twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സരോജ് കുമാര്‍ മമ്മൂട്ടിയായിരുന്നു? തന്റെ കഥയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്! റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു

    |

    Recommended Video

    സരോജ് കുമാര്‍ മമ്മൂട്ടിയായിരുന്നു? | filmibeat Malayalam

    മലയാളത്തിലെ പ്രമുഖ സംവിധായകന്മാരിലൊരാളാണ് റോഷന്‍ ആന്‍ഡ്രൂസ്. റോഷന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി റിലീസിനൊരുങ്ങുകയാണ്. മലയാളത്തില്‍ നിന്നുമൊരു വിസ്മയയമായി മാറാന്‍ കൊച്ചുണ്ണിയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. അതുപോലെ റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്റെ കരിയറിലെ അത്ഭുതമായിരിക്കും കായംകുളം കൊച്ചുണ്ണി.

     മമ്മൂക്കയുടെ വിസ്മയം വീണ്ടും തുടരുന്നു.. ഡെറിക് അബ്രഹാമിന് മുന്നില്‍ രജനികാന്ത് വരെ അടിയറവ് പറഞ്ഞു! മമ്മൂക്കയുടെ വിസ്മയം വീണ്ടും തുടരുന്നു.. ഡെറിക് അബ്രഹാമിന് മുന്നില്‍ രജനികാന്ത് വരെ അടിയറവ് പറഞ്ഞു!

    മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിച്ച ഉദയനാണ് താരം എന്ന സിനിമയിലൂടെയായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് കരിയര്‍ ആരംഭിച്ചിരുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ സിനിമ ഹിറ്റായിരുന്നു. സിനിമയെ ചുറ്റിപ്പറ്റി പലതരം വിവാദങ്ങളും ഉണ്ടായിരുന്നു. ഉദയനാണ് താരം പല താരങ്ങളെയും പരിഹസിച്ചെന്നായിരുന്നു ആരോപണം. അത്തരം വിവാദങ്ങളെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ് ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

     ഉദയനാണ് താരം

    ഉദയനാണ് താരം

    റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് 2005 ല്‍ റിലീസിനെത്തിയ സിനിമയാണ് ഉദയനാണ് താരം. റോഷന്‍ ആന്‍ഡ്രൂസിന്റെ കഥ തിരക്കഥയാക്കിയത് ശ്രീനിവാസനായിരുന്നു. മലയാള സിനിമാ ലോകത്തെ കുറിച്ച് കോമഡിയിലൂടെ പറഞ്ഞ ചിത്രത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, മീന എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. തമിഴിലേക്കും ഹിന്ദിയിലേക്കും ഉദയനാണ് താരം റീമേക്ക് ചെയ്തിരുന്നു. സിനിമയിലെ കഥ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പരിഹസിക്കുന്ന തരത്തിലായിരുന്നെന്നായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്. ഇതിനെ കുറിച്ചാണ് റോഷന്‍ ആന്‍ഡ്രൂസ് സംസാരിച്ചിരിക്കുന്നത്.

    സംവിധായകന്റെ വാക്കുകളിലേക്ക്...

    സംവിധായകന്റെ വാക്കുകളിലേക്ക്...

    ഉദയനാണ് താരം എന്ന ചിത്രത്തില്‍ അഭിനയിച്ചവരെ പറ്റിയാണ് പറയുന്നതെന്ന് പല അഭിപ്രായങ്ങള്‍ ഇന്നുമുണ്ട്. ശരിക്കും അങ്ങനെ ഒരു സംഭവമില്ല. തകാരണം തിരക്കഥ വായിച്ചത് മോഹന്‍ലാലാണ്. ലാലേട്ടന് വേണമെങ്കില്‍ ആ സിനിമ വേണ്ടെന്ന് വെക്കാമായിരുന്നു. ഇന്ത്യ ഏറ്റവും കൂടുതല്‍ സ്വീകരിച്ച സിനിമയായിരുന്നു അത്. മോഹന്‍ലാല്‍ എന്ന വ്യക്തിയെ കുറിച്ച് അതില്‍ പറഞ്ഞിട്ടൊന്നുമില്ല. ആന്റണി ചേട്ടനെ പറ്റിയും പറഞ്ഞിട്ടില്ല. ആള്‍ക്കാല്‍ പറഞ്ഞുണ്ടാക്കിയതില്‍ നിന്നായിരിക്കും അങ്ങനെ തോന്നിയതെന്നും റോഷന്‍ പറയുന്നു.

     സരോജ് കുമാറിനെ കുറിച്ച്..

    സരോജ് കുമാറിനെ കുറിച്ച്..

    ശ്രീനിവാസന്‍ അവതരിപ്പിച്ച സരോജ് കുമാര്‍ എല്ലാവരിലുമുള്ള സരോജ് കുമാര്‍ ആണ്. സണ്‍ഗ്ലാസിനെ പറ്റി പറഞ്ഞത് മമ്മൂട്ടിയെ പറ്റിയാണെന്നാണ് ചിലര്‍ പറഞ്ഞത്. അങ്ങനെ പലരെ പറ്റിയും പറഞ്ഞു. മുഴുവന്‍ ആളുകളുടെയും മിശ്രിതമായിട്ടാണ് സരോജ് കുമാറിനെ അവതരിപ്പിച്ചിരിക്കുന്നത്. ആ സിനിമ ഉറപ്പായും ഒരാളെ പറ്റിയുമല്ല. താന്‍ അത്തരമൊരു സിനിമ എടുക്കുകയുമില്ല. കാരണം നവാഗതനായ എന്നെ സംബന്ധിച്ച് സിനിമയുടെ കഥ ഏത്ര രസകരമായി പറയുക എന്നത് മാത്രമായിരുന്നു. ആ സിനിമയ്ക്ക് ശേഷം പലരും എന്നോട് പല അഭിപ്രായങ്ങളും പറഞ്ഞിരുന്നു.

    ദേഷ്യം തോന്നാറില്ല

    ദേഷ്യം തോന്നാറില്ല

    എനിക്ക് തോന്നുന്നത് മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും പലരും മിമിക്രി കാണിക്കുന്നു. അതിന്റെ പേരില്‍ അവര്‍ക്ക് മിമിക്രിക്കാരോട് ദേഷ്യം തോന്നാറില്ല. ഒരാള്‍ ഒരാളെ പറ്റിയുള്ള ചിത്രം വരക്കുകയാണ്. മുഖം കണ്ടപ്പോള്‍ അയാളല്ല താനെന്ന് പറയാന്‍ പറ്റുമോ? കാരിക്കേച്ചേഴ്‌സിന്റെ രീതിയാണ് അത് പ്രസന്റ് ചെയ്തിരിക്കുന്നതെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

     കാരിക്കേച്ചറായിട്ടാണ് അവതരിപ്പിച്ചത്..

    കാരിക്കേച്ചറായിട്ടാണ് അവതരിപ്പിച്ചത്..

    ഉദയനാണ് താരത്തില്‍ ഞാനുണ്ട്. സിനിമ സ്വപ്‌നം കാണുന്ന എല്ലാവരുടെയും വേദന അതിലുണ്ട്. ഇന്നും ഉദയഭാനുമാരും രാജപ്പന്മാരും കേരളത്തിലുണ്ട്. ഇനിയും ഉണ്ടാകും. ടോട്ടല്‍ സിനിമയിലെ ആള്‍ക്കാരുടെ മനോഭാവവും അവരുടെ കാര്യങ്ങളെ പറ്റിയുള്ള കാരിക്കേച്ചറുമായിട്ടാണ് ചിത്രത്തില്‍ താന്‍ രാജപ്പനെ അവതരിപ്പിച്ചത്.

    മോഷ്ടിക്കപ്പെടുന്നു...

    മോഷ്ടിക്കപ്പെടുന്നു...

    ഉദയഭാനുവിന്റെ തിരക്കഥ മോഷ്ടിക്കപ്പെടുന്നത് പോലെയുള്ള അനുഭവം എനിക്കുമുണ്ട്. എന്റെ രണ്ട് മൂന്ന് കഥകള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇന്നും മോഷ്ടിക്കപ്പെടുന്നുണ്ട്. എട്ട് പത്ത് നിര്‍മാതാക്കള്‍ വേണ്ടെന്ന് വച്ച സിനിമയാണ് ഉദയനാണ് താരം. ശ്രീനിയേട്ടനോട് വണ്‍ലൈന്‍ ആണ് പറഞ്ഞത്. പുള്ളിക്കത് ഇഷ്ടമായി. പക്ഷെ ശ്രീനിയേട്ടന്റ കൈയില്‍ നിന്നും തിരക്കഥയായി കിട്ടാന്‍ നാല് വര്‍ഷം അലഞ്ഞു. നടന്മാര്‍ ഒന്ന് രണ്ട് തവണ മാറി മറഞ്ഞു.

     ജയറാമില്‍ നിന്നും മോഹന്‍ലാലിലേക്ക്..

    ജയറാമില്‍ നിന്നും മോഹന്‍ലാലിലേക്ക്..

    ഉദയഭാനു എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ആദ്യം ലാലേട്ടനെയായിരുന്നു തീരുമാനിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഡേറ്റിന് പ്രശ്‌നം വന്നപ്പോള്‍ ജയറാമേട്ടനെ തീരുമാനിച്ചു. അഡ്വാന്‍സും കൊടുത്തിരുന്നു. എന്നിട്ടും അദ്ദേഹവും പോയി. അവസാനം ലാലേട്ടന്‍ തന്നെ എത്തുകയായിരുന്നു. ആ സിനിമയില്‍ ആരൊക്കെ ചെയ്യണമെന്ന് ഒരു വിധി നേരത്തെയുണ്ട്. അതുപോലെ തന്നെയാണ് സംഭവിച്ചതെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

    English summary
    Roshan Andrews saying about Mohanlal's Udayananu Tharam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X