ജുഹിയ്ക്ക് ഭാവി വരന്‍ നല്‍കിയ വാലന്റ്റൈന്‍സ് ദിന സമ്മാനം! റോമാന്റിക് ആയി ഡോ. റോവിന്‍
ഉപ്പും മുളകും എന്ന ഹിറ്റ് പരമ്പരയിലൂടെ പ്രശസ്തിയിലേക്ക് എത്തിയ താരമാണ് ജുഹി റുസ്തഗി. പരമ്പരയിലെ ലെച്ചുവായി തിളങ്ങി നില്‍ക്കുന്നതിനിടെ പെട്ടെന്നാണ് ലെച്ചു അപ്രത്യക്ഷിതയായത്. താന്‍ ഇനി പരമ്പരയിലേക്ക് ഇല്ലെന്ന് നടി ഇതിനകം വ്യക്തമാക്കിയിരുന്നു. അതിനൊപ്പം തന്റെ പ്രിയതമനെ കുറിച്ചും ജുഹി വെളിപ്പെടുത്തിയിരുന്നു.
ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെ തങ്ങളുടെ പ്രണയത്തെ കുറിച്ച് ഇരുവരും വാചാലരായി. ഇന്ന് പ്രണയദിനത്തില്‍ ഇരുവരും പരസ്പരം ആശംസ കൈമാറുന്നത് എങ്ങനെയാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. റോവിന്‍ രസകരമായൊരു വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. 'മേട മഞ്ഞും മൂടി ഈ കുളിരും' എന്ന കിടിലന്‍ റോമാന്റിക് ഹിറ്റ് സോംഗ് ആണ് റോവിന്‍ പാടിയിരിക്കുന്നത്.

പാട്ടിന് താഴെ നിരവധി ആരാധകര്‍ കമന്റുമായി എത്തിയിരിക്കുകയാണ്. കൂടുതല്‍ പേരും ലെച്ചുവിന് വാലന്റ്റൈന്‍സ് ദിന ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. മാത്രമല്ല ഇരുവരുടെയും വിവാഹം ഉടനെ ഉണ്ടാവുമോ എന്ന സംശയവും ചോദിക്കുന്നുണ്ട്. ഇതിനൊന്നും താരങ്ങള്‍ മറുപടി കൊടുത്തിട്ടില്ലെങ്കിലും അധികം വൈകാതെ വിവാഹം ഉണ്ടാവുമെന്നാണ് അറിയുന്നത്.
ഉപ്പും മുളകിലും ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ലെച്ചുവിന്റെ വിവാഹം നടത്തിയിരുന്നു. ശേഷം ഹണിമൂണിനെന്ന് പറഞ്ഞ് പോയ ലെച്ചുവിനെ പ്രേക്ഷകര്‍ കണ്ടിട്ടില്ല. ഭാവി വരനായ ഡോ. റോവിനൊപ്പമാണ് പിന്നെ ജുഹിയെ എല്ലാവരും കണ്ടത്. പഠനത്തിന്റെ ആവശ്യത്തിന് വേണ്ടിയാണ് പരമ്പരയില്‍ നിന്നും പുറത്ത് പോയതെന്നായിരുന്നു വിശദീകരണം നല്‍കിയത്.
റോവിന്റെ വീഡിയോ


Click it and Unblock the Notifications