അപമാനിക്കപ്പെട്ടിട്ടും റോബിൻ മൗനത്തിൽ; മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് ആരതി പൊടി; 'അവർ ഭയക്കുന്നതുമിതാണ്'
ബിഗ് ബോസ് നാലാം സീസണിലെ താരം റോബിനിത് മോശം സമയമാണെന്നാണ് ആരാധകരുൾപ്പെടെ പറയുന്നത്. നാല് ഭാഗത്ത് നിന്നും തുടരെ വിമർശനങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ് റോബിനെതിരെ. ശാലു പേയാട്, ആരവ് തുടങ്ങിയവർ ഉന്നയിച്ച ആരോപണങ്ങളാണ് സാഹചര്യം വഷളാക്കിയത്. റോബിന് പിന്തുണയുമായി വന്ന ആരാധകർക്ക് പോലും പ്രതിരോധിക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോയി.
ഹേറ്റേഴ്സിന് കിട്ടിയ വലിയ ആയുധമായി ശാലുവിന്റെയും ആരവിന്റെയും ആരോപണങ്ങൾ മാറി. ഇതിനിടെ ആദ്യ സിനിമയിലെ പോസ്റ്ററുണ്ടാക്കിയ ട്രോൾ, പരസ്യ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച ട്രോൾ എന്നിവയെല്ലാം റോബിനെ സോഷ്യൽ മീഡിയ റോസ്റ്റിനിരയാക്കി. അടുത്തിടെയാണ് റോബിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്.
ഇരുവരും തമ്മിൽ പരിചയപ്പെട്ടതും പ്രണയത്തിലായതുമെല്ലാം പ്രേക്ഷകരറിഞ്ഞതാണ്. റോബിന്റെ എൻഗേജ്മെന്റ് ആരാധകർ ആഘോഷമാക്കിയിരുന്നു. ഇനി വിവാഹത്തിനായി കാത്തിരിക്കുകയാണിവർ. റോബിന്റെ ലൈം ലൈറ്റിലെ ജീവിതത്തിന് ഭാര്യയാവാൻ പോവുന്ന ആരതിയുടെ പിന്തുണയുണ്ട്. സംരഭകയായ ആരതി റോബിനൊപ്പം പൊതുവേദികളിലും എത്താറുണ്ട്. പൊതുവെ ട്രോളുകളോടൊന്നും ആരതി പ്രതികരിക്കാറില്ല. എന്നാൽ വിവാഹ നിശ്ചയത്തിന് താൻ ഡിസെെൻ ചെയ്ത വസ്ത്രം കോപ്പിയടിയാണെന്ന് പറഞ്ഞതോടെ ആരതി പ്രതികരിച്ചു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആരതി വ്യക്തമാക്കി.

പിന്നീട് ശാലു പേയാടിന്റെ ആരോപണങ്ങളോടാണ് ആരതി പ്രതികരിച്ചത്. റോബിന്റെ ശല്യം സഹിക്കാനാവാതെ ആരതി തന്നോട് പരാതി പറഞ്ഞിരുന്നെന്നാണ് ശാലു പേയാട് പറഞ്ഞത്. കെട്ടിച്ചമച്ച ഈ കഥയ്ക്കെതിരെ നിയമ പരമായി നീങ്ങുമെന്നും ശാലു പേയാട് എല്ലാ അതിർ വരമ്പുകളും ലംഘിച്ചെന്നും ആരതി പൊടി വ്യക്തമാക്കി. ഇപ്പോഴിതാ റോബിന് പിന്തുണയറിയിച്ച് കൊണ്ട് ആരതിയിട്ട ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്.
അവഹേളിക്കപ്പെട്ടാൽ നിങ്ങൾ നിശ്ബ്ദനായിരിക്കുക. അതാണ് അവരെ ഏറ്റവും കൂടുതൽ പേടിപ്പിക്കുന്നത്. വിജയമാണ് ഏറ്റവും നല്ല മിഡിൽ ഫിംഗർ, ആരതി ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ. നിലവിൽ വരുന്ന ആരോപണങ്ങളോട് റോബിൻ പ്രതികരിച്ചിട്ടില്ല. ഷിയാസ് കരീമുൾപ്പെടെയുള്ളവർ രൂക്ഷ വിമർശനമാണ് റോബിനെതിരെ ഉന്നയിച്ചത്.

എന്നാൽ ഇതിനോട് റോബിനിപ്പോൾ പ്രതികരിക്കുന്നില്ല. നേരത്തെ പൊതുവേദികളിൽ ഇതിന് മറുപടി നൽകുന്നതായിരുന്നു റോബിന്റെ രീതി. ബിഗ് ബോസ് അഞ്ചാം സീസൺ തുടങ്ങിയിട്ടും റോബിൻ ഒരു ന്യൂസ് മേക്കറായി തുടരുകയാണ്. ബിഗ് ബോസ് താരം എന്നതിനപ്പുറത്തേക്ക് റോബിൻ ഇന്ന് ചർച്ചാ വിഷയമാവുന്നു.
ബിഗ് ബോസ് വീടിനകത്തെ സ്ട്രാറ്റജികളും പെരുമാറ്റങ്ങളും വീടിന് പുറത്തും കാണുക്കുന്നതാണ് റോബിനെ സ്വയം നശിപ്പിക്കുന്നതെന്നാണ് വിമർശകർ പറയുന്നത്. സ്വന്തം കരിയറിൽ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോയാൽ റോബിനുള്ള ജനപ്രീതി നിലനിൽക്കും. പക്ഷെ അനാവശ്യമായ പ്രസ്താവനകളും പ്രവൃത്തികളും സോഷ്യൽ മീഡിയ ട്രോളുകളുടെ ഒരു ഇരയായി റോബിനെ ചുരുക്കുമെന്നും ഇവർ പറയുന്നു.
റോബിന്റെ എംബിബിഎസ് സർട്ടിഫിക്കറ്റിൽ വരെ പലരും ആരോപണം ഉന്നയിക്കുന്നുണ്ട്. ഏത് ഡോക്ടറാണ് ഇങ്ങനെയാെക്കെ ചെയ്യുകയെന്നും ഇവർ ചോദിക്കുന്നു. പ്രത്യേകിച്ചും ബിഗ് ബോസ് സീസൺ 5 തുടങ്ങിയ സാഹചര്യത്തിൽ റോബിൻ ലൈ ലൈറ്റിലെ ജീവിതത്തിൽ കുറച്ച് കൂടി ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും അഭിപ്രായമുയരുന്നുണ്ട്. സോഷ്യൽ മീഡിയ ഹൈപ്പിനപ്പുറം കരിയറിലെ വിജയമാണ് ഇനി റോബിനെ തുണയ്ക്കാൻ സാധ്യത.


Click it and Unblock the Notifications