എനിക്ക് കരച്ചിൽ വന്നു; ഞാൻ കാരണമല്ലേ ഇതൊക്കെയെന്ന് ചോദിച്ചു; ആരതിയെക്കുറിച്ച് അഭിമാനം

റോബിന്റെ വാക്കുകൾ‌ കേട്ട് വേദിയിൽ ആരതിയുമുണ്ടായിരുന്നു. ആരതിയും വേദിയിൽ പ്രസം​ഗിച്ചു.

ബി​ഗ് ബോസ് ഷോയിലൂടെ വൻ ജനപ്രീതി നേടിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ഒരു പക്ഷെ മലയാളം ബി​ഗ് ബോസിന്റെ ഇതുവരെയുള്ള സീസണുകളിൽ റോബിനെ പോലെ ആരാധിക്കപ്പെട്ട മറ്റാെരു താരം ഉണ്ടായിട്ടില്ലെന്ന് പറയാം.

ബി​ഗ് ബോസിൽ നിന്നിറങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും റോബിന്റെ താരപ്രഭയ്ക്ക് കോട്ടം വന്നിട്ടില്ല. ആരാധകരെ പോലെ തന്നെ വിമർശകരും റോബിനുണ്ട്. ഒരു വശത്ത് ആഘോഷിക്കപ്പെടുമ്പോൾ മറു വശത്ത് റോബിൻ ട്രോളുകൾക്കിരയാവുന്നു.

അടുത്തിടെയാണ് റോബിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ബിസിനസ് സംരഭകയായ ആരതി പൊടിയാണ് റോബിന്റെ ജീവിത പങ്കാളിയാവാൻ പോവുന്നത്. റോബിനും ആരതിയും ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ്. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Robin Radhakrishnan

ഇപ്പോഴിതാ വനിതാ ദിനത്തിൽ വുമൺസ് കോളേജിൽ റോബിൻ നടത്തിയ പ്രസം​ഗമാണ് ശ്രദ്ധ നേടുന്നത്. ആരതി പൊടിയും ചടങ്ങിനെത്തി. ആരതി പൊടി തന്റെ ബിസിനസിനെക്കുറിച്ച് സംസാരിച്ചപ്പോൾ റോബിൻ താൻ ജീവിതത്തിൽ കണ്ട സ്ത്രീകളെക്കുറിച്ച് സംസാരിച്ചു.

'വുമൺസ് ഡേയെന്നത് ഞങ്ങൾ ആണുങ്ങളുടെ കൂടെ ഡേയാണ്. നിങ്ങൾക്ക് ഒരു പിന്തുണയാവാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. ബി​ഗ് ബോസിലായിരുന്ന സമയത്ത് പലർക്കും ഞാൻ ഡോക്ടറാണെന്ന് അറിയില്ലായിരുന്നു. ഞാനന്ന് അറിയപ്പെടുന് ആളല്ലായിരുന്നു'

'ഇടയ്ക്ക് വെച്ച് എന്തോയൊരു കാര്യത്തിന് എന്നെ പ്രൊവോക്ക് ചെയ്യാൻ കളിയാക്കിക്കൊണ്ട് പറഞ്ഞു റോബിൻ ഡോക്ടറായിരിക്കില്ല നഴ്സായിരിക്കുമെന്ന്. അപ്പോൾ ഞാൻ‌ പറഞ്ഞു നഴ്സായാൽ എന്താണ് പ്രശ്നമെന്ന്. ഡോക്ടറായി വർക്ക് ചെയ്തിരുന്ന സമയത്ത് നമ്മുടെ സിസ്റ്റർമാർ എന്തുമാത്രം കഷ്ടപ്പെടുന്നുണ്ടെന്ന് കണ്ടിരുന്നു'

Robin Radhakrishnan

'ഒരുപാട് സ്ട്ര​ഗിൾ ചെയ്യുന്ന സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്. നമ്മൾ മനസ്സിലാക്കേണ്ടത് എല്ലാ കാര്യങ്ങളും സ്ത്രീകൾക്കും പുരുഷൻമാർക്കും ചെയ്യാൻ പറ്റും. ഇന്ത്യയിലെ പ്രസിഡന്റ് സ്ത്രീയാണ്. ഒരു സ്ത്രീക്ക് അവിടെ എത്തിപ്പെടാൻ പറ്റുന്നതേയുള്ളൂ. ആണും പെണ്ണുമെന്ന വ്യത്യാസമില്ലാതെ മനുഷ്യനെന്ന നിലയിൽ പരസ്പരം പിന്തുണയ്ക്കുക'

'എന്റെ ഭാര്യയായി പോവുന്ന കുട്ടിയെ ഇവിടേക്ക് വിളിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ഞാനഭിമാനിക്കുന്നു. അവളെ ഇതേപോലൊരു സ്ഥലത്ത് അതിഥിയായി വിളിച്ചപ്പോൾ ഞാനും കൂടെ കാണാൻ വന്നോട്ടെയെന്ന് ഞാൻ ചോദിച്ചു'

'സത്യം പറഞ്ഞാൽ ഞാനവിടെ ഇരിക്കുമ്പോൾ എന്റെ കണ്ണൊക്കെ നനഞ്ഞു. എനിക്കറിയില്ലായിരുന്നു പുള്ളിക്കാരി എന്താണ് പ്രസം​ഗിക്കാൻ പോവുന്നതെന്ന്. പക്ഷെ ആത്മവിശ്വാസത്തോടെ ലൈഫ് സ്റ്റോറി വെച്ച് പുള്ളിക്കാരി എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്'

'കഴിഞ്ഞ ഒരു വർഷം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ അറ്റാക്ക് നേരിട്ടിട്ടുള്ള ആളാണ്. ഞാൻ കാരണമല്ലേ നീ ഇത്രയും സഫർ ചെയ്യുന്നതെന്ന് ഞാൻ പൊടിയോട് ചോദിച്ചിട്ടുണ്ട്. അവളുടെ വാക്കിലാണ് എനിക്കിനിയും മുന്നോട്ട് പോവാൻ പറ്റുന്നത്. ആരതി പൊടിയോട് ഞാൻ നന്ദി പറയുന്നു. അവൾ ജീവിതത്തിലേക്ക് വന്നതിൽ ഞാൻ വളരെ ഹാപ്പിയാണ്. ആൾ ഭയങ്കര സ്ട്രോങാണ്, അതേപോലെ തന്നെ പാവവുമാണ്,' റോബിൻ പറഞ്ഞു.

അടുത്തിടെ വിവാഹ നിശ്ചയ ദിനത്തിൽ റോബിൻ അലറിയെന്ന് പറഞ്ഞ് വ്യാപക ട്രോളുകൾ വന്നിരുന്നു. ഇതിന് റോബിൻ തന്നെ മറുപടിയും നൽകി. ഞങ്ങൾ കാശ് മുടക്കിയ പരിപാടിയിൽ എന്ത് ചെയ്യുമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്നാണ് റോബിൻ രാധാകൃഷ്ണൻ പറഞ്ഞത്. ആരതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്നും അനാവശ്യ പ്രകോപനങ്ങൾ സഹിക്കില്ലെന്നും റോബിൻ വ്യക്തമാക്കി.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X