നടന്‍ റോണ്‍സന്‍ വിവാഹിതനായി! ജീവിത സഖി പ്രേക്ഷകരുടെ പ്രിയ നടി തന്നെ, ചിത്രങ്ങള്‍ കാണാം

2020 തുടങ്ങി ആദ്യ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഒത്തിരി താരവിവാഹങ്ങളാണ് നടന്നിരിക്കുന്നത്. താരപുത്രനും പുത്രിമാരുമടക്കം ഒത്തിരിപേര്‍ കുടുംബ ജീവിതത്തിലേക്ക് കടന്നു. ഇപ്പോഴിതാ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം റോണ്‍സന്‍ കൂടി വിവാഹതിനായ വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. അടുത്ത കാലത്ത് മലയാള ടെലിവിഷനില്‍ കട്ട വില്ലനിസം കാണിച്ചും നായകനായും തിളങ്ങിയ താരമാണ് റോണ്‍സന്‍ വിൻസന്റ്.

രസകരമായ കാര്യം റോണ്‍സന്റെ ജീവിതസഖിയായി എത്തിയിരിക്കുന്നത് പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടൊരു താരം കൂടിയാണെന്നുള്ളതാണ്. ഈ താരവിവാഹത്തെ കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. വാലന്റ്റൈന്‍സ് ദിനത്തിലാണ് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ വിവാഹ വിശേഷങ്ങള്‍ താരദമ്പതികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

നടന്‍ റോണ്‍സന്‍ വിവാഹിതനായി

നടന്‍ റോണ്‍സന്‍ വിവാഹിതനായിരിക്കുകയാണ്. ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന ബാലതാരമായ നീരജയാണ് റോണ്‍സന്റെ ജീവിതസഖിയായി എത്തിയത്. നിലവില്‍ ഡോക്ടറാണ് നീരജ. ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു താരവിവാഹം നടന്നത്. 'ആദ്യമായി വെളിപ്പെടുത്തുന്നു എന്നൊക്കെ പറഞ്ഞാല്‍ ആളുകള്‍ കരുതും ഞങ്ങള്‍ പ്രേമിച്ച് ഒളിച്ചോടി പോയി കല്യാണം കഴിച്ചതാണെന്ന്. പക്ഷേ സത്യം അതല്ല, വീട്ടുകാര്‍ ആലോചിച്ച് തീരുമാനിച്ച പക്ക അറേഞ്ച്ഡ് മ്യാരേജ് ആണ് ഞങ്ങളുടേതെന്ന് റോണ്‍സന്‍ പറയുന്നു.

നടന്‍ റോണ്‍സന്‍ വിവാഹിതനായി

ഞങ്ങളുടെ ഒരു സുഹൃത്ത് വഴിയാണ് ആലോചന വന്നത്. ഇങ്ങനെ ഒരു കുട്ടിയുണ്ട്. താല്‍പര്യമുണ്ടെങ്കില്‍ സംസാരിക്കാം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ നേരില്‍ കണ്ടു. ഇഷ്ടമായെങ്കില്‍ വീട്ടില്‍ വന്ന് ചോദിക്കാന്‍ നീരജ പറഞ്ഞു. അവര്‍ യെസ് പറയുമോ നോ പറയുമോ എന്നൊന്നും കക്ഷിക്ക് ഉറപ്പുണ്ടായിരുന്നില്ല. കാസ്റ്റ് പ്രശ്‌നമാകുമോ എന്ന പേടിയുണ്ടായിരുന്നു. ഞങ്ങള്‍ ക്രിസ്ത്യന്‍സും അവര്‍ ഹിന്ദുക്കളുമാണ്. പക്ഷേ അവരുടെ വീട്ടില്‍ ഓക്കെ ആയിരുന്നു. എന്റെ വീട്ടിലും കാര്യം അവതരിപ്പിച്ചു. അവര്‍ക്കും സമ്മതം.

നടന്‍ റോണ്‍സന്‍ വിവാഹിതനായി

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നീരജയുടെ വീട്ടില്‍ നിന്ന് എന്റെ വീട്ടിലേക്ക് എല്ലാവരും കൂടി വന്നു. രണ്ട് കുടുംബങ്ങളും ചേര്‍ന്ന് വിവാഹം തീരുമാനിച്ചു. ഞാന്‍ ഇപ്പോള്‍ ഒരു തെലുങ്ക് സീരിയലിന്റെ തിരക്കിലാണ്. മാസത്തില്‍ പതിനഞ്ച് ദിവസവും ഹൈദരാബാദില്‍ ഷൂട്ടിങ്ങാണ്. അതിന്റെ ഓട്ടത്തിനിടയിലായിരുന്നു വിവാഹത്തിന്റെ ഒരുക്കങ്ങള്‍. എങ്കിലും എല്ലാം ഭംഗിയായി തന്നെ നടന്നു. ഹിന്ദു ആചാരപ്രകാരം ഫെബ്രുവരി രണ്ടിന് കൊച്ചിയില്‍ നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ മാസം 28, 29, മാര്‍ച്ച് 1 എന്നീ ദിവസങ്ങളില്‍ എറണാകുളത്ത് വച്ചാണ് വിരുന്ന്. എന്നും താരം പറയുന്നു.

നടന്‍ റോണ്‍സന്‍ വിവാഹിതനായി

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയല്‍ ഭാര്യയിലെ പ്രധാനപ്പെട്ടൊരു കഥാപാത്രമായ നന്ദനെ അവതരിപ്പിച്ചിരുന്നത് റോണ്‍സന്‍ ആയിരുന്നു. 2016 ല്‍ തുടങ്ങിയ സീരിയല്‍ 860 ഓളം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ഏപ്രിലില്‍ അവസാനിപ്പിച്ചിരുന്നു. അതിനിടെ ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായ സീതയിലെ വില്ലനും നായകനായുമൊക്കെയായി വന്നും റോണ്‍സന്‍ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. നിലവില്‍ തെലുങ്ക് സീരിയലുകളിലാണ് റോണ്‍സന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

നടന്‍ റോണ്‍സന്‍ വിവാഹിതനായി

ഒരു കാലത്ത് വലിയ താരമൂല്യം ഉണ്ടായിരുന്ന ബാലതാരമായിരുന്നു നീരജ. കണ്ണീര്‍പാടം, മൂക്കുത്തിയും മഞ്ചാടിയും, ഇനിയൊന്ന് വിശ്രമിക്കട്ടെ, ഐ വിറ്റ്‌നസ് എന്നീ ടെലിവിഷന്‍ പരമ്പരകളിലും വംശം, മേരാ നാം ജോക്കര്‍, കല്ല് കൊണ്ടൊരു പെണ്ണ്, അനുരാഗ കൊട്ടാരം, മുന്‍പേ പറക്കുന്ന പക്ഷികള്‍, തുടങ്ങി നിരവധി സിനിമകളിലും നീരജ അഭിനയിച്ചിട്ടുണ്ട്. നീരജ ഒരു കാലത്ത് തിരക്കുള്ള ബാലനടിയായിരുന്നു. പഠനത്തില്‍ ശ്രദ്ധിച്ചതോടെ അഭിനയം നിര്‍ത്തി, കക്ഷി ഇപ്പോള്‍ ഡോക്‌റാണെന്ന് റോണ്‍സന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X