'അപ്പന്റെ പ്രായമുണ്ടല്ലോടായെന്ന് ചോദിക്കാൻ തോന്നും, ലാലിന്റെ കല്യാണത്തിന് വെച്ച കണ്ണടയാണ് ബറോസിനും വെച്ചത്'

ഇന്ത്യൻ സിനിമയിലെ ലെജന്റ്സിൽ ഒരാളാണ് നടൻ മമ്മൂട്ടി. എഴുപത് പിന്നിട്ടിട്ടും ഇന്ത്യൻ സിനിമയിൽ നിറഞ്ഞ് നിൽക്കുന്നുണ്ട് മമ്മൂട്ടി. സിനിമാ ജീവിതത്തിന്റെ അമ്പത് വർ‌ഷം പിന്നിട്ട താരത്തിന്റെ ഏറ്റവും പുതിയതായി റിലീസിനൊരുങ്ങുന്ന സിനിമ റോഷാക്കാണ്.

മലയാളി സിനിമാപ്രേമികളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് മമ്മൂട്ടി നായകനാവുന്ന റോഷാക്ക്. ചിത്രത്തിന്‍റെ പേരും ടൈറ്റില്‍ ലുക്ക് പോസ്റ്ററും മുതല്‍ നല്‍കിയ കൗതുകം റിലീസിന് രണ്ടുദിനം മാത്രം അവശേഷിക്കുമ്പോഴും ചിത്രത്തിന് തുടരാന്‍ സാധിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 7ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിങ് ചില പ്രധാന സെന്‍ററുകളില്‍ ആരംഭിച്ചിട്ടുണ്ട്. ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ലൂക്ക് ആന്‍റണി എന്നാണ്.

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. സെന്‍സറിങ് പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രത്തിന് ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

അപ്പന്റെ പ്രായമുണ്ടല്ലോടായെന്ന് ചോദിക്കാൻ തോന്നും

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്ളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ലാലിന്റെ കല്യാണത്തിന് വെച്ച കണ്ണടയാണ് ബറോസിനും വെച്ചത്

സിനിമയുടെ പ്രമോഷനെത്തിയപ്പോൾ മമ്മൂട്ടി തന്റെ കാർ ഭ്രമത്തെ കുറിച്ചും ഫാഷനോടുള്ള താൽപര്യത്തെ കുറിച്ചും വിവരിച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 'ഞാനും മാന്യമായ ഒരു തൊഴി‌ലുണ്ടായിരുന്ന ആളാണ്. അത്യാവശ്യം എന്നെ കാണുമ്പോൾ‌ എല്ലാവരും എഴുന്നേൽക്കുകയും ​ഗുഡ് മോണിങ് പറയുകയുമൊക്കെ ചെയ്തിരുന്നതാണ്.'

'പക്ഷെ ഇപ്പോൾ നാല് വയസായി കഴിഞ്ഞ എന്നെ പിള്ളേർ പേരാണ് വിളിക്കുന്നത്. മമ്മൂട്ടിയെന്ന് പിള്ളേർ വിളിക്കുന്നത് കേൾക്കുമ്പോൾ നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോടാ എനിക്ക് എന്ന് ചോദിക്കാൻ തോന്നുമായിരുന്നു. ഇപ്പോൾ‌ എനിക്ക് അങ്ങനെ ചോദിക്കാൻ നാണമാണ്.'

മമ്മൂക്ക എന്നത് എന്റെ പേരായി മാറി

'നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോടാ എനിക്കെന്ന്. അതുകൊണ്ടിപ്പോൾ ഞാൻ അവരുടെ കൂട്ടത്തിലുള്ള ഒരാളായി മാറി. ഇപ്പോൾ അവർ എന്നെ മമ്മൂട്ടിയെന്ന് വിളിക്കുന്നത് തന്നെയാണ് എനിക്കിഷ്ടം. അതുപോലെ തന്നെ എന്നേക്കാൾ സീനിയർ ആയിട്ടുള്ളവർ പോലും എന്നെ മമ്മൂക്ക എന്നാണ് വിളിക്കുന്നത്.'

'മമ്മൂക്ക എന്നത് എന്റെ പേരായി മാറി. ഇന്നത്തെ പിള്ളേരുടെ ഭ്രാന്തായിരുന്നില്ല എനിക്ക്. ഞാനൊക്കെ ഫുൾ ടൈം അഭിനയിച്ചോണ്ടാണ് നടന്നിരുന്നത്. കാറിനോടുള്ള ഭ്രമം ചെറുപ്പം മുതലുണ്ട്. കാർ കലക്ഷനൊന്നും ഇല്ല. അതൊക്കെ വളരെ എക്സ്പെൻസീവാണ്. എന്റെ പഴയ കാർ കൊടുത്ത് പുതിയത് വാങ്ങുന്നതാണ്.'

പഴയത് വിറ്റാണ് പുതിയത് വാങ്ങുന്നത്

'കാമറയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഞാൻ വാങ്ങിയ ആദ്യത്തെ കാറൊന്നും ഇപ്പോൾ എന്റെ കൈയ്യിലില്ല. പഴയത് വിറ്റാണ് പുതിയത് വാങ്ങുന്നത്. ലാലിന്റെ കല്യാണത്തിന് വെച്ച കണ്ണടയാണ് അടുത്തിടെ ബാറോസിന്റെ പൂജയുടെ സമയത്ത് ഞാൻ വെച്ചതും.'

'അതിന്റെ ഒരു സീരിസ് ഓഫ് കളക്ഷനുണ്ട് എന്റെ കൈയ്യിൽ' മമ്മൂട്ടി പറഞ്ഞു. പുഴു, പ്രിയൻ ഓട്ടത്തിലാണ് എന്നിവയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കമാണ് ഇനി റിലീസിനെത്തനുള്ള മമ്മൂക്കയുടെ മറ്റൊരു ചിത്രം.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X