നും ആരതി വ്യക്തമാക്കി.

Robin Radhakrishnan

'ഇതൊക്കെ ഫൺ ആയി കണ്ട് കൂടേയെന്ന് ചോദിച്ചവരുമുണ്ട്. ഡോക്ടറെ ഇന്റർവ്യൂ ചെയ്യാൻ വന്ന സമയം മുതൽ ട്രോൾ വീഡിയോകൾ വരുന്നുണ്ട്. അതൊക്കെ ഞാൻ തമാശായിത്തന്നെ എടുത്തു. അതിന്റെ പേരിൽ ലൈവ് വരാനോ ഇന്റർവ്യൂകൾ വരാനോ ഒന്നും നിന്നിട്ടില്ല. പക്ഷെ ഇത് ഈയൊരു സിറ്റുവേഷനിലായതിനാലാണ്. ​ഗെയിം ചേഞ്ചർ കൊണ്ട് വന്ന കുറേ വിവാദങ്ങളുണ്ടായിരുന്നു. അതിൽ ഞാൻ ഭയങ്കര ഫ്രസ്ട്രേറ്റഡായിരുന്നു,' ആരതി പൊടി പറഞ്ഞു.

ബി​ഗ് ബോസ് താരം റിയാസ് സലീമാണ് ആരതി പാെടിയുടെ ബ്രൈഡൽ ലെഹങ്ക കോപ്പിയടിച്ചതാണെന്ന് ആരോപിച്ചത്. ഇത്തരം ആരോപണങ്ങൾക്കപ്പുറത്ത് എല്ലാവരും തങ്ങളുടെ വിവാഹ നിശ്ചയ ദിനത്തിൽ സന്തോഷിച്ചെന്ന് ആരതി പൊടി പറയുന്നു.

'നമുക്കറിയാമല്ലോ ഇൻബോക്സിൽ വരുന്ന മെസേജുകൾ. എല്ലാവരും ഹാപ്പിയാണ്. ലെെവ് വ്യൂസ് നോക്കിയാൽ കാണാൻ പറ്റും. രണ്ടാഴ്ച തുടർച്ചയായി ഞങ്ങളുടെ വീഡിയോസ് തന്നെയായിരുന്നു. യൂട്യൂബും ഇൻസ്റ്റ​ഗ്രാമും തുറക്കുമ്പോൾ ഫുൾ വയലറ്റായിരുന്നു. യൂട്യൂബും ഇൻസ്റ്റ​ഗ്രാമും വയലറ്റായ ദിവസങ്ങളായിരുന്നു. അതിന്റെ വ്യൂസ് കണ്ടാലറിയാം എത്രത്തോളം ആളുകൾ അത് കാണാനും എൻ‌ജോയ് ചെയ്യാനുമുണ്ടെന്ന്,' ആരതി പൊടി പറഞ്ഞതിങ്ങനെ.

ആരതി- റോബിൻ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഹേറ്റേഴ്സിനൊപ്പം തന്നെ ആരാധകരുടെ വലിയ പിന്തുണയും റോബിനുണ്ട്. റോബിനെതിരെയുള്ള ആരോപണങ്ങൾക്ക് പലപ്പോഴും ഇവരാണ് മറുപടി നൽകാറ്.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X