twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടെലിവിഷൻ പരിപാടികളെല്ലാം മമ്മൂക്ക കാണും; സെറ്റിൽ വെച്ച് മറിമായത്തിന്റെ കഥ പറയും; മണി ഷൊർണൂർ

    |

    കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റോഷാക്ക് എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. മമ്മൂട്ടി നായകനായെത്തിയ സിനിമ സെെക്കോളജിക്കൽ ത്രില്ലർ വിഭാ​ഗത്തിൽ പെടുത്താവുന്നതാണ്. മമ്മൂട്ടിയെക്കൂടാതെ നടൻ കോട്ടയം നസീർ, ബിന്ദു പണിക്കർ, ​ഗ്രേസ് ആന്റണി, മണി ഷൊർണൂർ, ഷറഫുദീൻ, സീനത്ത് തുടങ്ങിയ താരങ്ങളും റോഷാക്കിൽ അഭിനയിക്കുന്നുണ്ട്.

    മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട മണി ഷൊർണൂറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ. മമ്മൂട്ടിയാണ് സിനിമയിലേക്ക് തന്നെ തെരഞ്ഞെടുത്തതെന്ന് മണി ഷൊർണൂർ പറയുന്നു. ബിഹൈന്റ് വുഡ്സിനോടാണ് പ്രതികരണം.

    Also Read: മകളുടെ കല്യാണം കഴിയുന്നത് വരെ ഒന്നും നോക്കിയില്ല; പിതാവായതിന് ശേഷമുള്ള അമിതാഭ് ബച്ചനെ കുറിച്ച് ഭാര്യ ജയAlso Read: മകളുടെ കല്യാണം കഴിയുന്നത് വരെ ഒന്നും നോക്കിയില്ല; പിതാവായതിന് ശേഷമുള്ള അമിതാഭ് ബച്ചനെ കുറിച്ച് ഭാര്യ ജയ

    രണ്ട് പേരും ഒരുപാട് പേരെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്

    ചെറുപ്പത്തിലേ ആരാധന മമ്മൂക്കയുടെ സിനിമകളോടായിരുന്നു. ഇക്കായുടെ സിനിമകൾ ഇടവിടാതെ കാണുകയും ആ രൂപവും അഭിനയവും മനസ്സിൽ കൊണ്ടു നടക്കുന്ന ആളാണ്. മമ്മൂക്കയും മോഹൻലാലും രണ്ട് പേരും ഒരുപാട് പേരെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. പക്ഷെ മമ്മൂക്കയെന്ന നടൻ ഒരുപാട് സ്റ്റേജ് ആർട്ടിസ്റ്റുകളെ കണ്ടെത്തി അവസരം കൊടുത്തിട്ടുള്ള ആളാണ്.

    Also Read: 'ആ സുമുഖനായ താടിക്കാരന് വയസാകാതിരുന്നിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചു, വേണു അങ്കിൾ മരിച്ചപ്പോഴും പോയില്ല'; മുരളിAlso Read: 'ആ സുമുഖനായ താടിക്കാരന് വയസാകാതിരുന്നിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചു, വേണു അങ്കിൾ മരിച്ചപ്പോഴും പോയില്ല'; മുരളി

    'എല്ലാം അദ്ദേഹം കാണുന്നുണ്ട്'

    'സിനിമയിൽ ഞാൻ ഓട്ടോറിക്ഷയിൽ പോവുന്ന സീനുണ്ട്. അപ്പോൾ ഞാൻ വെറുതെ ഓട്ടോറിക്ഷയിൽ താളംപിടിച്ചു. മമ്മൂക്കയും ഒന്ന് തട്ടി. അപ്പോൾ ഞാൻ മമ്മൂക്കയെ നോക്കി. എനിക്ക് മൃദം​ഗം വായിക്കാനൊന്നും അറിയില്ല. ഞാൻ വെറുതെ ഒന്ന് തട്ടിയതാ, ഇയാൾ കഴിഞ്ഞ എപ്പിസോഡിൽ ലൈവായി മൃദം​ഗം വായിച്ചല്ലോ എന്ന് മമ്മൂക്ക പറഞ്ഞു. എല്ലാം അദ്ദേഹം കാണുന്നുണ്ട്'

    Also Read: എന്റെ ഉള്ളിലെ ടാറ്റയും അംബാനിയും ഉണർന്നപ്പോൾ ധർമജന്റെ ഉള്ളിൽ അതിലും വലുത്; രസകരമായ സംഭവം പറഞ്ഞ് പിഷാരടിAlso Read: എന്റെ ഉള്ളിലെ ടാറ്റയും അംബാനിയും ഉണർന്നപ്പോൾ ധർമജന്റെ ഉള്ളിൽ അതിലും വലുത്; രസകരമായ സംഭവം പറഞ്ഞ് പിഷാരടി

    സത്യം പറഞ്ഞാൽ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല

    'നിസാം ബഷീർ എനിക്ക് ഫോൺ ചെയ്തു. അടുത്ത സിനിമയിൽ മമ്മൂക്കയാണ് നായകൻ, അതിലൊരു വേഷത്തിന് വേണ്ടി മമ്മൂക്കയാണ് മണിയേട്ടന്റെ നമ്പർ തന്നതെന്ന് പറഞ്ഞു. സത്യം പറഞ്ഞാൽ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. സിനിമയിലെ പ്രധാന എട്ട് കഥാപാത്രങ്ങൾക്കും സക്രിപ്റ്റ് നൽകി. സെറ്റിൽ എല്ലാവർക്കും ഒരേ പരി​ഗണന ആയിരുന്നു'

    Also Read: വിവാഹം ഉടനെ, ജീവിതത്തിൽ ഒരു ക്രഷ് മാത്രം; വിവാഹ വിശേഷങ്ങളുമായി ഷംന കാസിംAlso Read: വിവാഹം ഉടനെ, ജീവിതത്തിൽ ഒരു ക്രഷ് മാത്രം; വിവാഹ വിശേഷങ്ങളുമായി ഷംന കാസിം

     നിന്റെയടുത്ത് പിടിച്ച് നിൽക്കണ്ടേ എന്ന് പറഞ്ഞു

    'നമ്മുടെ കഴിവുകൾ മമ്മൂക്ക തന്നെ നമുക്ക് പറഞ്ഞ് തരും. ഞാനും മമ്മൂക്കയും കൂടി ഇരിക്കുന്ന ഒരു സീനുണ്ട്. മമ്മൂക്ക സ്ക്രിപ്റ്റ് നോക്കി'

    'എന്നെ നോക്കുകയൊന്നും വേണ്ട പത്ത് വർഷമായി സിങ്ക് സൗണ്ടിൽ മറിമായം ചെയ്യുന്നതല്ലേ നിന്റെയടുത്ത് പിടിച്ച് നിൽക്കണ്ടേ എന്ന് മമ്മൂക്ക പറഞ്ഞു. അതിൽ നിന്ന് തന്നെ നമ്മൾക്ക് അദ്ദേഹത്തെ പോലെ തന്നെ കഴിയുമെന്ന് വിശ്വസിപ്പിക്കുകയാണ്. എനിക്കപ്പോൾ ഫ്രീ ആയി ആ സീൻ ചെയ്യാൻ പറ്റി,' മണി ഷൊർണൂർ പറഞ്ഞു.

    നടൻ കോട്ടയം നസീറും കഴിഞ്ഞ ദിവസം മമ്മൂട്ടിയെ പറ്റി സംസാരിച്ചിരുന്നു. മമ്മൂക്കയുടെ നിർമാണ കമ്പനി ഒരുക്കിയ സിനിമയിൽ അവസരം നൽകിയതിന് നന്ദിയുണ്ടെന്നും അവസരങ്ങൾ ലഭിക്കാത്തതിനാൽ സിനിമാ അഭിനയം നിർത്താനിരിക്കുകയായിരുന്നു താനെന്നുമായിരുന്നു കോട്ടയം നസീർ പറഞ്ഞത്. നടി ബിന്ദു പണിക്കർക്കും പ്രധാന വേഷമാണ് സിനിമയിൽ ലഭിച്ചിരിക്കുന്നത്.

    Read more about: mammootty
    English summary
    Rorschach Actor Mani Shornur Praises Mammootty; Shares A Funny Incident From Location
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X