'പ്രതികാരം അത് വീട്ടാനുള്ളതാണ്...'; പോർഷെ പനമേര എവിടെയെന്ന് ചോദിച്ച് പരിഹസിച്ചവർക്കുള്ള മറുപടിയുമായി റോബിൻ!

ബി​ഗ് ബോസ് മലയാളം ഷോയിൽ പങ്കെടുത്ത് സെലിബ്രിറ്റിയായി മാറിയ വ്യക്തിയാണ് ഡോക്ടർ കൂടിയായ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ഷോ പൂർത്തിയാക്കി ഇറങ്ങിയിട്ട് രണ്ട് വർഷത്തോട് അടുക്കാൻ ആയിട്ടും റോബിൻ തരം​ഗം ഇപ്പോഴും മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിലുണ്ട്. ഉദ്‌ഘാടന ചടങ്ങുകളിലും പൊതുപരിപാടികളിലും റോബിൻ സ്ഥിര സാന്നിധ്യമാണ്. ബി​ഗ് ബോസ് സീസൺ ഫോറിന്റെ ഹൈലൈറ്റ് തന്നെ റോബിൻ രാധാകൃഷ്ണൻ ആയിരുന്നു.

ഷോയിലേക്ക് മത്സരാർത്ഥിയായി എത്തുന്നതിനും മാസങ്ങൾക്ക് മുമ്പ് തന്നെ ഷോയെ കുറിച്ച് വ്യക്തമായി പഠിച്ചാണ് റോബിൻ എത്തിയത്. അതുകൊണ്ട് തന്നെ ഷോയിൽ എത്തരത്തിൽ പ്രകടനങ്ങൾ കാഴ്ചവെക്കണം, ആരാധകരെ എങ്ങനെ സമ്പാദിക്കണം, ഏതോ കോണ്ടന്റുകളാണ് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുക എന്നതിനെ കുറിച്ചെല്ലാം വ്യക്തമായി റോബിന് അറിയാമായിരുന്നു.

Robin Radhakrishnan

എഴുപത് ദിവസത്തോളം ബി​ഗ് ബോസ് ഹൗസിൽ നിന്ന റോബിൻ സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിലാണ് പുറത്താക്കപ്പെട്ടത്. ഷോയിൽ അച്ചടക്ക ലംഘനം നടത്തിയില്ലായിരുന്നുവെങ്കിൽ സീസൺ ഫോറിന്റെ ടൈറ്റിൽ കപ്പ് റോബിന്റെ വീട്ടിലിരിക്കുമായിരുന്നു. ദിൽഷ പ്രസന്നനാണ് വിജയിയായത്.

ബി​ഗ് ബോസ് ഷോയിൽ‌ നിന്നും പുറത്തിറങ്ങിയ ശേഷം തന്റെ വിശേഷങ്ങളെല്ലാം റോബിൻ ആരാധകരെ അറിയിക്കുന്നത് സോഷ്യൽമീഡിയ വഴിയാണ്. അത്തരത്തിൽ റോബിൻ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. താൻ വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന ആഢംബര കാറായ പോർഷെ പനമേര സ്വന്തമാക്കിയതിന്റെ വിശേഷങ്ങളാണ് പുത്തൻ വീഡിയോയിൽ റോബിൻ പങ്കുവെച്ചിരിക്കുന്നത്.

റോബിന്റെ കയ്യിലുള്ള ബിഎംഡബ്യു കാറിന്റെ സിസി താരം അടച്ചിട്ടില്ല എന്നൊരു വിമർശനം അടുത്തിടെ വന്നിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തി പിന്നീട് റോബിൻ എത്തിയിരുന്നു. പലരും പറയുന്നുണ്ട് എന്റെ ബിഎംഡബ്യുവിന്റെ മൂന്ന് മാസത്തെ സിസി അടച്ചിട്ടില്ലെന്ന്. അത് താൻ കൃത്യമായിതന്നെ അടച്ചിട്ടുണ്ടെന്ന് പറഞ്ഞ റോബിൻ അതിനുള്ള തെളിവുകളും മീഡിയയ്ക്ക് മുന്നിൽ കാണിച്ചിരുന്നു.

ലാന്റ്റോവർ ഉണ്ടെനിക്ക്. റെഡി ക്യാഷ് കൊടുത്ത് വാങ്ങിയത്. അടുത്തൊരു വണ്ടി ഓൺ ദി വേയാ. പോർഷെ പനമേര... എന്നുമാണ് റോബിൻ കുറച്ച് നാളുകൾക്ക് മുമ്പ് പറഞ്ഞത്. തനിക്ക് എതിരെ ഓരോ ആരോപണങ്ങളുമായി വരുന്നവർ അത് കയ്യിൽ വച്ചാൽ മതി. എത്രയൊക്കെ തളർത്താൻ ശ്രമിച്ചാലും താൻ ഉയർന്ന് വരുക തന്നെ ചെയ്യുമെന്നും റോബിൻ പറഞ്ഞിരുന്നു.

Robin Radhakrishnan

ഇപ്പോഴിതാ അന്ന് പ്രഖ്യാപിച്ച പോർഷ പനമേര റോബിന്റെ കയ്യിൽ വന്നിരിക്കുകയാണ്. വണ്ടിയുടെ താക്കോൽ സ്വീകരിക്കുന്നതിന്റെയും അത് ഓടിച്ച് പോകുന്നതിന്റെയും വീഡിയോ റോബിൻ പങ്കിട്ടിട്ടുണ്ട്. താങ്ക്യു 2023 എന്ന് പറഞ്ഞാണ് റോബിൻ വാഹനം കൈപറ്റുന്ന വീഡിയോ പങ്കിട്ടിരിക്കുന്നത്. ദുബായിൽ വെച്ചാണ് റോബിൻ വാഹനം വാങ്ങിയത്.

പോർഷെ പനമേര എവിടെയെന്ന് ചോദിച്ച് പരിഹസിച്ചവർക്കുള്ള മറുപടിയാണ് പുത്തൻ വീഡിയോ എന്നാണ് കമന്റുകൾ ഏറെയും. അതങ്ങ് പെരുത്ത് ഇഷ്ടായി... അങ്ങനെ പറഞ്ഞതൊക്കെ ഓരോന്ന് ഓരോന്നായി ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു, പ്രതികാരം അത് വീട്ടാനുള്ളതാണ്... നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമ്പോഴെല്ലാം വിജയം ഇതുപോലെ മുഴങ്ങട്ടെ എന്നെല്ലാമാണ് കമന്റുകൾ.

അടുത്തിടെ ആരതി പൊടിയുമായി റോബിൻ രാധാകൃഷ്ണന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഒരു സിനിമയ്ക്കായി തയാറെടുക്കവെയാണ് റോബിന്റെ വിവാഹനിശ്ചയം നടന്നത്. ഇതിനായി ശരീരഭാരം വർധിപ്പിച്ച റോബിൻ നിശ്ചയത്തിന് മുമ്പായി മറ്റൊരു മേക്കോവറും നടത്തിയിരുന്നു. വധു ആരതി പൊടി ഫാഷൻ ഡിസൈനറും നടിയുമാണ്. തമിഴ്, തെലുങ്ക് സിനിമകളിലാണ് ആരതി പൊടി ഇതുവരെ അഭിനയിച്ചത്. അഭിനയ മോഹമാണ് റോബിനെയും ബി​ഗ് ബോസിൽ എത്തിച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X