റഹ്മാനുമായി അടുത്ത സൗഹൃദം! ഗോസിപ്പുകളൊന്നും ബാധിച്ചിരുന്നില്ല! തുറന്നുപറച്ചിലുകളുമായി രോഹിണി!

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ജോഡികളിലൊന്നാണ് റഹ്മാന്‍-രോഹിണി കൂട്ടുകെട്ട്.ഒരു കാലഘട്ടത്തിന്റെ ഹിറ്റ് ജോഡികളായിരുന്നു ഇരുവരും. ഇവര്‍ക്കിടയിലെ കെമിസ്ട്രിക്ക് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇന്നും ഇരുവരും ഒരുമിച്ചുള്ള സിനിമകള്‍ക്കായി കാത്തിരിക്കുന്നുണ്ട് ആരാധകര്‍. ഇടയ്ക്ക് രഞ്ജിത്ത് ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ജീവിതത്തിലും ഇരുവരും ഒരുമിച്ചിരുന്നെങ്കിലോയെന്ന് അക്കാലത്ത് ആഗ്രഹിക്കാത്തവര്‍ വിരളമാണ്. ഇവരുടേതായി പുറത്തിറങ്ങിയ സിനിമകളെല്ലാം ഇന്നും മലയാളി ഓര്‍ത്തിരിക്കുന്നുണ്ട്. അന്യഭാഷ താരങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകര്‍ രോഹിണിയേയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയായിരുന്നു.

എണ്‍പതുകളും തൊണ്ണൂറുകളുമൊക്കെ വര്‍ണ്ണാഭമാക്കിയതില്‍ ഒരു പങ്ക് ഈ ജോഡിക്കും അവകാശപ്പെടാവുന്നതാണ്. അക്കാലത്ത് ഗോസിപ്പ് കോളങ്ങളിലും തങ്ങളായിരുന്നു താരമെന്ന് രോഹിണി പറയുന്നു. സ്വകാര്യ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം പഴയ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. ആളുകളുടെ സംസാരത്തെക്കുറിച്ചും അത്തരത്തിലുള്ള പ്രചാരണങ്ങളെക്കുറിച്ചുമൊക്കെ തങ്ങള്‍ക്കും അറിയാമയിരുന്നുവെന്നും താരം പറയുന്നു. രോഹിണിയുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

സിനിമയില്‍ തുടക്കം കുറിച്ചത്

സിനിമയില്‍ തുടക്കം കുറിച്ചത്

കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ സിനിമയിലേക്കെത്തിയതാണ് രോഹിണി. അച്ഛനായിരുന്നു താന്‍ സിനിമയിലേക്കെത്താന്‍ കാരണമെന്നും താരം പറയുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ വേദന നേരത്തെ താരം പങ്കുവെച്ചിരുന്നു. ചെറുപ്രായത്തില്‍ തന്നെ അഭിനയിച്ചുതുടങ്ങിയതിനാല്‍ സ്‌കൂളില്‍ പോവാനുള്ള സമയമില്ലായിരുന്നു. കേവലം 3 വര്‍ഷമാണ് സ്‌കൂളില്‍ പോയത്. സ്‌കൂളില്‍ പോയിരുന്നില്ലെങ്കിലും ലൈബ്രറിയിലും മറ്റും പോയി കാര്യങ്ങള്‍ അറിയാനായി ശ്രമിച്ചിരുന്നു. നന്നായി വായിക്കുമായിരുന്നു.

റഹ്മാനൊപ്പമെത്തിയപ്പോള്‍

റഹ്മാനൊപ്പമെത്തിയപ്പോള്‍

മലയാളികളുടെ സ്വന്തം താരജോഡിയാണ് റ്ഹമാനും രോഹിണിയും. മുന്‍നിര സംവിധായകരേടുതുള്‍പ്പടെ നിരവധി സിനിമകളിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. ഇവരുടെ ചേര്‍ച്ചയെക്കുറിച്ച് വാചാലാരാവാത്തവര്‍ അക്കാലത്ത് വിരളമായിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങള്‍ കൂടിയായിരുന്നു ഇവര്‍. തങ്ങളെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളെല്ലാം എല്ലാവര്‍ക്കും അറിയാമായിരുന്നു.

ഞങ്ങളെ ബാധിച്ചിരുന്നില്ല

ഞങ്ങളെ ബാധിച്ചിരുന്നില്ല

അന്ന് പ്രചരിച്ചിരുന്ന ഗോസിപ്പുകളൊന്നും തങ്ങളെ ബാധിച്ചിരുന്നില്ലെന്നും അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു തങ്ങളെന്നും താരം പറയുന്നു. ഗോസിപ്പുകള്‍ കേട്ട് ഞങ്ങള്‍ ഇരുന്ന് ചിരിച്ചിട്ടുണ്ട്. അത് കാരണം സംസാരിക്കാതിരുന്ന അവസ്ഥയൊന്നുമുണ്ടായിട്ടില്ലെന്നും താരം പറയുന്നു. ഞങ്ങള്‍ക്കൊന്നും മറച്ചുവെക്കാനുണ്ടായിരുന്നില്ല. ഇടയ്ക്ക് ആളുകള്‍ നോക്കുന്നത് കാണുമ്പോള്‍ റഹ്മാന്‍ കാണിച്ച് തരുമായിരുന്നു അതാ, അവര്‍ നമ്മളെ നോക്കുന്നത് കണ്ടോ എന്നൊക്കെ പറഞ്ഞ്.

പ്രണയമില്ലായിരുന്നു

പ്രണയമില്ലായിരുന്നു

ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. നല്ല സുഹൃത്തുക്കളായിരുന്നു തങ്ങള്‍. ഞങ്ങള്‍ക്കിടയില്‍ പ്രണയമുണ്ടായിരുന്നില്ല. തങ്ങള്‍ക്ക് ചുറ്റുമുള്ള സംവിധായകര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെല്ലാം ഇക്കാര്യത്തെക്കുറിച്ച് അറിയാമായിരുന്നു. സെറ്റിലൊന്നും ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ ഒരു വിഷയമായിരുന്നില്ല. ശങ്കറിനെക്കുറിച്ചും മേനകയെക്കുറിച്ചും ഒരുകാലത്ത് എന്തൊക്കെയായിരുന്നു എഴുതിയത്. അത് പോലെ തന്നെയായിരുന്നു ഇത്.

റഹ്മാന് ഉയരമുണ്ടല്ലോ?

റഹ്മാന് ഉയരമുണ്ടല്ലോ?

ഒരിക്കല്‍ ട്രെയിന്‍ യാത്രയ്ക്കിടയില്‍ രസകരമായൊരു സംഭവമുണ്ടായി. തൊട്ടപ്പുറത്തിരിക്കുന്ന പെണ്‍കുട്ടി തന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. അതിനിടയിലാണ് നിങ്ങളും റ്ഹമാനും എന്ന് പറഞ്ഞ് സംസാരിച്ച് തുടങ്ങിയത്. ഇവരുടെ പ്രശ്‌നം എന്തായിരുന്നു താന്‍ ചിന്തിച്ചത്. റ്ഹമാന് നല്ല ഉയരമുണ്ടല്ലോ , നിങ്ങള്‍ക്ക് ഉയരം കുറവാണല്ലോ, പിന്നെങ്ങനെ നിങ്ങള്‍ ജോഡികളായി എന്നായിരുന്നു അവര്‍ ചോദിച്ചത്. അസൂയ കാരണമാണ് അങ്ങനെയൊരു ചോദ്യമെന്ന് അപ്പോള്‍ത്തന്നെ മനസ്സിലായി.

 ലൊക്കേഷനിലേക്കുള്ള യാത്രകള്‍

ലൊക്കേഷനിലേക്കുള്ള യാത്രകള്‍

റഹ്മാനും താനും നല്ല സുഹൃത്തുക്കളാണ്. സമപ്രായക്കാരായതിനാല്‍ പല കാര്യങ്ങളിലും സമാനമായ അഭിപ്രായമായിരുന്നു. അന്യോന്യം മനസ്സിലാക്കിയും ശക്തമായ പിന്തുണ നല്‍കിയുമാണ് അഭിനയിക്കാറുള്ളത്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്നാണ് പലരും അന്ന് കരുതിയത്. അത്തരത്തിലുള്ള കാര്യങ്ങള്‍ നിരവധി തവണ പ്രചരിച്ചിരുന്നുവെന്നും രോഹിണി പറയുന്നു
പല സിനിമകളുടെയും ലൊക്കേഷനിലേക്ക് ഞങ്ങള്‍ ഒരുമിച്ചാണ് പോവാറുള്ളത്. ഒന്നിച്ച് ഭക്ഷണം കഴിച്ചാണ് പോവാറുള്ളത്. തങ്ങള്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി ഒന്നിച്ചെത്തിയതെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ അത്തരത്തിലൊന്നും ഉണ്ടായിരുന്നില്ല. അച്ഛനും ഞങ്ങള്‍ക്കൊപ്പമുണ്ടാവാറുണ്ടെന്നും താരം പറയുന്നു.

 റഹ്മാന്‍ പറഞ്ഞത്

റഹ്മാന്‍ പറഞ്ഞത്

കൂടെ അഭിനയിച്ച നായികമാരില്‍ പലരുമായും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് താനെന്ന് നേരത്തെ റഹ്മാന്‍ പറഞ്ഞിരുന്നു. ഇവിടെ തുടങ്ങുന്നു എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടയിലാണ് രോഹിണിയെ പരിചയപ്പെട്ടത്. ഇരുവരും ഒരുമിച്ചെത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു. ഇതൊരു തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് നിരവധി സിനിമകളിലാണ് കാമുകീകാമുകന്‍മാരായി ഇരുവരും തകര്‍ത്ത് അഭിനയിച്ചത്. വളരെ പെട്ടെന്നാണ് ഈ താരജോഡി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയത്.

വീട്ടുകാരെക്കുറിച്ചായിരുന്നു ആശങ്ക

വീട്ടുകാരെക്കുറിച്ചായിരുന്നു ആശങ്ക

തുടക്കത്തിലൊക്കെ ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ കാണുമ്പോള്‍ ഇത് വീട്ടുകാര്‍ കാണില്ലേ, അവരെന്ത് വിചാരിക്കും എന്നാലോചിച്ച് ദേഷ്യം തോന്നിയിരുന്നു. പിന്നീട് ഗോസിപ്പുകളെ അവഗണിക്കാന്‍ ശീലിച്ചു. രോഹിണിയും തമാശയായാണ് ഇത്തരം കാര്യങ്ങളെ എടുത്തത്. ഒരുമിച്ചിരിക്കുന്നതിനിടയില്‍ ഇത്തരത്തിലുള്ള കാര്യത്തെക്കുറിച്ച് പറഞ്ഞ് തങ്ങള്‍ ചിരിക്കാറുണ്ടായിരുന്നുവെന്നും റഹ്മാന്‍ പറഞ്ഞിരുന്നു.

റോക്ക് ആന്‍ റോളിലൂടെ വീണ്ടും

റോക്ക് ആന്‍ റോളിലൂടെ വീണ്ടും

ഒരുകാലത്ത് തിളങ്ങി നിന്ന താരജോഡി ഇടയ്ക്ക് വെച്ച് വഴിപിരിഞ്ഞു. അന്യഭാഷയിലും മറ്റുമായി ഇരുവരും വഴിപിരിയുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു റോക്ക് ആന്‍ റോള്‍. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും റായ് ലക്ഷ്മിയുമായിരുന്നു നായികാനായകന്‍മാര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X