ലാലേട്ടന്റെ സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ പോയ പയ്യന്‍ സംവിധാനം ചെയ്തത് മോഹന്‍ലാലിന്റെ 4 സിനിമ!!
നമ്മുടെ നാട്ടില്‍ സിനിമയുെട ചിത്രീകരണമുണ്ടെന്ന് പറഞ്ഞാല്‍ പോവാത്തവരായി ആരുമുണ്ടാവില്ല. പ്രിയപ്പെട്ട താരങ്ങള്‍ വരുന്നുണ്ടെന്ന് കൂടി കേട്ടാല്‍ ഓടി പാഞ്ഞ് ചെല്ലുകയും ചെയ്യും. കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ കണ്ടതൊക്കെ അശോക് രാജ് എന്ന നടനെ കാണാനുള്ള ആരാധകരുടെ ആവേശമായിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ റിലീസിനൊരുങ്ങുകയാണ്. തന്റെ സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മൂന്നാല് പേര് മാത്രമേ ഉള്ളു. ബാക്കി ഉള്ളവരെല്ലാം സിനിമയുടെ ലൊക്കേഷനില്‍ നിന്നും കണ്ടെത്തിയതാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പണ്ട് ഇതുപോലെ മോഹന്‍ലാലിന്റെ സിനിമ കാണാന്‍ പോയ ഒരു പയ്യനുണ്ടായിരുന്നു. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞപ്പോള്‍ ആ പയ്യന്‍ മോഹന്‍ലാലിനെ വെച്ച് നാല് സിനിമ സംവിധാനം ചെയ്താല്‍ എങ്ങനെയിരിക്കു.. ഇത് സത്യമാണ്.. ആ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

താരങ്ങളോടുള്ള പ്രിയം..
സിനിമാ താരങ്ങളോടുള്ള ആരാധകരുടെ ഇഷ്ടം പറഞ്ഞറിയിക്കാന്‍ കഴിയാത്ത അത്രയും വലുതാണ്. ഇന്നാണെങ്കിള്‍ നമ്മൂടെ നാട്ടിലെങ്ങാനും സിനിമയുടെ ഷൂട്ടിംഗ് വന്നിട്ടുണ്ടെങ്കില്‍ പിന്നെ താരങ്ങളോടൊപ്പം സെല്‍ഫി എടുക്കാനുള്ള ഓട്ടമായിരിക്കും പലരും. പണ്ട് ഇതുപോലെ ഷൂട്ടിംഗ് കാണാന്‍ പോയ പയ്യന്‍ ഇന്ന് വലിയൊരു സംവിധായകനായിരിക്കുകയാണ്. 1987 ല്‍ ജോഷി സംവിധാനം ചെയ്ത ജനുവരി ഒരു ഓര്‍മ്മ എന്ന മോഹന്‍ലാലും, ലാലു അലക്‌സും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഭവമാണ് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്.

ആ സംവിധായകന്‍..
അന്ന് പയ്യനായിരുന്നത് ഇന്ന സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസായിരുന്നു. റോഷന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രത്തിലൂടെയായിരുന്നു ഇക്കാര്യം പുറം ലോകം അറിഞ്ഞത്. 1987 ലെ ലൊക്കേഷന്‍ ചിത്രവും 2018 ലെ ലൊക്കേഷന്‍ ചിത്രവും അതിലുണ്ടായിരുന്നു. ജനുവരി ഒരു ഓര്‍മ്മയുടെ ഷൂട്ടിംഗ് കൊടൈക്കനാലില്‍ നിന്നുമായിരുന്നു. സിനിമയുടെ ചിത്രീകരണം കാണാനെത്തിയ കുട്ടികളുടെ നടുവില്‍ മോഹന്‍ലാലും ലാലു അലക്‌സും നില്‍ക്കുന്ന ഒരു ചിത്രത്തില്‍ പച്ച നിറമുള്ള ബ്ലാങ്കറ്റ് ധരിച്ച ഒരു പയ്യനായിരുന്നു റോഷന്‍ ആന്‍ഡ്രൂസ്. അന്ന് തൃശൂരില്‍ സെന്റ് അലേഷ്യസ് ബോര്‍ഡിംഗ് സ്‌കൂളിലായിരുന്നു റോഷന്‍ പഠിച്ചിരുന്നത്.

മോഹന്‍ലാലിനെ നായകനാക്കി നാല് സിനിമകള്‍..
മലയാള സിനിമയുടെ സൂപ്പര്‍ സ്റ്റാറായ മോഹന്‍ലാലിനെ നായകനാക്കി നാല് സിനിമകളാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്തത്. മോഹന്‍ലാലിനെ നായകനാക്കിയപ്പോള്‍ ലാലു അലക്‌സിനെ വില്ലനാക്കിയും അദ്ദേഹം സിനിമ സംവിധാനം ചെയ്തിരുന്നു. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഉദയനാണ് താരം എന്ന സിനിമയിലൂടെയായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് സംവിധാനത്തില്‍ അരങ്ങേറ്റം നടത്തിയത്. സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നെ ഇവിടം സ്വര്‍ഗമാണ്, കാസനോവ എന്നീ സിനിമകളും റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്തിരുന്നു.
കായംകുളം കൊച്ചുണ്ണി
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ വരാനിരിക്കുന്ന സിനിമ. ഇതിലും മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതിഥി താരമായിട്ടാണ് സിനിമയില്‍ മോഹന്‍ലാല്‍ അഭിനിക്കുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും 20 മിനുറ്റോളം സിനിമയില്‍ മോഹന്‍ലാല്‍ ഉണ്ടാവും. മറ്റൊരു കാര്യം സിനിമയിലെ നായകനായ കായംകുളം കൊച്ചുണ്ണിയെക്കാള്‍ പ്രേക്ഷകര്‍ സ്വീകരിച്ചത് മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിയെയായിരുന്നു. സിനിമയില്‍ നിന്നും പുറത്ത് വന്ന ഇത്തിക്കര പക്കിയുടെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രവും റോഷന്‍ ആന്‍ഡ്രൂസ് പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications