twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹംബി ഹിറ്റാക്കിയ ആനന്ദത്തിലെ പിള്ളേര്‍! എല്ലാവരും വീണ്ടും ഒരുമിച്ച് കൂടിയപ്പോള്‍, ചിത്രങ്ങള്‍ വൈറല്‍

    |

    ചില സിനിമകളിലൂടെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ ഒത്തിരി സ്ഥലങ്ങള്‍ കേരളത്തിലും പുറത്തുമായി ഉണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സ് കണ്ടവര്‍ക്കെല്ലാം ബാംഗ്ലൂര്‍ പോവാന്‍ ആഗ്രഹം തോന്നിയത് പോലെ, ചാര്‍ലി കണ്ട് മീശപ്പുലിമല കാണാന്‍ പോയതൊക്കെ വലിയ വാര്‍ത്തകളായി. അതുപോലെ തന്നെ ഹംബി എന്ന സ്ഥലവും സിനിമയിലൂടെ കണ്ടാണ് മലയാളികള്‍ അങ്ങോട്ടേക്ക് ഒഴുകിയത്.

    ആനന്ദം എന്ന സിനിമയായിരുന്നു ഹംബിയെ മലയാളികള്‍ക്ക് സുപരിചിതമാക്കിയത്. നവാഗതനായ ഗണേഷ് രാജ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രം 2016 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ഒരു എന്‍ജീനിയറിങ് കോളേജിനെ പശ്ചാതലമാക്കി ഒരുക്കിയ ചിത്രം തിയറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ചിരുന്നു. സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരങ്ങളില്‍ പലരും ഇന്ന് മലയാളത്തിലെ മുന്‍നിര താരങ്ങളാണ്.

    anandam-movie

    വര്‍ഷങ്ങള്‍ക്ക് ശേഷം ആനന്ദത്തിലെ പിള്ളേരെല്ലാം ഒന്നിച്ചെത്തിയിരിക്കുകയാണ്. സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അരുണ്‍ കുര്യന്‍, റോഷന്‍ മാത്യൂ, വിശാഖ് നായര്‍, സിദ്ദി മഹാന്‍ജകട്ടി, തോമസ് മാത്യു, അനാര്‍ക്കലി മരക്കാര്‍, അന്നു ആന്റണി എന്നിവരെല്ലാം ഒന്നിച്ചെത്തിയിരുന്നു. റോഷന്‍ മാത്യൂ ആണ് കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രം പുറത്ത് വിട്ടത്.

    'മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് എല്ലാം മാറിയിരിക്കുന്നു. ഞങ്ങള്‍ വളര്‍ന്നു, തിരക്കുള്ളവരായി, സമ്പന്നാരായി, ദരിദ്രരായി, സന്തോഷവും സങ്കടവുമെല്ലാം ഉണ്ടായി. ഞങ്ങള്‍ പിന്നീടൊന്നും കണ്ട് മുട്ടുകയോ ഒരുമിച്ചിരിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് ലഭിച്ച ഏറ്റവും സന്തോഷകരമായ നിമിഷം ആനന്ദം എന്ന സിനിമയിലൂടെയുള്ള യാത്രയാണ്. ആ ഓര്‍മകള്‍ മധുരിതമാണ്. അതിലെന്നും നന്ദിയുണ്ടാവും. എന്നെ പോലെ തന്നെയാണ് മറ്റുള്ളവര്‍ക്കെന്നും' റോഷന്‍ പറയുന്നു.

    English summary
    Roshan Matthew Shares Picture With Anandam Movie Team
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X