»   » ലാലേട്ടന്റെ ഇത്തിക്കര പക്കിയുടെ പുതിയ ലുക്കിന് പിന്നിലെ സത്യം വെളിപ്പെടുത്തി സംവിധായകൻ

ലാലേട്ടന്റെ ഇത്തിക്കര പക്കിയുടെ പുതിയ ലുക്കിന് പിന്നിലെ സത്യം വെളിപ്പെടുത്തി സംവിധായകൻ

Written By:
Subscribe to Filmibeat Malayalam

കായംകുളം കൊച്ചുണ്ണിയില്‍ നിന്നും മോഹന്‍ലാലിന്റെ ഇന്ന് പുറത്ത് വന്ന ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുകയാണ്. ഒരു തെങ്ങിന്റെ മുകളില്‍ കാലെടുത്ത് വെച്ച് നില്‍ക്കുന്ന മോഹന്‍ലാലാണ് ചിത്രത്തിന് പിന്നിലുള്ളത്. സിനിമയുടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്.

പുറത്ത് വന്ന ഉടനെ തന്നെ ആരാധകര്‍ സംഭവം ഏറ്റെടുത്തിരിക്കുകയാണ്. മലയാളത്തിലെ താരങ്ങളെല്ലാവരും തന്നെ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. പിന്നാലെ ആ ഫോട്ടോയ്ക്ക് പിന്നിലെ സത്യം റോഷന്‍ ആന്‍ഡ്രൂസ് തുറന്ന് പറഞ്ഞിരിക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം അദ്ദേഹം പറഞ്ഞത്.


ഇത്തിക്കര പക്കി

കായംകുളം കൊച്ചുണ്ണിയില്‍ നിന്നും പുറത്ത് വന്ന ഒറ്റ ഫോട്ടോ കൊണ്ട് തന്നെ സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. ഒരു തെങ്ങിന്റെ മുകളില്‍ കാലെടുത്ത് വെച്ച് നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമായിരുന്നു സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പുറത്ത് വിട്ടത്. ഇത്തിക്കര പക്കിയുടെ ഷൂട്ടിംഗ് കഴിഞ്ഞെന്നും ലാലേട്ടനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും പറഞ്ഞ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസായിരുന്നു ഈ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പുറത്ത് വന്ന ഉടനെ തന്നെ വൈറലായി മാറിയ ചിത്രത്തിന് പിന്നില്‍ ഒരു കാര്യമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞിരിക്കുകയാണ്.


കാരണമിതാണ്...

ഇത്തിക്കര പക്കിയുടെ മെയ് വഴക്കത്തെ പറ്റി സൂചന തരുന്നതാണ് ഈ ചിത്രം. ശരിക്കും ഇത്തിക്കര പക്കി മരങ്ങള്‍ക്കിടയിലൂടെ ഓടിയും ചാടിയും വളര്‍ന്ന ആളാണ്. ഏത് മരത്തിലും വലിഞ്ഞ് കേറാന്‍ അനുയോജ്യനായ പക്കിയുടെ മെയ് വഴക്കം അസാധ്യമായിട്ടുള്ളതാണ്. പക്കി എന്ന വാക്കിനര്‍ത്ഥം തന്നെ പക്ഷി എന്നാണ്. അതായത് മരങ്ങള്‍ക്കിടയിലൂടെ പക്ഷിയെ പോലെ പായുന്ന കള്ളനാണ് ഇത്തിക്കര പക്കി. മോഹന്‍ലാല്‍ ഈ കഥപാത്രത്തിലെത്തുമ്പോള്‍ പക്കിയുടെ എല്ലാവിധ സവിശേഷതകളും ഇതുപോലെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.


അതിഥി താരം

മുഴുനീളം സിനിമയില്‍ ഇല്ലെങ്കിലും കായംകുളം കൊച്ചുണ്ണിയില്‍ വളരെയധിക പ്രാധാന്യമുള്ള കഥാപാത്രമാണ് ഇത്തിക്കര പക്കി. കൊച്ചുണ്ണിയിലെ നായകന്‍ നിവിന്‍ പോളിയാണെങ്കിലും കൊച്ചുണ്ണിയെ കടത്തിവെട്ടുന്ന ലുക്കിലായിരുന്നു ഇത്തിക്കര പക്കി. ആ വേഷം മോഹന്‍ലാല്‍ ചെയ്യുന്നതിനാല്‍ പ്രധാന്യം ഇരട്ടിയായിരിക്കുകയാണ്. ആരാധകര്‍ ഏറ്റെടുത്ത ചിത്രത്തിന് നിരവധി ട്രോളുകളും വന്നിരുന്നു. പലരും മോഹന്‍ലാലിന്റെ മെയ് വഴക്കത്തെയും ഈ പ്രായത്തിലും സിനിമയ്ക്ക് വേണ്ടി നടത്തുന്ന കഷ്ടപാടുകളെയും സൂചിപ്പിച്ചിരുന്നു.


താരങ്ങള്‍

മോഹന്‍ലാലിന്റെ ചിത്രത്തിന് നിരവധി താരങ്ങളായിരുന്നു ആശംസകളുമായി എത്തിയത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയും കഴിവുള്ള ലാലേട്ടന്‍ എന്നായിരുന്നു.. മോഹന്‍ലാലിന്റെ ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ് അരുണ്‍ ഗോപി പറഞ്ഞത്. ജൂഡ് ആന്റണി, നിവിന്‍ പോളി, ജോജു ജോര്‍ജ്, നന്ദന്‍ ഉണ്ണി, അരുണ്‍ വൈഗ തുടങ്ങി നിരവധി പേര്‍ ഫോട്ടോ ഷെയര്‍ ചെയ്യുകയും കമന്റുകള്‍ നല്‍കുകയും ചെയ്തിരുന്നു. 45 കോടിയ്ക്ക് മുകളില്‍ മുതല്‍ മുടക്കുള്ള സിനിമ ശ്രീ ഗോകുലം മൂവീസാണ് നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം തന്നെ സിനിമ തിയറ്ററുകളിലേക്ക് റിലീസിനെത്തും.


ലാലേട്ടാ നിങ്ങളിതെന്ത് കിടുവാണ്,ഇത്തിക്കര പക്കിയെ കൊണ്ട് പൊറുതിമുട്ടി കൊച്ചുണ്ണി!എങ്ങും ട്രോള്‍ മഴ

English summary
Roshan Andrews revealed Mohanlal's new look

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X