For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അരവിന്ദിന് അന്ന് നാണമായിരുന്നു, സ്ത്രീകള്‍ക്ക് ശത്രുക്കള്‍ സ്ത്രീകള്‍ തന്നെ, ഞാന്‍ നല്ല അഭിനേത്രിയാണ്'; മാധു

  |

  എത്ര വര്‍ഷം കഴിഞ്ഞാലും റോജയ്ക്ക് ആരാധകരുണ്ടാകും. അതുകൊണ്ട് തന്നെയാണ് മുപ്പത് വര്‍ഷം പിന്നിട്ടിട്ടും റോജ എവര്‍ഗ്രീന്‍ റൊമാന്റിക്ക് സിനിമയായി നിലകൊള്ളുന്നത്. ഒരു തവണയെങ്കിലും റോജ കാണാത്തവരോ അരവിന്ദ് സ്വമിയോടും മാധുവിനോടും ആരാധന തോന്നാത്തവരോ ഉണ്ടാകില്ല.

  മലയാളിക്ക് റോജയിലെ മാധുവിനോട് സ്‌നേഹക്കൂടുതല്‍ തോന്നാന്‍ കാരണം യോദ്ധയിലെ തൈപ്പറമ്പില്‍ അശോകന്റെ കാമുകി അശ്വതി എന്ന പേരില്‍ കൂടിയാണ്. മോഹന്‍ലാലിന്റേയും ജഗതിയുടേയും മാത്രമല്ല മുകേഷിന്റേയും നായികയായി മാധു മലയാള സിനിമയില്‍ ഒരു കാലത്ത് അഭിനയിച്ചിട്ടുണ്ട്.

  Also Read: മീനയുടെ മകളാണ് ഞാന്‍; 26 വര്‍ഷത്തിന് ശേഷം എന്നെ കണ്ടതും നടി ഞെട്ടിപ്പോയി, കഥ പറഞ്ഞ് നടി ആനി

  വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് മാധു തെന്നിന്ത്യന്‍ സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്. അതും മികച്ച സംവിധായകര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കുമൊപ്പം. അഭിനയം മടുത്തപ്പോഴാണ് വിവാഹിതയായതും കുടുംബ ജീവിതത്തിലേക്ക് കടന്നത് എന്നും മാധു തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

  ഇപ്പോള്‍ താരം തമിഴിലടക്കം നിരവധി സിനിമകള്‍ ചെയ്യുന്നുണ്ട്. വിദേശത്ത് സെറ്റില്‍ഡായ താരം ഇപ്പോള്‍ നടി ഗൗതമിയുടെ ടോക്ക് ഷോയില്‍ പങ്കെടുത്ത് വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

  അമ്മ വേഷങ്ങള്‍ ചെയ്യില്ലെന്ന് താന്‍ ഒരിക്കല്‍ തീരുമാനിച്ചിരുന്നുവെന്നും കാര്യങ്ങള്‍ മനസിലാക്കിയ ശേഷം ആ തീരുമാനം തിരുത്തിയെന്നും മാധു അഭിമുഖത്തിനിടെ വ്യക്തമാക്കി. 'കൊവിഡ് സമയത്ത് എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ ഞാന്‍ മാത്രം ഷൂട്ടിങ് തിരക്കിലായിരുന്നു.'

  'ചെന്നൈയടക്കമുള്ള സ്ഥലങ്ങളില്‍ ഷൂട്ടിങ് ഉണ്ടായിരുന്നു. തലൈവി, ദേജാവു എന്നിങ്ങനെ അഞ്ചോളം സിനിമകളില്‍ ഞാന്‍ ആ സമയത്ത് അഭിനയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷം മുഴുവന്‍ ഞാന്‍ തിരക്കിലായിരുന്നു. സ്റ്റീരിയോ, ടിപ്പിക്കല്‍ അമ്മ വേഷം ചെയ്യില്ലെന്ന് ഒരു കാലത്ത് ഞാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ആ തോന്നലില്ല. അമ്മ വേഷത്തിലും വ്യത്യസ്തമായത് ചെയ്യാന്‍ സാധിക്കുമെന്ന് മനസിലായി.'

  'മാത്രമല്ല തൊണ്ണൂറുകളില്‍ ചെയ്തിരുന്നത് പോലെ ഞാന്‍ ഇപ്പോള്‍ റൊമാന്‍സ് ചെയ്യുന്നുണ്ട്. ഞാന്‍ നല്ലൊരു നര്‍ത്തകിയല്ല. പക്ഷെ ഡാന്‍സ് ചെയ്യാന്‍ വളരെ ഇഷ്ടമാണ്. മിസ്റ്റര്‍ റോമിയോയില്‍ പ്രഭുദേവയ്‌ക്കൊപ്പം ഞാന്‍ ഡാന്‍സ് ചെയ്യുന്നത് കണ്ടിട്ടും എന്റെ മകള്‍ എന്നോട് പറഞ്ഞത് ഞാന്‍ നല്ലൊരു ഡാന്‍സറല്ലെന്നാണ്.'

  'അവള്‍ക്കെന്തൊരു അഹങ്കാരമാണെന്നാണ് ഞാന്‍ അന്ന് ചിന്തിച്ചത്. പക്ഷെ മകള്‍ പറഞ്ഞതുകൊണ്ട് ഞാന്‍ ക്ഷമിച്ചു. എന്റെ പഴയ സിനിമാ ക്ലിപ്പിങ്ങുകള്‍ എടുത്ത് നോക്കിയപ്പോഴാണ് എനിക്ക് മനസിലായത് ഞാന്‍ അത്യാവശ്യം നല്ല അഭിനേത്രിയാണെന്ന്.'

  Also Read: '5500 സ്ക്വയർ ഫീറ്റിൽ ചുമരുകളില്ലാതെ മൂന്ന് കോടിയുടെ വീട്'; അനു ജോസ‌ഫിന്റെ പുത്തൻ വീടിന്റെ വിശേഷങ്ങൾ!

  'മുമ്പ് എനിക്ക് സെല്‍ഫ് ഡൗട്ട് ഉണ്ടായിരുന്നു. പലരും റോജ കണ്ടിട്ടാണ് ലവ്, റോമാന്‍സ് എന്നിവയെ കുറിച്ച് മനസിലാക്കിയത്. പലരുടേയും ആദ്യ ഡേറ്റിങ് സമയത്ത് കണ്ട സിനിമ റോജയാണെന്ന് അവര്‍ തന്നെ എന്നോട് വന്ന് പറഞ്ഞിട്ടുണ്ട്. എല്ലാവരുടേയും റൊമാന്‍സ് റോജയുമായി കണക്ടാണ്. അരവിന്ദ് റോജയില്‍ അഭിനയിക്കുമ്പോള്‍ വളരെ നാണമുള്ളയാളായിരുന്നു.'

  'അരവിന്ദിനോട് സംസാരിച്ചപ്പോള്‍ മനസിലായി അദ്ദേഹം വളരെ ബുദ്ധിമാനാണെന്ന്. ഞാനും അരവിന്ദും മണിസാറുടെ ഗൈഡന്‍സിലാണ റോജയില്‍ അഭിനയിച്ചത്. മോണിറ്റര്‍ പോലും അന്ന് ഇല്ലായിരുന്നു. എല്ലാം സംവിധായകന്റേയും ഛായാഗ്രഹകന്റേയും കൈയ്യില്‍. അവരിലായിരുന്നു ഞങ്ങളുടെ വിശ്വാസം വെച്ചിരുന്നത്.'

  'ചിന്ന ചിന്ന ആസൈ സോങിന്റെ അര്‍ഥം പോലും അറിയാതെയാണ് അതില്‍ അഭിനയിച്ചത്. ഒരു സമയത്ത് അഭിനയം മടുത്തപ്പോഴാണ് വിവാഹത്തിലേക്കും കുടുംബത്തിലേക്കും കടന്നത്. ഞാന്‍ ഇതുവരേയും ഒരു ഫിലിംഫെയര്‍ പോലും നേടിയിട്ടില്ല.'

  'വരും വര്‍ഷങ്ങളില്‍ അത് നേടിയെടുക്കണമെന്നതും വലിയ ആഗ്രഹമാണ്. ഞാന്‍ പോലും അറിയാതെ അഭിനയിച്ച പടമാണ് റോജ. സിനിമ കണ്ടശേഷം ഞാന്‍ തന്നെ എന്നോട് പറഞ്ഞു. റോജയിലെ നായിക മനോഹരമായി അഭിനയിച്ചിരിക്കുന്നു വൗ.... എന്ന്.'

  'ക്ലൈമാക്‌സ് ഞാന്‍ ചിന്തിച്ച് അഭിനയിച്ചതല്ല. മണി സാര്‍ എന്നോട് പറഞ്ഞതുമില്ല എന്ത് ചെയ്യണമെന്ന്. അവിടെ എന്തോ മാജിക്ക് സംഭവിച്ചതുകൊണ്ടാണ് ക്ലൈമാക്‌സില്‍ ഞാന്‍ അങ്ങനെ പെര്‍ഫോം ചെയ്തത്.'

  'തത്തമ്മ എന്നാണ് മണി സാര്‍ എന്നെ വിളിച്ചിരുന്നത്. കാരണം തമിഴ് എഴുതാനും വായിക്കാനും അറിയാതെ നീളന്‍ ഡയലോഗുകള്‍ കാണാതെ പഠിച്ച് നിമിഷ നേരം കൊണ്ട് ഞാന്‍ പറയുമായിരുന്നു. സ്ത്രീകള്‍ക്ക് ശത്രുക്കള്‍ പുരുഷന്മാരല്ല. സ്ത്രീകള്‍ തന്നെയാണ്' മാധു ബാല പറഞ്ഞു.

  Read more about: actress
  English summary
  Roja Movie Actress Madhoo Shah Open Up About Her Shooting Experience Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X