twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തില്‍ ചെയ്യുന്നത് വേണ്ടെന്ന് തമിഴിൽ നിന്നും തെലുങ്കിൽ നിന്നും പറയും, വ്യത്യാസം പങ്കുവെച്ച് രോഹിണി

    |

    തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രോഹിണി. ബാലതാരമായി സിനിമയിൽ എത്തിയ നടി പിന്നീട് മുൻനിര നായികമാരുടെ കൂട്ടത്തിലേയ്ക്ക് ഉയരുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 130 ൽ പരം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. പ്രമുഖ നടൻ രഘുവരൻ ആയിരുന്നു ഭർത്താവ്. പിന്നീട് 2004 ൽ ഇരുവരും വേർപിരിയുകയായിരുന്നു. ഇപ്പോഴും സിനിമയിൽ സജീവമാണ് താരം.

    മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുൻപ് ലാലേട്ടനോട് സംസാരിച്ചിരുന്നു, ആ സന്തോഷം പങ്കുവെച്ച് ഗുരു സോമസുന്ദരംമിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുൻപ് ലാലേട്ടനോട് സംസാരിച്ചിരുന്നു, ആ സന്തോഷം പങ്കുവെച്ച് ഗുരു സോമസുന്ദരം

    രോഹിണിയുടെ ഏറ്റവും പുതിയ മലയാള സിനിമയാണ് കോളാബി. ഡിസംബർ 24 ന് എം ടാക്കി ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. രോഹിണിക്കൊപ്പം രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍, മഞ്ജു പിള്ള, ബൈജു സന്തോഷ്, സിദ്ധാര്‍ത്ഥ് മേനോൻ, ജി സുരേഷ് കുമാര്‍, അരിസ്റ്റോ സുരേഷ്,സിജോയി വർഗ്ഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിത കോളാമ്പിയുടെ വിശേഷം പങ്കുവെയ്ക്കുകയാണ് നടി. മലയാളത്തില്‍ മാത്രമാണ് തനിയ്ക്ക് കൂടുതല്‍ റിയലിസ്റ്റിക് കഥാപാത്രങ്ങള്‍ കിട്ടിയത് എന്നാണ് രോഹിണി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    വിക്രമാദിത്യന്‍ രണ്ടാം ഭാഗം, ദുല്‍ഖറിനും ഉണ്ണിക്കുമൊപ്പം മറ്റൊരു താരവും, വെളിപ്പെടുത്തി ലാൽ ജോസ്വിക്രമാദിത്യന്‍ രണ്ടാം ഭാഗം, ദുല്‍ഖറിനും ഉണ്ണിക്കുമൊപ്പം മറ്റൊരു താരവും, വെളിപ്പെടുത്തി ലാൽ ജോസ്

    സ്‌പെഷ്യല്‍ ഫീല്‍

    കേരളത്തിലേക്ക് വരുമ്പോള്‍ അതൊരു സ്‌പെഷ്യല്‍ ഫീല്‍ ആണെന്ന് നടി പറയുന്നു. കുറച്ച് പ്രായമായ ദമ്പതികളുടെ കഥ പറയുന്ന ചിത്രമാണ് കോളാമ്പി. വളരെ നിഷ്‌കളങ്കമായ കഥാപാത്രമാണ് ചിത്രത്തില്‍ ചെയ്യുന്നത്. കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തതും ഞാന്‍ തന്നെയാണെന്ന് രോഹിണി പറഞ്ഞു.മലയാളത്തില്‍ മാത്രമാണ് തനിയ്ക്ക് കൂടുതല്‍ റിയലിസ്റ്റിക് കഥാപാത്രങ്ങള്‍ കിട്ടിയത്. തമിഴിലും തെലുങ്കിലുമൊക്കെ പോകുമ്പോള്‍, 'അമ്മാ നിങ്ങള്‍ മലയാളത്തില്‍ ചെയ്തത് ഇവിടെ വേണ്ട' എന്ന് പറയും. മലയാളത്തില്‍ എപ്പോഴും റിയലിസ്റ്റിക് ആയിട്ടാണ് വേണ്ടത്. ഇവിടെ കൂടുതല്‍ നാടകീയമായി അഭിനയിക്കേണ്ടതില്ല. പത്മരാജന്‍ സാറിന്റെയൊക്കെ സിനിമയില്‍ അഭിനയിക്കണം എന്നല്ല, ജസ്റ്റ് പെരുമാറിയാല്‍ മതി എന്നാണ് പറയുന്നത്.

    റിയലിസ്റ്റിക്

    സിനിമയെ കൂടുതലായി റിയലിസ്റ്റിക്കായി കാണാന്‍ പഠിച്ചത് മലയാളത്തില്‍ നിന്നാണെന്നും രോഹിണി പറഞ്ഞു. ഒരു കഥാപാത്രം വരുമ്പോള്‍ അതിന്റെ ടോണ്‍ നോക്കും. ഒരു സന്ദര്‍ഭത്തോട് എങ്ങിനെയാണ് ആ കഥാപാത്രം പ്രതികരിയ്ക്കുന്നത്, അല്ലെങ്കില്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്നൊക്കെ പഠിയ്ക്കും. നമ്മുടെ ഉള്ളിലെ ചില കണക്കു കൂട്ടലുകള്‍ ശരിയാണോ എന്ന് ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിയുമ്പോള്‍ മനസ്സിലാവും. ഒരേ ടോണില്‍ പോകുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ രസമില്ല. ഒരു ഘട്ടത്തില്‍ അതിന് മാറ്റങ്ങള്‍ വരണം.

    തയ്യാറെടുപ്പ്

    ചില കഥാപാത്രങ്ങള്‍ക്ക് മാനസികമായ തയ്യാറെടുപ്പുകളാണ് ആവശ്യം. ചിലതിന് ശാരീരിക മുന്നൊരുക്കങ്ങള്‍ വേണ്ടി വരും. അപ്പോള്‍ അതിന് വേണ്ട പരിശീനങ്ങള്‍ നടത്തും. കോളാമ്പിയിലെ കഥാപാത്രത്തിന് മാനസികമായ തയ്യാറെടുപ്പുകളാണ് നടത്തിയത് -രോഹിണി പറഞ്ഞു.

    ബാലതാരങ്ങളെ   കുറിച്ച്

    ചൈൽഡ് ആർട്ടിസ്റ്റുകൾ നേരിടുന്ന സ്ട്രഗിളിനെ കുറിച്ച് നടി പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. കൈരളിയ്ക്ക് വേണ്ടി ജോൺ ബ്രിട്ടാസുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മുൻപ് ചൈൽഡ് ആർട്ടിസ്റ്റുകളെ കുറിച്ച് രോഹിണി ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. അതിനെ കുറിച്ച് അവതാരകൻ ജോൺ ബ്രിട്ടാസ് ചോദിച്ചപ്പോഴായിരുന്നു ബാലതാരങ്ങൾ നേരിടേണ്ടി വരുന്ന വെല്ലിവിളികളെ കുറിച്ച് താരം പറഞ്ഞത്.

    ചൈൽഡ് ആർട്ടിസ്റ്റുകൾ

    ചൈൽഡ് ആർട്ടിസ്റ്റുകൾ എത്ര ക്യൂട്ട് ആണ് എന്നൊക്കെ നമ്മൾ പറയും പക്ഷെ അവർ അനുഭവിക്കുന്ന വേദനകൾ നമ്മൾ അറിയുന്നുണ്ടോ എന്നാണ് രോഹിണി ചോദിക്കുന്നത്. താൻ ഒരു ചൈൽഡ് ആർട്ടിസ്റ്റായി വന്ന ആളാണ്, അതിന്റെ സ്ട്രഗിൾസ് എത്രയുണ്ടെന്ന് തനിക്ക് അറിയാമെന്നും നടി പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ''ഞാൻ ഒരു ചൈൽഡ് ആർട്ടിസ്റ് ആയിരുന്നില്ലേ. എനിക്ക് ഒരു സ്ക്രിപ്പ്റ്റ് ഉണ്ടായിരുന്നു കൈയ്യിൽ. ഒരു ചൈൽഡ് ആർട്ടിസ്റ്റിനെ കുറിച്ച് ചെയ്യണം എന്ന്. എന്നാൽ അതിനും മുൻപേ ഒരു ഡോക്യൂമെന്ററി ചെയ്‌താൽ കൊള്ളാം എന്ന് തോന്നി

     സ്ട്രഗിൾ

    ഞാൻ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ അവസ്ഥ തന്നെയാണ് ഇപ്പോഴും ഉള്ളത്. നോക്കിയാൽ മനസിലാകും. ഒരു കുട്ടിയെ രാവിലെ ഒമ്പതുമണിക്ക് ഉള്ള ഷൂട്ടിന് പിക്കപ്പ് ചെയ്യാൻ രാവിലെ അഞ്ചരമണിക്കാണ് പോകുന്നത്. പിക്കപ്പ് ചെയ്‌യുന്ന സമയം അതാണ് എങ്കിൽ ആ കുട്ടിയെ എത്ര മണിക്ക് എഴുന്നേല്പിക്കും. നാലരമണിക്ക് എങ്കിലും അത് എഴുന്നേൽക്കണം.

    Recommended Video

    ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
    വെസ്റ്റിലെ പോലെ

    അപ്പോൾ ആ കുട്ടിയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ആ സമയം മുതൽ ആ കുട്ടി ഷൂട്ടിങ് സ്ഥലത്തു വൈകുന്നേരം വരെ നിൽക്കുന്നതാണ്. അതിന്റെ ഇടയിൽ കുട്ടികൾ ഉറങ്ങിപോകുന്നതൊക്കെ കണ്ടിട്ടുണ്ട്. അങ്ങനെ ഒരു ഷൂട്ടിങ് സ്പോട്ടിൽ ചെന്നിട്ട് എന്റേതായ രീതിയിൽ ഉള്ള ഒരു ഇൻസൈഡർ സ്റ്റോറിയാണ് ചെയ്‌തത്‌. സൈലന്റ് വ്യൂസ്. അതൊരു ട്രിബ്യുട്ട് അല്ല ഇന്ഡസ്ട്രിയെ ഒന്ന് സെൻസിറ്റൈസ് ചെയ്യാൻ വേണ്ടിയാണ്. ശരിക്കും വെസ്റ്റിൽ കുട്ടികളുടെ വർക്കിങ് ടൈം ആറുമണിക്കൂർ ആണ്. ഒരുപാട് റെഗുലേഷൻസ് അവിടെയുണ്ട്. അത്തരം റെഗുലേഷൻസ് ഇവിടെ ഇല്ല, അത് കൊണ്ടുവരണം എന്നായിരുന്നു നടി അന്ന് പറഞ്ഞത്.

    Read more about: rohini
    English summary
    Rohini Opens Up About difference beetween Malayalam And Other Movie Industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X