ഒരു കോളിനപ്പുറം ഞാനുണ്ടെന്ന് രോഹിത്! വേര്‍പിരിഞ്ഞെങ്കിലും മകളെ മറന്നില്ല! അക്കാര്യത്തില്‍ ആദരവെന്ന് ആര്യയും

അവതാരകയും അഭിനേത്രിയുമായ ആര്യ അടുത്തിടെയായിരുന്നു വീണ്ടും വിവാഹിതയായത്. പ്രണയത്തിലാണെന്നും വൈകാതെ വിവാഹമുണ്ടാവുമെന്നും ബിഗ് ബോസിലായിരുന്ന സമയത്ത് ആര്യ പറഞ്ഞിരുന്നു. അന്ന് പറഞ്ഞ ആ ജാന്‍ ആയിരുന്നില്ല ജീവിതപങ്കാളിയായി വന്നത്. ആ പ്രണയം ബ്രേക്കപ്പായെന്നും, അദ്ദേഹത്തിന് തന്റെ സുഹൃത്തുമായി അടുപ്പമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.

അങ്ങനെയൊരു കാര്യം എന്നോട് പറഞ്ഞിരുന്നില്ല. സ്ഥിരമായി ഒഴിഞ്ഞുമാറാന്‍ തുടങ്ങിയപ്പോഴാണ് കാരണം തിരക്കിയത്. അങ്ങനെ നടത്തിയ അന്വേഷണത്തിലാണ് ആര്യ അതേക്കുറിച്ച് അറിയുന്നത്. അത് വലിയ ഷോക്കായിരുന്നു. അദ്ദേഹം അത് തുറന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഇത്രയും ഷോക്കാവില്ലായിരുന്നു എന്നും ആര്യ പറഞ്ഞിരുന്നു. പിന്നീടാണ് ആര്യയുടെയും ഖുഷിയുടെയും ജീവിതത്തിലേക്ക് സിബിന്‍ എത്തുന്നത്.

Arya daughter birthday
Photo Credit: Arya Badai / Rohit Suseelan / Instagram

പരസ്പരം മനസിലാക്കി സുഹൃത്തുക്കളായതാണ് ആര്യയും സിബിനും. നേരത്തെ വിവാഹിതനായിരുന്നു സിബിന്‍. ഒരു കുഞ്ഞുമുണ്ട്. ആ കാര്യങ്ങളെല്ലാം ആര്യയ്ക്ക് അറിയാമായിരുന്നു. ആര്യയുമായി മാത്രമല്ല മകളുമായും അടുപ്പമുണ്ടായിരുന്നു സിബിന്. അങ്ങനെയാണ് ഇനിയങ്ങോട്ടുള്ള ജീവിതം ഒന്നിച്ചായാലോ എന്ന് തീരുമാനിക്കുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും തീരുമാനത്തെ പിന്തുണച്ചിരുന്നു. മകളുടെ കാര്യം ഓര്‍ത്തായിരുന്നു ആശങ്ക. എന്നാല്‍ എന്നേക്കാളും സന്തോഷം അവള്‍ക്കായിരുന്നു. അതിനാല്‍ ഈ തീരുമാനം എളുപ്പമായിരുന്നുവെന്ന് ആര്യ വ്യക്തമാക്കിയിരുന്നു. അഭിനേത്രിയായ അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിതാണ് ആര്യയെ ആദ്യം വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് വേര്‍പിരിയുകയായിരുന്നു ഇരുവരും.

പക്വതയില്ലാത്ത പ്രായത്തിലായിരുന്നു ആ വിവാഹം. വേര്‍പിരിയാനായി തീരുമാനിച്ചതും ഞാനാണ്. എല്ലാം എന്റെ തെറ്റായിരുന്നു എന്നും ആര്യ തുറന്നുപറഞ്ഞിരുന്നു. വിവാഹമോചന ശേഷവും ആര്യയും രോഹിതും സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. മകളുടെ കാര്യങ്ങള്‍ക്കായി ഒന്നിച്ച് നില്‍ക്കുന്നുമുണ്ട്. സമയം കിട്ടുമ്പോഴെല്ലാം ഖുഷി അച്ഛന് അരികിലേക്ക് പോവാറുണ്ട്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ആശംസ നേര്‍ന്ന് ഇരുവരും പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. സഹോദരനുമായുള്ള വിവാഹജീവിതം അവസാനിപ്പിച്ചുവെങ്കിലും, ആര്യയുമായുള്ള സൗഹൃദം അര്‍ച്ചന ഇപ്പോഴും തുടരുന്നുണ്ട്. അര്‍ച്ചന അടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചെത്തിയത്.

എന്റെ കൈയ്യില്‍ കിട്ടിയ ആ കുഞ്ഞുമാലാഖയില്‍ നിന്നും നല്ലൊരു വ്യക്തിയായുള്ള നിന്റെ വളര്‍ച്ചയില്‍ സന്തോഷം. വാക്കുകളിലൂടെയായി എനിക്കത് പറഞ്ഞറിയിക്കാനാവുന്നില്ല. ഇത്രയും ദൂരത്താണെങ്കിലും നമ്മുടെ ബന്ധം ശക്തമായി തന്നെ നിലനില്‍ക്കുകയാണ്. നീ എന്റെ ഹൃദയത്തിന്റെ ഭാഗമാണ്. നിന്നെക്കുറിച്ച് എനിക്ക് അഭിമാനം മാത്രമേയുള്ളൂ. എനിക്ക് ലഭിച്ച വലിയ അനുഗ്രഹങ്ങളിലൊന്ന് നീയാണ്. നമ്മളൊരുമിച്ചുള്ള ഓരോ നിമിഷവും ഞാന്‍ അത്രയും ആസ്വദിക്കാറുണ്ട്. ഒരു കോളിനപ്പുറം ഞാനുണ്ട്. നിന്നോടുള്ള സ്‌നേഹത്തിന് ഈ അകലമൊരു പ്രശ്‌നമല്ലെന്നായിരുന്നു രോഹിത് കുറിച്ചത്.

എന്റെ കുഞ്ഞുമാലാഖയ്ക്ക് ഹാപ്പി ബര്‍ത്ത് ഡേ. ഇതെനിക്ക് ഏറെ വിശേഷപ്പെട്ടതാണ്. ആ കുഞ്ഞുകൈകള്‍ എന്നെ എന്നും ശക്തിയോടെ പിടിച്ചിരുന്നു. ഇന്ന് അവള്‍ക്ക് 14 വയസാവുകയാണ്. ഞാന്‍ മികച്ച അമ്മയായിരിക്കില്ല. എന്നാലും അതിനായി ശ്രമിച്ച് കൊണ്ടിരിക്കുകയാണ് ഞാന്‍. മമ്മയും ഡാഡിയും നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളുന്നവരാണ്. നിന്നോടുള്ള സ്‌നേഹം വര്‍ണ്ണിക്കാന്‍ വാക്കുകളില്ല എന്നായിരുന്നു ആര്യ കുറിച്ചത്.

More from Filmibeat

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X