കാത്തിരുന്ന നിമിഷം; ​ഗുരുവായൂർ അമ്പലത്തിൽ വെച്ച് ആരതിക്ക് താലി ചാർത്തി റോബിൻ

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസെെനർ ആരതി പൊടിയും വിവാഹിതരായി. ​ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. രണ്ട് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. വിവാ​ഹം നീണ്ട് പോയപ്പോൾ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു കാത്തിരുന്ന വിവാഹം. താലികെട്ടവെ റോബിൻ ആരതിയുടെ നെറുകയിൽ ചുംബിച്ചു. വിവാഹത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്.

ബി​ഗ് ബോസിൽ നിന്ന് പുറത്ത് വന്ന ശേഷമാണ് റോബിൻ ആരതിയെ പരിചയപ്പെടുന്നത്. അന്ന് കേരളത്തിലെങ്ങും റോബിൻ തരം​ഗമായിരുന്നു. റോബിനെ അഭിമുഖം ചെയ്യാനെത്തിയ അവതാരകയായിരുന്നു ആരതി. പിന്നീടിവർ അടുത്തു. ബി​ഗ് ബോസ് ആരവങ്ങൾക്ക് ശേഷം ഒരു ഘട്ടത്തിൽ റോബിനെതിരെ കടുത്ത സൈബർ ആക്രമണമുണ്ടായി. എന്നാൽ അന്നും ആരതി റോബിനൊപ്പം നിന്നു.

Robin Radhakrishnan Marriage

ബി​ഗ് ബോസിൽ സഹമത്സരാർത്ഥിയായിരുന്നു ദിൽഷയുമായി റോബിൻ പ്രണയത്തിലാണെന്നാണ് ആരാധകർ കരുതിയത്. ഇവർ ഒരുമിക്കുമെന്ന് പ്രതീക്ഷിച്ചവരും ഏറെയാണ്. എന്നാൽ ബി​ഗ് ബോസിന് ശേഷം ഇവരുടെ സൗഹൃദം ഇല്ലാതായി. ഈ ഘട്ടത്തിലാണ് ആരതിയുടെ കടന്ന് വരവ്. വളരെ പെട്ടെന്ന് ആരതിയും റോബിനും അടുത്തു. ഇന്ന് ഇരുവരും വിവാഹിതരായതിൽ ഏറെ സന്തോഷത്തിലാണ് ആരാധകർ.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X