twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യോദ്ധയുടെ ചിത്രീകരണ സമയത്ത് മോഹൻലാൽ റിലാക്സ്ഡായിരുന്നു, ലാലും ജഗതിയും സഹായിച്ചതിനെ കുറിച്ച് മധുബാല

    |

    മണിരത്നം സംവിധാനം ചെയ്ത റോജ എന്ന ചിത്രം ഇന്ത്യൻ സിനിമ ലോകത്ത് തന്നെ വലിയ ചർച്ച വിഷയമായിരുന്നു. റോജയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മധുബാല. ഇന്നും നടിയെ കുറിച്ച് ഓർക്കുമ്പോൾ റോജയിലെ രംഗങ്ങളാണ് പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുന്നത്. മലയാളത്തിലും താരം കൈനിറയെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. 90 കളിൽ സൂപ്പർ താരങ്ങളുടെ നായികയായി മധുബാല മലയാളത്തിലെത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് കേരളത്തിൽ നിന്ന് ലഭിച്ചത്. ഇപ്പോഴിത ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേയ്ക്ക് തിരികെ എത്തുകയാണ്.

    ദുൽഖർ-നസ്രിയ പ്രധാന വേഷത്തിലെത്തിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്നചിത്രത്തിലാണ് നടി മലയാളത്തിൽ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. 1991 ൽ പുറത്തിറങ്ങിയ ഒറ്റയാൾ പട്ടാളം എന്ന ചിത്രത്തിലൂടെയാണ് മധു ബാല മലയാളത്തിൽ എത്തിയത്. പിന്നീട് മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നായികയായി തിളങ്ങുകയായിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് മധുബാല അഭിനയിച്ചതെങ്കിലും പ്രേക്ഷകർക്ക് നടി പ്രിയങ്കരിയാണ്. തിരിച്ചും അങ്ങനെ തന്നെയാണ്. മലയാള സിനിമയോടും പ്രേക്ഷകരോടും ഒരു പ്രത്യേക അടുപ്പമാണ് മധു ബാലയ്ക്കുള്ളത്.

     ശ്രദ്ധിക്കപ്പെട്ട  ചിത്രം

    മലയാളത്തിൽ നടിക്ക് വലിയ ആരാധകരെ നേടിക്കൊടുത്ത ചിത്രമായിരുന്നു യോദ്ധ. 1992 ൽ സംഗീത് ശിവൻ സംവിധാനം ചെയ്ത് ചിത്രമായിരുന്നു യോദ്ധ. മോഹൻലാൽ, ജഗതിശ്രീകുമാർ, ഉർവശി,മാസ്റ്റർ സിദ്ധാർത്ഥ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ തൈപ്പറമ്പിൽ അശോകനും (മോഹൻലാൽ) അരശുംമൂട്ടിൽ അപ്പുക്കുട്ടനും വലിയ ചർച്ച വിഷയമാണ്. മോഹൻലാലിനും ജഗതിക്കുമൊപ്പം അശ്വതി എന്ന കഥാപാത്രത്തിലായിരുന്നു നടി എത്തിയത്. ഇവരുടെ കോമ്പിനേഷൻ സീൻ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിത മോഹൻലാലും ജഗതിയും സഹായിച്ചതിനെ കുറിച്ച് മധു. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

    എപ്പോഴും  റിലാക്സായ മനുഷ്യൻ

    മോഹൻലാൽ സാറിനോടൊപ്പം മുഴുനീളം വേഷം ചെയ്തത് യോദ്ധയിലായിരുന്നു. നേപ്പാളിൽ ഒരു മാസത്തെ ചിത്രീകരണം ഉണ്ടായിരുന്നു. നിങ്ങൾക്ക് അറിയുന്നത് പോലെ തന്നെ മോഹൻലാൽ സാർ വളരെ ജോളിയായ മനുഷ്യനാണ്. എപ്പോഴും റിലാക്സ്ഡായിരിക്കും.യോദ്ധയുടെ ചിത്രീകരണ സമയത്ത് മോഹൻലാൽ സാറിനെ ഒരിക്കൽ പോലും ടെൻഷനടിച്ച് കണ്ടിട്ടില്ല.

      മോഹൻലാലും  ജഗതിച്ചേട്ടനും സഹായിച്ചു

    ചിത്രീകരണത്തിനിടെ മോഹൻലാലും ജഗതിച്ചേട്ടനും സഹായിച്ചതിനെ കുറിച്ചു മധുബാല അഭിമുഖത്തിൽ പറഞ്ഞു. എനിക്ക് മലയാളം ഒട്ടും അറിയില്ല. മോഹൻലാൽ സാറും ജഗതി ശ്രീകുമാർ ചേട്ടനുമൊക്കെ എനിക്ക് മലയാളം ഡയലോഗിന്റെ ഉച്ചാരണവുമൊക്ക പറഞ്ഞ് പഠിപ്പിച്ച് തന്നിട്ടുണ്ട്. മധുബാല പറയുന്നു. മോഹൻലാലിന്റെയും ജഗതിയുടേയും കഥപാത്രത്തിന്റെ അമ്മാവന്റെ മകളായ അശ്വതിയായിരുന്നു മധു ബാലയുടെ കഥാപാത്രം. നേപ്പാളിൽ താമസിക്കുന്ന അമ്മാവന്റെ അടുത്തേയ്ക്ക് അശോകനും അപ്പുക്കുട്ടനും പോകുന്നതോടെയാണ് കഥ വികസിക്കുന്നത്.

    Recommended Video

    നരസിംഹം ക്ലൈമാക്‌സ് ശരിക്കും ഇതായിരുന്നു | FilmiBeat Malayalam
      വഴിത്തിരിവായ  ചിത്രം

    മധുവിന്റെ ജീവിതത്തിലെ വഴിത്തിരിവായ ചിത്രമായിരുന്നു മണിരത്നം സംവിധാനം ചെയ്ത റോജ. ഒട്ടും വിചാരിക്കാതെ സംഭവിച്ചതാണെന്നാണ് നടി പറയുന്നത്. റോജ പോലൊരു സിനിമ ലഭിക്കുമെന്നോ അത് തന്റെ ജീവിതത്തിൽ വലിയൊരു നാഴികകല്ലാകുമെന്നോ വിചാരിച്ചിരുന്നില്ല. റോജയിൽ അഭിനയിക്കുന്ന സമയത്ത് എന്റെ ജീവിതത്തിൽ വഴിത്തിരിവാകാൻ പോകുന്ന സിനിമയിലാണ് അഭിനയിക്കുന്നതെന്നും വിചാരിച്ചിട്ടില്ല. ഒ​​​​​​​രു​​​​​​​ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​ ​​​​​​​ചെ​​​​​​​യ്യു​​​​​​​ന്നു,​​​​​​​ ​​​​​​​അ​​​​​​​ത്രേ​​​​​​​യു​​​​​​​ള്ളു- മധു പറയുന്നു. ഡ്രീംഗേൾ ഹേമമാലിനിയുടെ അമ്മാവന്റെ മകളാണ് മധുബാല.

    Read more about: mohanlal
    English summary
    Roja Movie Fame Madhoo Bala About Mohanlal and his character
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X