നച്ചൂട്ടിയേ എഴുന്നേല്‍ക്ക്! വിവാഹ ശേഷമുള്ള ആദ്യ വിഷു വ്യത്യസ്തമായി ആഘോഷിച്ച് റോണ്‍സണ്‍ വിന്‍സെന്‍റ്!

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് റോണ്‍സണ്‍ വിന്‍സെന്റ്. വില്ലനായും നായകനായുമൊക്കെ നിറഞ്ഞുനിന്ന താരം കൂടിയാണ് അദ്ദേഹം. ഭാര്യ, സീത തുടങ്ങിയ സീരിയലുകളിലെ പ്രകടനം മികച്ചതായിരുന്നു. ഈയ്യിടെയ്ക്കായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ബാലതാരത്തെയായിരുന്നു അദ്ദേഹം ജീവിതസഖിയാക്കിയത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മുമ്പേ പറക്കുന്ന പക്ഷികള്‍, മഞ്ഞുകാലവും കഴിഞ്ഞ് തുടങ്ങിയ സിനിമകളിലൂടെയും വിവിധ ടെലിവിഷന്‍ പരമ്പരകളിലൂടെയുമായി സജീവമാണ് നീരജ.

അഭിനയത്തിന് ഫുള്‍സ്റ്റോപ്പിട്ട് ഡോക്ടറാവുകയായിരുന്നു നീരജ. ബാലതാരങ്ങളില്‍ പലരും സിനിമയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ചിലര്‍ നീരജയോടും ഇതേക്കുറിച്ച് ചോദിച്ചത്. തിരിച്ചുവരവിന്റെ സൂചനകളൊന്നും നീരജ നല്‍കിയിരുന്നില്ല. വിവാഹ ദിനത്തില്‍ അതീവ സുന്ദരിയായാണ് നീരജ എത്തിയത്. പൊന്നില്‍ മൂടിയ നവവധുവിന്റേയും അതേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞെത്തിയ വരന്റേയും ചിത്രങ്ങള്‍ വൈറലായിരുന്നു. വിവാഹ ശേഷമുള്ള ആദ്യ വിഷു ആഘോഷത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് റോണ്‍സണ്‍ വിന്‍സെന്റ്. ഇതിനകം തന്നെ താരം പങ്കുവെച്ച വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ആദ്യ വിഷു

ആദ്യ വിഷു

ലോക് ഡൗണിനെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ നിശ്ചലമായിത്തുടരുകയാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ ജനങ്ങള്‍ പുറത്തിങ്ങരുതെന്ന നിര്‍ദേശമായിരുന്നു അധികൃതര്‍ നല്‍കിയത്. സീരിയല്‍ ഷൂട്ടിംഗ് മാത്രമല്ല സിനിമകളുടെ ഷൂട്ടിംഗു റിലീസുമൊക്കെ മാറ്റിവെച്ചിരിക്കുകയാണ്. ഷോപ്പിംഗ് മാളുകളും തിയേറ്ററുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് വിഷു എത്തിയത്. നീരജ ജീവിതത്തിലേക്ക് വന്നതിന് ശേഷമുള്ള ആദ്യത്തെ വിഷുവായിരുന്നു റോണ്‍സണ്‍ ആഘോഷിച്ചത്. യൂട്യൂബിലൂടെ താരം തന്നെയായിരുന്നു ആഘോഷ വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കമന്റ് ബോക്‌സ് ടേണോഫ് ചെയ്തുവെച്ചിരിക്കുകയാണ് താരം.

വെറൈറ്റിയാണ്

വെറൈറ്റിയാണ്

വളരെ വ്യത്യസ്തമായ ആഘോഷമായിരുന്നു ഇത്തവണത്തേത്. കണി കാണിക്കാനായി നച്ചൂട്ടിയെ വിളിക്കുകയാണ് റോണ്‍സണ്‍. മടിയോടെ എഴുന്നേറ്റ നച്ചൂട്ടിക്ക് വ്യത്യസ്തമായ കാഴ്ചയായിരുന്നു പ്രിയതമന്‍ ഒരുക്കിയത്.നമ്മളുടെ വിവാഹം കഴിഞ്ഞുള്ള ആദ്യ വിഷുവല്ലേയെന്നും താരം പറയുന്നുണ്ട്. അതേയെന്ന മറുപടിയായിരുന്നു നീരജ നല്‍കിയത്. മൊബൈല്‍ ഫോണിലും ടാബിലുമൊക്കെയായി കണിയുടെ വീഡിയോയും കൊന്നയുടെ ചിത്രങ്ങളുമൊക്കെയായിരുന്നു താരം സെറ്റാക്കിയത്.

ഡിജിറ്റല്‍ കണി

ഡിജിറ്റല്‍ കണി

ഇതെന്താ ഉണ്ണിയേട്ടാ, ഇതിങ്ങനെയെന്നായിരുന്നു നീരജയുടെ ചോദ്യം. കൊറോണ ഒക്കെ അല്ലെ മോളെ, സാധനങ്ങളൊന്നും വാങ്ങാന്‍ പുറത്തേക്ക് പോവാന്‍ കഴിഞ്ഞില്ലെന്നായിരുന്നു റോണ്‍സന്‍റെ മറുപടി. ഇതിനിടയിലായിരുന്നു പടക്കം പൊട്ടുന്നതിന്‍റെ ഒച്ച കേട്ടത്. ഡിജിറ്റല്‍ കണിയാണ് ഇത്തവണ താനൊരുക്കിയതെന്നും താരം പറയുന്നുണ്ട്. വിഷുവുമായി ബന്ധപ്പെട്ട മനോഹരമായ വീഡിയോകള്‍ ഒരുമിച്ച് പ്ലേ ചെയ്യുകയായിരുന്നു താരം.

നേരത്തെയും

നേരത്തെയും

വിവാഹ ദിനത്തില്‍ നീരജയ്‌ക്കൊപ്പം റോണ്‍സണും ആനപ്പുറത്തേറി പോവുന്നതായുള്ള വീഡിയോ നേരത്തെ വൈറലായിരുന്നു. പോരാമോ നിന്‍ കൂടെ എന്ന ഗാനത്തിനൊപ്പമുള്ള വീഡിയോ തരംഗമായിരുന്നു. ടെംപിള്‍ ഗോള്‍ഡണിഞ്ഞായിരുന്നു നീരജ പ്രത്യക്ഷപ്പെട്ടത്. പൊന്നില്‍ കുളിച്ച നവവധുവിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ആരാധകരും ഏറ്റെടുത്തിരുന്നു. തങ്ങളുടെ പേരുകള്‍ കൊത്തിയ ക്ലിപ്പുകളും ഇവരുടെ വസ്ത്രങ്ങളില്‍ പിടിപ്പിച്ചിരുന്നു. സ്വര്‍ണ്ണനിറത്തിലുള്ള വിവാഹ സാരിയില്‍ പേരുകള്‍ കൂടി ചേര്‍ത്തതോടെ വേഷത്തിന്‍രെ മോടികൂടുകയായിരുന്നു.

വീഡിയോ

More from Filmibeat

Read more about: actor നടന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X