'എനിക്ക് നാണക്കേട് തോന്നി, വണ്ടി തിരിച്ച് പോകാൻ തുടങ്ങി, ഞാൻ ഒറ്റയ്ക്കാണ് ചെയ്തിരുന്നത്'; ആരതിയും റോബിനും
2022ൽ ഏറ്റവും കൂടുതൽ വൈറലായതും ചർച്ച ചെയ്യപ്പെട്ടതുമായ കുറച്ച് കപ്പിൾസിന്റെ ലിസ്റ്റ് എടുത്ത് നോക്കിയാൽ അതിൽ ആദ്യം വരാൻ പോകുന്ന പേരായിരിക്കും ബിഗ് ബോസ് താരം റോബിന്റേയും ഭാവി വധു ആരതി പൊടിയുടേയും.
ഈ കപ്പിൾ എന്ത് ചെയ്താലും അത് ഇന്ന് സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയവും വൈറൽ കണ്ടന്റുമാണ്. ബിഗ് ബോസിലൂടെയാണ് റോബിൻ ആരാധകരെ സമ്പാദിച്ചതെങ്കിലും ഒറ്റ ഇന്റർവ്യൂ കൊണ്ട് താരമായ ആളാണ് ആരതി പൊടി.
റോബിന്റെ പേരിനൊപ്പം ചേർത്ത് പറയേണ്ട ഒന്നല്ല ആരതി പൊടിയുടെ പേര്. സ്വന്തമായി ഈ ചെറിയ പ്രായത്തിനുള്ളിൽ ആരതി പൊടി നടിയായും സംരംഭകയായും വളർന്ന് കഴിഞ്ഞു. പൊടീസ് എന്ന ബ്രാന്റിന് സെലിബ്രിറ്റികൾക്കിടയിൽ വരെ നല്ല സ്വീകാര്യതയുണ്ടിന്ന്.
വളരെ ചെറിയ പ്രായം മുതൽ ആരതി തന്റെ ബിസിനസിന് പിന്നാലെയാണ് സഞ്ചരിക്കുന്നത്. റോബിന്റെ ഫെയിമിനൊപ്പം അറിയപ്പെടാനല്ല തന്റേതായ കഠിനാധ്വനം കൊണ്ട് അറിയപ്പെടാനാണ് ആഗ്രഹമെന്നും ആരതി പൊടി പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

അതേസമയം എല്ലാത്തിലും സപ്പോർട്ടായി ആരതിക്കൊപ്പം എപ്പോഴും റോബിനുണ്ട്. ഇരുവരും ഈ വരുന്ന ഫെബ്രുവരിയിൽ തങ്ങളുടെ വിവാഹ നിശ്ചയം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.
മാത്രമല്ല റോബിൻ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലുമാണ്. ഇപ്പോഴിത ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ റോബിന്റെ പിറന്നാൾ ഗ്രാന്റായി സെലിബ്രേറ്റ് ചെയ്തതിന് പിന്നിലെ അറിയാകഥകൾ പങ്കുവെച്ചിരിക്കുകയാണ് ആരതി പൊടി.

'ഞാൻ അത്രയും കഷ്ടപ്പെട്ടാണ് ആ ബെർത്ത് ഡെ സർപ്രൈസ് ഒരുക്കിയത്. അത് കണ്ട് റോബിൻ ചേട്ടൻ ഞെട്ടുകയും ചെയ്തിരുന്നു. പക്ഷെ ഇതൊക്കെ ആൾക്ക് നേരത്തെ അറിയാമായിരുന്നു.'
'അതായത് ഞാൻ അറിയാതെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അച്ഛനേയും അമ്മയേയും വിളിച്ച് ചോദിച്ചിരുന്നു. സർപ്രൈസിന് വെയിറ്റ് ചെയ്യാൻ മടിയാണ്. റോബിൻ ചേട്ടൻ ഞെട്ടുന്നത് കണ്ട് ഞാൻ ഞെട്ടിക്കൊണ്ടിരിക്കുകയായിരുന്നു. പാതിരാത്രി വരെ ഞാൻ വർക്ക് ചെയ്യാറുണ്ട്. ഓവർ അംബീഷ്യസാണ്.'

'വർഷങ്ങളോളമായി ഒറ്റയ്ക്കാണ് ഞാൻ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. ഇന്ന് റോബിൻ ചേട്ടൻ എനിക്കൊപ്പം എല്ലായിടത്തും വരും. അമ്മയ്ക്ക് ആൺകുട്ടി വേണമെന്ന് ആഗ്രഹമായിരുന്നു. അത് അമ്മ പറഞ്ഞ് കേട്ടിട്ടുള്ളതുകൊണ്ട് ഒരു ആൺകുട്ടി നോക്കുന്നതിലും ആയിരം ഇരട്ടി ഭംഗിയായി എന്റെ മാതാപിതാക്കളെ ഞാൻ ഇന്ന് നോക്കുന്നുണ്ട്.'
'അച്ഛൻ ഭയങ്കര സപ്പോർട്ടീവാണ്. ബിസിനസ് വുമൺ ആകണമെന്നത് എന്റെ വലിയ ആഗ്രഹമാണ്' ആരതി പൊടി സ്വപ്നങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ട് പറഞ്ഞു.

ആരതിയുടെ ബർത്ത്ഡെ സർപ്രൈസിനെ കുറിച്ച് റോബിനും അഭിമുഖത്തിൽ വാചാലനായി. 'സർപ്രൈസ് ഞാൻ അറിഞ്ഞുവെങ്കിലും എനിക്ക് ഒരുപാട് സന്തോഷം തോന്നി അതൊക്കെ കണ്ടപ്പോൾ. കാരണം ഞാൻ അതിന് മുമ്പ് എന്റെ പിറന്നാൾ സെലിബ്രേറ്റ് ചെയ്തിട്ടില്ല.'
'ആരതി സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ ഒരു ഹോളും ചെറിയ ഡക്കറേഷനുമൊക്കെയാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ ചെന്നപ്പോൾ വലിയ ഗ്രാന്റായി അറേഞ്ച് ചെയ്തിരിക്കുന്നു. ആദ്യം ഞാൻ കരുതി സ്ഥലം മാറിപ്പോയിയെന്ന്. വണ്ടി തിരിച്ച് പോകാൻ തുടങ്ങിയതാണ്.'

'അപ്പോഴാണ് നമ്മുടെ ആളുകൾ അവിടെ നിൽക്കുന്നത് കണ്ടത്. ആ സമയത്ത് എനിക്ക് തോന്നിയത് ഇവർ സർപ്രൈസായി എന്റെ എൻഗേജ്മെന്റ് നടത്താൻ പോവുകയാണ് എന്നാണ്. ആ ഒരു ആംബിയൻസ് അങ്ങനെയായിരുന്നു.'
'ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല. അത്ര ഗ്രാന്റ് ആയിരുന്നു ഡെക്കറേഷൻ. എനിക്ക് ശരിക്കും നാണക്കേട് തോന്നി. ഞാൻ ഇത്രയും അർഹിക്കുന്നുണ്ടോയെന്ന ചിന്തയാണ് എനിക്ക് വന്നത്. ഞാൻ ശരിക്കും അന്നത്തെ ദിവസം ആസ്വദിച്ചു. ഞാനും ചെറിയ സർപ്രൈസുകൾ കൊടുത്തിട്ടുണ്ട്' റോബിൻ പറഞ്ഞു.


Click it and Unblock the Notifications