For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ അത് പ്രതീക്ഷിച്ചില്ല, പൃഥ്വി എന്‌റെ ഞെട്ടല്‍ ആസ്വദിക്കുകയായിരുന്നു, അനുഭവം പങ്കുവെച്ച് റോഷന്‍ മാത്യൂ

  |

  നായകനായും സഹനടനായുമൊക്കെ മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് റോഷന്‍ മാത്യൂ. അടി കപ്യാരെ കൂട്ടമണിയില്‍ ഒരു ചെറിയ റോള്‍ ചെയ്താണ് തുടക്കമെങ്കിലും പിന്നീട് മികച്ച വേഷങ്ങള്‍ നടന് മോളിവുഡില്‍ ലഭിച്ചു. മമ്മൂട്ടി ചിത്രം പുതിയ നിയമത്തിലെ വില്ലന്‍ വേഷവും ആനന്ദത്തിലെ നായകവേഷവുമെല്ലാം റോഷന്‌റെ കരിയറില്‍ വഴിത്തിരിവായി മാറി. തുടര്‍ന്ന് മലയാളത്തില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് സജീവമാവുകയായിരുന്നു താരം. മോളിവുഡിന് പുറമെ ബോളിവുഡില്‍ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ക്ഡിലും റോഷന്‍ മാത്യൂ അഭിനയിച്ചു.

  prithviraj-roshan

  പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന കുരുതിയാണ് റോഷന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. ആഗസ്റ്റ് പതിനൊന്നിന് ആമസോണ്‍ പ്രൈം വഴിയാണ് സിനിമ റിലീസ് ചെയ്യുന്നത്. കൂടെയ്ക്ക് ശേഷം പൃഥ്വിരാജിനൊപ്പം റോഷന്‍ വീണ്ടും ചെയ്ത സിനിമയാണ് കുരുതി. സിനിമയുടെ ടീസറിനും ട്രെയിലറിനുമെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം കുരുതിയുടെ കഥ പറഞ്ഞ സമയത്ത് ഉണ്ടായ മറക്കാനാത്ത അനുഭവം പങ്കുവെക്കുകയാണ് റോഷന്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്. കുരുതിയുടെ കഥ പൃഥ്വിരാജാണ് തന്നോട് ആദ്യം പറയുന്നത് എന്ന് റോഷന്‍ പറയുന്നു. അന്ന് സുപ്രിയയും ഒപ്പമുണ്ടായിരുന്നു.

  കുരുതിയുടെ കഥ വിവരിച്ച് ഈ കാരക്ടറാണ് നീ ചെയ്യേണ്ടത് എന്ന് പൃഥ്വി പറഞ്ഞപ്പോള്‍ ഞാന്‍ രണ്ട് മിനിറ്റ് ഒന്നും മിണ്ടാതെ ഇരുന്നു. എനിക്ക് തിരിച്ച് ഒന്നും പറയാന്‍ കഴിഞ്ഞില്ല. കാരണം ഞാന്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ല. കഥ പറഞ്ഞുകഴിഞ്ഞ് ഈ കഥാപാത്രമാണ് എന്നോട് ചെയ്യാന്‍ പറയുന്നതെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ഞാന്‍ അങ്ങനയല്ലെ എന്റെ മനസില്‍ കണ്ടത്. ആ രണ്ട് മിനിറ്റ് അപ്രതീക്ഷിതമാണ് എനിക്ക്. ഞാന്‍ ഒന്നും പറഞ്ഞില്ല. പൃഥ്വിക്ക് അറിയാമായിരുന്നു ഞാന്‍ ഞെട്ടാന്‍ പോവുകയാണെന്ന്. ആ സമയത്ത് പുളളി അപ്പുറത്ത് ഇരുന്ന് എന്റെ ഞെട്ടല് ആസ്വദിച്ചു. സുപ്രിയയും ഓപ്പോസിറ്റ് ഉണ്ട്. സുപ്രിയയെ നോക്കി ചിരിക്കുകയാണ് പൃഥ്വി. ഞാന്‍ ഇവരെ രണ്ട് പേരെയും നോക്കി ഇരിക്കുവാണ്.

  മനസുകൊണ്ട് ഞാന്‍ അതിന് തയ്യാറാകുന്നു, പുതിയ ട്രാന്‍സ്ഫര്‍മേഷന് സമയമായെന്ന് സൂരജ് സണ്‍

  ഇതെന്താ തമാശ കളിക്കുവാണോ. അതാണ് പൃഥ്വിരാജിനെ കുറിച്ചുളള മറക്കാനാവാത്ത നിമിഷമെന്ന് നടന്‍ പറഞ്ഞു. സുപ്രിയയുമായിട്ട് കൂടെ സിനിമയുടെ സമയത്താണ് പരിയപ്പെടുന്നത് എന്നും റോഷന്‍ പറഞ്ഞു. അന്ന് ഒരു ഡിന്നറിന് ഞങ്ങളെല്ലാം ഒരുമിച്ച് പോയിരുന്നു. പാര്‍വ്വതിയും നസ്രിയയും പൃഥ്വിയും സുപ്രിയയും എല്ലാം വന്നു. ആ സമയത്താണ് സുപ്രിയയുമായി സംസാരിക്കുന്നത്. അന്ന് മൂന്ന് താരങ്ങള്‍ അടുത്തുളള സമയത്ത് എനിക്ക് സംസാരിക്കാന്‍ കുറച്ച് മടി തോന്നിയിരുന്നു.

  ഗ്ലാമറസ് നായിക പായല്‍ രജ്പുത്തിന്‌റെ ചിത്രങ്ങള്‍, കാണാം

  മൂന്ന് പേരും ഇഷ്ടമുളള താരങ്ങളാണ്. ആ സമയത്ത് എനിക്ക് കുറച്ച് അണ്‍കംഫര്‍ട്ടബിളായി തോന്നി. അന്ന് സുപ്രിയയാണ് റോഷന് ഞങ്ങള്‍ക്കിടയില്‍ കംഫര്‍ട്ടബിളായി ഇരിക്കാം എന്ന് പറഞ്ഞത്. നീ മുഴുവനായിട്ട് നീ ആയിട്ട് തന്നെ ഇരുന്നോ, അതാണ് ഞങ്ങള്‍ക്കിഷ്ടം എന്ന് സുപ്രിയ പറഞ്ഞു. അത് വളരെ മെമ്മറബിള്‍ ആണ്. ഇന്നും സുപ്രിയയോട് എനിക്ക് ആ കംഫര്‍ട്ടബിളുണ്ട്. എനിക്ക് പറയാനുളളത് എല്ലാം പറയാം, റോഷന്‍ മാത്യൂ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ബോളിവുഡില്‍ ഡാര്‍ലിംഗ്‌സ് എന്ന ചിത്രവും റോഷന്റെതായി വരുന്നുണ്ട്. ആലിയ ഭട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ പ്രാധാന്യമുളള റോളിലാണ് നടന്‍ എത്തുന്നത്.

  നിലപാടുകളെക്കുറിച്ച് റോഷൻ മാത്യൂസ് വെളിപ്പെടുത്തുന്നു | FilmiBeat Malayalam

  നാല് തവണ ഓഡീഷന്‍ ചെയ്ത് അവസരം, പ്രണവ് ആള് പാവം, ഹൃദയം അനുഭവം പറഞ്ഞ് മിന്‌റു മരിയ

  Read more about: roshan mathew prithviraj
  English summary
  roshan mathew reveals memorable experience with prithviraj sukumaran during kuruthi movie time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X