വിക്രം സാറിൽ നിന്നും ആലിയ ഭട്ടിൽ നിന്നും പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുന്നത് എളുപ്പമല്ലെന്ന് റോഷൻ മാത്യു

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് റോഷൻ മാത്യു. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും തമിഴിലും എല്ലാം സജീവമാണ് റോഷൻ. പുതിയ നിയമം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ തുടക്കം. ഏറ്റവും പുതുതായി റിലീസ് ചെയ്ത കോബ്രയിൽ പ്രധാന വേഷത്തിൽ റോഷനും അഭിനയിച്ചിട്ടുണ്ട്. ആലിയ ഭട്ടിനൊപ്പം ബോളിവുഡിലും വിക്രത്തിനൊപ്പം കോബ്രയിലും അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് റോഷൻ. ഫ്ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരെയും കുറിച്ച് പറഞ്ഞത്.

ചിയാൻ വിക്രമും ആലിയയും സീനിയർ താരങ്ങൾ ആയതിനാൽ അവർ ചെയ്യുന്ന ചെറിയ കാര്യങ്ങളിൽ പോലും അറിവിന്റെ അംശം ഉണ്ട്. അത് അവരിൽ കാണാനും കഴിഞ്ഞു. അവരിൽ കണ്ട കാര്യങ്ങൾ നമ്മുടേതാക്കി കൊണ്ടുപോകുന്നത് പ്രാക്ടിക്കലാണെന്ന് എനിക്ക് തോന്നിയിട്ടില്ല.

അവരെ പോലെ ആകണമെന്നും കഥാപാത്രത്തെ അവർ സമീപിക്കുന്ന രീതിയിൽ ചെയ്യണമെന്നും ആ​ഗ്രഹം തോന്നും. എന്നാൽ ഒന്നും തൊട്ടടുത്ത ദിവസം മുതൽ നടപ്പാക്കാൻ കഴിയുന്നതല്ല. ആലിയയിലും വിക്രം സാറിലും ഇതേപോലെ ഒരുപാട് കാര്യമുണ്ട്, റോഷൻ പറഞ്ഞു.

കോബ്ര

കോബ്രയുടെ പിന്നിൽ രണ്ടര വർഷമായി സംവിധായകൻ അജയ് ജ്ഞാനമുത്ത് ഉണ്ടായിരുന്നു. കോബ്രയുടെ ചിത്രീകരണം തുടങ്ങിയത് കൊവിഡ് തുടങ്ങിയ ശേഷമാണ്. ഡേറ്റ് ക്ലാഷ് ഉൾപ്പെടെ പലവിധ പ്രതിസന്ധികൾ ഉണ്ടായി. സിനിമയെ അത്ര പാഷനോടെയാണ് അജയ് ജ്ഞാനമുത്ത് കാണുന്നത്. വിക്രം സാർ ഉൾപ്പെടെ എല്ലാവരും കൂടെ നിന്നു. കോബ്ര തുടങ്ങിയപ്പോൾ എന്തായിരുന്നോ, അതിൽ നിന്നൊക്കെ മാറി എനിക്ക് ഇപ്പോൾ എൻ്റെ പ്രിയപ്പെട്ട സിനിമയായി മാറി.

ഡാർലിങ്സ്

ബോളിവുഡിലെ ത്രില്ലർ ഡാർക്ക് കോമഡി ചിത്രമാണ് ഡാർലിങ്‌സ്. ഇതേ വരെ ഞാൻ ചെയ്യാത്ത ഒരു ടൈപ്പ് സിനിമ. ആലിയ, ഷെഫാലി ഷാ, വിജയ് വർമ എന്നിവരെ ഏറെ റെസ്പെക്ട് ചെയ്യുന്ന ആളാണ് ഞാൻ. അതുപോലെ അനുരാഗ് സാറിന്റെ ചോക്ക്ഡ് എന്ന സിനിമ ഒരു മലയാള സിനിമ പോലെ ചെയ്യാൻ കഴിയുന്നത്ര കംഫർട്ടായിരുന്നു.

എന്നാൽ ഡാർലിങ്‌സ് അങ്ങനെയല്ല. പ്രതിഭാധനരായ മൂന്നുപേരോടൊപ്പം ഒരേ ഫ്രെയിമിൽ വന്നപ്പോൾ ആദ്യം ടെൻഷനായിരുന്നു. അധികം സീനും അവരോടൊപ്പമായിരുന്നു. നല്ലൊരു അനുഭവമായിരുന്നു അത്, റോഷൻ പറഞ്ഞു.

പ്രതീക്ഷകൾ

പ്രതീക്ഷയുടെ ഭാരം അധികമായതിനാൽ പ്രതീക്ഷകൾ കൊണ്ടു നടക്കാറില്ല. റിലീസിന് മുൻപ് ടെൻഷനുണ്ട്. സിനിമയുടെ പ്രതീക്ഷകൾ ഒരുപാട് ഉണ്ടെങ്കിൽ ടെൻഷൻ കൂടും. സിനിമ കണ്ട് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നും ചെയ്തത് മോശമാകരുതെന്നും മാത്രമേ ആലോചിക്കാറുള്ളൂ. വ്യക്തമായ കാരണം കൊണ്ട് ചെയ്ത സിനിമകളാണ് എല്ലാം.

കോമഡി റോളുകൾ

അപ്പോൾ സ്വാഭാവികമായും ആ സിനിമ പ്രേക്ഷകരിൽ എത്തുക തന്നെ വേണം. കോമഡി റോളുകൾ ചെയ്യാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്നും ചെയ്യുന്ന സിനിമകളുടെ സ്വഭാവം കൊണ്ടാവാം കോമഡി തിരക്കഥകൾ വരാറില്ലെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X