എന്നും അമ്മയെ വിളിച്ച് പ്രശ്നങ്ങൾ പറയും, പിന്നെ മനസിലാക്കി, പിരിഞ്ഞതിന് കാരണം: റോഷ്ന ആൻ റോയ്

കഴിഞ്ഞ ദിവസമാണ് നടി റോഷ്ന ആൻ റോയ് നടൻ കിച്ചു ടെല്ലുസിൽ നിന്നും വിവാഹമോചിയാകുന്ന കാര്യം അറിയിച്ചത്. രക്തബന്ധത്തിനാണ് വെള്ളത്തേക്കാൾ കട്ടിയെന്നും അതുകൊണ്ടാണ് നിങ്ങൾ ആവശ്യപ്പെടുന്ന സ്പേസ് തരുന്നതെന്നും വിവാഹമോചനം അറിയിച്ച് കൊണ്ടുള്ള പ്രസ്താവനയിൽ റോഷ്ന വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് റോഷ്ന.

ഇപ്പോഴും ഓവർകം ചെയ്തിട്ടില്ല. ചില കാര്യങ്ങൾ പക്വമായി ചിന്തിക്കുന്നതാണ് നല്ലത്. സൗഹൃ​ദമുണ്ട്. ഇനി കാണേണ്ട എന്ന ചിന്തയില്ല. എന്റെ വളരെ നല്ല സുഹൃത്താണ്. ഇപ്പോഴും എപ്പോഴും എന്റെ മരണം വരെയും അങ്ങനെയായിരിക്കും. അ​ദ്ദേഹത്തിന് അങ്ങനെ ആണെങ്കിലും അല്ലെങ്കിലും എനിക്കങ്ങനെ ആയിരിക്കും. എന്നേക്കാൾ എന്റെ ഈ പ്രശ്നത്തിൽ വേദനിക്കുന്ന ഒത്തിരി പേരുണ്ട്. എനിക്ക് ഇങ്ങനെയുള്ള കഠിനമായ തീരുമാനങ്ങൾ എടുക്കാൻ പറ്റും. ഞാനങ്ങനെ ഒരാളാണ്. എനിക്കൊരു നിലപാടുണ്ട്. ആ നിലപാടിൽ ഉറച്ച് നിൽക്കുന്ന വ്യക്തിയാണ് ഞാൻ. അത് ആർക്ക് വേണ്ടിയും മാറ്റാൻ ഞാൻ തയ്യാറല്ല.

Roshna Ann Roy

ഞാൻ വിവാഹമോചനം അനൗൺസ് ചെയ്തത് പോലും അവർക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. കണ്ടന്റിന് വേണ്ടി ഇട്ടതാണോ എന്ന് വരെ ചോദിച്ചിട്ടുണ്ട്. ചിലപ്പോൾ ഒരാഴ്ച മുമ്പ് ഞങ്ങളെ ഏതെങ്കിലും ഫങ്ഷനിൽ വെച്ച് കണ്ട ആൾക്കാരുണ്ടാകുമായിരിക്കും. വീണ്ടും ഞങ്ങളെ ഒരുമിച്ച് കാണണം എന്നുള്ളവർ ചുറ്റിലുമുണ്ട്. ഇത് ഞാനായിട്ട് എടുത്ത തീരുമാനമാണ്. ഒരിക്കലും അദ്ദേഹത്തിന്റെ തീരുമാനമല്ല. അതുകൊണ്ട് എനിക്ക് വിഷമിച്ചിട്ട് കാര്യമില്ല. ഞാനിപ്പോൾ ഫോൺ എടുത്ത് വിളിച്ചാലും അദ്ദേഹം കോൾ അറ്റൻഡ് ചെയ്യും. ആ ബോണ്ട് സ്ട്രോങ്ങാണ്. അത് അങ്ങനെ തന്നെ കൊണ്ട് പോകണം. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഞങ്ങൾ വളരെ ഡിസ്റ്റേർബ്ഡ് ആണ്.

വിവാഹ ജീവിതത്തിൽ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഞങ്ങൾ അസ്വസ്ഥരായിരുന്നു. ആ കാരണം ഓപ്പണായി പറയണമെന്നില്ല. അല്ലാതെ തന്നെ ആ പോസ്റ്റിൽ വ്യക്തമാണ്. അതുകൊണ്ട് ഞാൻ ആ കംഫർട്ട് സോണിൽ തന്നെ പോകട്ടെ. ചിലപ്പോൾ അത് നല്ലതിനായിരിക്കും. എല്ലാ വിധ ബഹുമാനത്തോടെയും ആണ് ആ പോസ്റ്റിട്ടത്. ഞാൻ ഒരു കാരണം പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് വ്യക്തമായ ധാരണ കൊടുത്തിട്ടുണ്ട്. അതല്ല എന്ന് തെളിയിക്കേണ്ടത് അപ്പുറത്ത് നിൽക്കുന്ന ആളാണ്. അവരുടെ ബാധ്യതയാണ്. എന്റെ ബാധ്യത അല്ലെന്നും റോഷ്ന ആൻ റോയ് പറയുന്നു.

Roshna Ann Roy

അമ്മയോടും സഹോദരനോടും എല്ലാം പറഞ്ഞിട്ടുണ്ട്. എന്നും ക‌ടപ്പെട്ടിരിക്കുന്നതും അവരോടാണ്. അമ്മയ്ക്ക് ഞാനാെരു മകളും മകനുമാണ്. മകളെ കല്യാണം കഴിച്ച് വിട്ടിട്ടും പരാതികൾ തീരുന്നില്ല. എന്നും വിളിച്ച് പ്രശ്നങ്ങൾ പറയുകയാണ്. അത് സ്വാഭാവികമായും അമ്മയെ ഇറിറ്റേറ്റ് ചെയ്യും. അമ്മ സിം​ഗിൾ മദറാണ്. അമ്മയ്ക്ക് വേറെ ആരോടും പറയാനും പറ്റുന്നില്ല. അമ്മയ്ക്ക് അത്രയ്ക്കും ഹാർഡ് ആയി അത് ഫീൽ ചെയ്തെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X