അന്ന ബെന്നിന്റെ കൂടെ അഭിനയിക്കുമ്പോള്‍ നമ്മള്‍ വിചാരിച്ചത് പോലെ ഒന്നും നടക്കില്ല; റോഷന്‍ മാത്യൂ പറയുന്നു

നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ് നടന്‍ റോഷന്‍ മാത്യൂ. കുരുതി എന്ന സിനിമയ്ക്ക് ശേഷം റോഷന്റേതായി റിലീസ് ചെയ്യുന്ന ചിത്രമാണിത്. അന്ന ബെന്‍ നായികയായി അഭിനയിച്ച സിനിമ, ഒരു രാത്രിയില്‍ നടക്കുന്ന റോഡ് മൂവി പോലെയാണ്. കപ്പേള എന്ന സിനിമയിലൂടെ ഒന്നിച്ചഭിനയിച്ച റോഷനും അന്നയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നൈറ്റ് ഡ്രൈവിന്റെ വിശേഷങ്ങളുമായി ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയാണ് റോഷന്‍.

Recommended Video

മലയാളത്തിൽ ഉള്ളത് പോലെ അല്ല ഹിന്ദിയിൽ അവരൊക്കെ വേറെ ലെവലാണ് | Filmibeat Malayalam

അന്ന ബെന്നുമായിട്ടുള്ള സൗഹൃത്തെ കുറിച്ച് റോഷന്‍ സംസാരിച്ചിരുന്നു. 'അന്നയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഞാന്‍ ഭയങ്കര കംഫര്‍ട്ടബിള്‍ ആണെന്നാണ് റോഷന്‍ പറയുന്നത്. എന്റെ കൂടെ വര്‍ക്ക് ചെയ്യുന്നതില്‍ ഏറ്റവും ഇഷ്ടമുള്ള താരങ്ങളില്‍ ഒരാള്‍ അന്നയാണ്. കൂടെ അഭിനയിക്കാന്‍ നമുക്കും രസമാണ്. നമ്മള്‍ ഉദ്ദേശിക്കുന്ന പരിപാടി ആയിരിക്കില്ല, അന്ന നമ്മളെ കൊണ്ട് ചെയ്യിപ്പിക്കുന്നത്. അങ്ങനെ സര്‍പ്രൈസ് ചെയ്യുന്ന ഒരാളാണ് അന്ന എന്നാണ് റോഷന്‍ പറയുന്നത്. ചില താരങ്ങളുടെ കൂടെയുള്ള ഗിവ് ആന്‍ഡ് ടേക്ക് ആങ്ങനെ ആയിരിക്കും.

 roshan

കപ്പേള ചെയ്യുന്നതിന് മുന്‍പേ എനിക്ക് അന്നയെ പരിചയമുണ്ട്. കോമണ്‍ ആയ സുഹൃത്തുക്കളിലൂടെയാണ് ആ സൗഹൃദം തുടങ്ങിയത്. അന്നും ഇന്നും അത് അങ്ങനെ തന്നെയുണ്ട്. ഷൂട്ടിങ്ങിന് തൊട്ട് മുന്‍പ് നമ്മള്‍ സ്‌ക്രീപ്റ്റ് എടുത്ത് വായിക്കുന്നത് പോലെ ആയിരിക്കില്ല, അത് വായിച്ചിട്ട് പോയി അന്ന പെര്‍ഫോം ചെയ്യുന്നത്. അപ്പോള്‍ നമ്മള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് അവിടെ നടക്കില്ല. അന്ന ചെയ്തതിന്റെ പ്രതികരണം എന്ന രീതിയില്‍ നമ്മുടെ ഭാഗവും അവിടെ മാറും. അങ്ങനത്തെ മാറ്റങ്ങള്‍ വരുന്നത് എനിക്കും ഇഷ്ടമാണെന്ന് റോഷന്‍ പറയുന്നു. ഞാനും അന്നയും കഴിഞ്ഞ കൊല്ലങ്ങളില്‍ ചെയ്ത സിനിമകള്‍ പോലെയല്ല, ഈ സിനിമയുടെ കഥ. സംവിധായകനും താരങ്ങള്‍ക്കുമെല്ലാം പുതിയൊരു അനുഭവം കൊടുക്കാന്‍ സിനിമയ്ക്ക് സാധിച്ചു.

ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും ഞാന്‍ ഫോളോ ചെയ്യാറുണ്ട്. രണ്ട് പേരും മറക്കാന്‍ പറ്റാത്ത നിരവധി കഥാപാത്രങ്ങള്‍ ഇതിനകം ചെയ്ത് വെച്ചിട്ടുണ്ട്. രണ്ട് പേരും വളരെ എനര്‍ജറ്റിക് ആണ്. ഈ സിനിമ രാത്രിയും പകലുമൊക്കെ കുറേ ദിവസങ്ങള്‍ ഷൂട്ട് ചെയ്യേണ്ടി വന്നിരുന്നു. എല്ലാവരും മടുത്തിട്ടുണ്ട്. പക്ഷേ ഇന്ദ്രേട്ടനെ ഞാന്‍ ക്ഷീണിതനായി കണ്ടിട്ടില്ല. പലരും തളര്‍ന്ന് ഇരുന്ന് പോവും. പക്ഷേ ഇന്ദ്രേട്ടന്‍ വന്നപ്പോള്‍ മുതല്‍ പോവുന്നത് വരെ അതേ പവറിലായിരിക്കും. കുരുതി ചെയ്യുമ്പോള്‍ രാജുവേട്ടനും അങ്ങനെ ആയിരുന്നുവെന്നും നടന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X