'എങ്ങനെ കണ്ണില്‍ നോക്കി ഇത് പറയും? സ്‌ക്രിപ്റ്റിന്റെ മോഡുലേഷനൊക്കെ മാറി, അന്ന് ടെന്‍ഷനായി'
ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മീന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു ദൃശ്യം. മലയാളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ കഥ പറച്ചിലുമായി വന്ന ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ചിത്രത്തില്‍ വില്ലനായി വേഷമിട്ട റോഷന്‍ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.
വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷന്റേത് ചെറിയ കഥാപാത്രമായിരുന്നെങ്കിലും വലിയ ഇംപാക്ട് ഉണ്ടാക്കിയ കഥാപാത്രമായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ നടി മീനയോട് തന്റെ കഥാപാത്രം പറയുന്ന ഡയലോഗ് പറയുമ്പോഴുണ്ടായിരുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് റോഷന്‍ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്.

ദൃശ്യത്തിലെ ആ ഡയലഗോഗ് പറയുന്ന സമയത്ത് ഞാന്‍ ശരിക്കും വിയര്‍ത്തിരുന്നു. സിനിമ ആണെങ്കിലും അത് പറയണം. ജിത്തു സാര്‍ എന്നെ ഫസ്റ്റ് കണ്ടിട്ട് എന്നെ ഫിക്‌സ് ചെയ്യുന്ന സമയത്ത് തന്നെ കുറച്ച് നെഗറ്റീവ് ഷെയ്ഡ് ഉള്ള കാരക്ടര്‍ ആണെന്ന് എന്നോട് പറഞ്ഞിരുന്നു. അങ്ങനെ ഒരു കാരക്ടര്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ എന്നും എന്നോട് ചോദിച്ചുവെന്നും റോഷന്‍ പറയുന്നു.
എനിക്ക് എന്ത് ബുദ്ധിമുട്ട് എന്നാണ് ഞാന്‍ തിരിച്ച് ചോദിച്ചത്. ലാലേട്ടനാണ് ഹീറോ. വലിയ ഒരു ബാനറിന് കീഴില്‍ ജിത്തു സാര്‍ ആണ് ഡയറക്ട് ചെയ്യുന്നത്. വളരെ ചെറിയ കാരക്ടര്‍ ആണെങ്കിലും ചെയ്യുക എന്നുള്ളതാണ് നമ്മളെ പോലെ ഒരാള്‍ ചെയ്യേണ്ടത്. അവിടെ എത്തിയപ്പോള്‍ സംഭവങ്ങള്‍ ഒക്കെ മാറി മറിഞ്ഞു.
എന്റെ കൈയ്യില്‍ സ്‌ക്രിപ്റ്റ് തരുമ്പോള്‍ ഞാന്‍ ഇങ്ങനെ വായിച്ച് വായിച്ച് വരികയാണ്. താഴേക്ക് എത്തിയപ്പോഴേക്കും ഡയലഗോിന്റെ മോഡുലേഷനും അതിന്റെ ട്വിസ്റ്റും എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ അവിടുത്തെ അസോസിയേറ്റ് ഉണ്ട്. പുള്ളിയോട് ഞാന്‍ ചോദിച്ചു. മീന ചേച്ചിയെ പോലെ ഒരു നടിയുടെ കണ്ണില്‍ നോക്കിയിട്ട് ഈ ഡയലോഗ് ഞാന്‍ എങ്ങനെ പറയും എന്നും റോഷന്‍ പറഞ്ഞു.
എടാ ഇത് സിനിമയല്ലേ എന്നാണ് പുള്ളി പറഞ്ഞത്. ഇത് കഴിഞ്ഞാല്‍ നിനക്ക് അടുത്ത അവസരം ലഭിക്കേണ്ടേ... നീ ചെയ്് എന്നാണ് തന്നോട് അസോസിയേറ്റ് പറഞ്ഞത്. ഞാന്‍ ഇത് മുന്‍കൂര്‍ ജാമ്യം എന്ന രീതിയില്‍ മീന ചേച്ചിയുടെ അടുത്ത് പറഞ്ഞു. ചേച്ചി ഒന്നും തോന്നരുത്, സിനിമയാണെന്നൊക്കെ എനിക്ക് അറിയാം.

എന്നാലും എന്റെ ഉള്ളിന്റെ ഉള്ളില്‍ ഒരു ടെന്‍ഷന്‍ ഉണ്ട്. പക്ഷെ അത് അത്ര ടേക്ക് ഒന്നും പോയില്ല. മീന ചേച്ചി അത്ര സപ്പോര്‍ട്ടീവ് ആയിരുന്നു. മോന്‍ നന്നായിട്ട് ചെയ്താല്‍ മതി. കണ്ണില്‍ തന്നെ നോക്കി സംസാരിച്ചാല്‍ മതി, അത് കിട്ടും എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
ജിത്തു സാര്‍ നല്ല സപ്പോര്‍ട്ട് ആയിരുന്നു. പിന്നെ അന്‍സിബ ഒക്കെ പിറകില്‍ നിന്ന് വന്‍ അഭിനയമായിരുന്നു. അതൊക്കെ കണ്ടപ്പോള്‍ ലൈവ് ആയി. അത് അങ്ങനെ വന്നതാണ്. എന്നാലും അങ്ങനെ പറയേണ്ടി വന്നതില്‍ വിഷമമുണ്ടായിരുന്നു. സിനിമ ഇറങ്ങി കഴിഞ്ഞ ശേഷം ഒത്തിരി അമ്മമാര്‍ എന്നോട് പറഞ്ഞു, മോനെ സിനിമ ഒക്കെ നന്നായിട്ടുണ്ട്, പക്ഷെ ഇത്ര പാടില്ലായിരുന്നു എന്ന് പറഞ്ഞു.


Click it and Unblock the Notifications











