ഭാര്യ സോണിയയ്‌ക്കൊപ്പം റോയിസിന്റെ ഫോട്ടോസ്! നവദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് ആരാധകരും
ഗായികയും നടിയുമായ റിമി ടോമിയുടെ ഭര്‍ത്താവ് എന്ന നിലയിലാണ് റോയിസ് കീഴക്കൂടന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇരുവരുടെയും വിവാഹമോചനം കഴിഞ്ഞെങ്കിലും റോയിസിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു മലയാളികള്‍. അടുത്തിടെ കേരളം ഏറെ ചര്‍ച്ച ചെയ്‌തൊരു വിവാഹമായിരുന്നു റോയിസിന്റേത്. റിമിയുമായിട്ടുള്ള ബന്ധം വേര്‍പിരിഞ്ഞ് നാളുകള്‍ക്ക് ശേഷമായിരുന്നു റോയിസിന്റെ രണ്ടാം വിവാഹം.
ഫെബ്രുവരി 22 ന് തൃശൂരില്‍ വെച്ചായിരുന്നു റോയിസ് കിഴക്കൂടനും സോണിയും തമ്മിലുള്ള വിവാഹം നടന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു. മുണ്ടും കുര്‍ത്തയുമായിരുന്നു റോയിസിന്റെ വേഷം. സെറ്റ് സാരിയായിരുന്നു സോണിയ ധരിച്ചത്. ലളിതമായി നടത്തിയ ചടങ്ങുകളുടെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി.

താന്‍ വിവാഹിതനായി എന്ന കാര്യം സമൂഹ മാധ്യത്തിലൂടെ തന്നെ അദ്ദേഹം അറിയിച്ചിരുന്നു. ഇപ്പോള്‍ റോയിസ് ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുമായി വീണ്ടും എത്തിയിരിക്കുകയാണ്. വിവാഹസമയത്തെടുത്ത ചില ചിത്രങ്ങളായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് താഴെ നിരവധി ആളുകളാണ് നവദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സോണിയ ആയിരുന്നു റോയിസിന്റെ ഭാര്യയായ സോണിയ. വിവാഹത്തിന് തൊട്ട് അടുത്ത ദിവസമാണ് റോയിസിനൊപ്പം നില്‍ക്കുന്ന സോണിയയുടെ ചിത്രങ്ങള്‍ പുറത്ത് വരുന്നത്. പിന്നാലെ വിവാഹവിശേഷങ്ങള്‍ അറിയാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. രണ്ടാം വിവാഹത്തെ കുറിച്ച് റോയിസ് ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല.

എങ്കിലും നിരന്തരം വാര്‍ത്തകള്‍ നിറഞ്ഞൊരു വിവാഹമായിരുന്നു. 2008 ലായിരുന്നു ഗായികയായ റിമി ടോമിയും റോയിസ് കിഴക്കൂടനും തമ്മില്‍ വിവാഹിതരായത്. ശേഷം ഒരുപാട് അഭിമുഖങ്ങളിലും റിമിയും ഭര്‍ത്താവും പങ്കെടത്തിരുന്നു. ഭര്‍ത്താവിനെ കുറിച്ച് വാതോരാതെ സംസാരിക്കാറുള്ളതിനാല്‍ റിമിയെ പോലെ തന്നെ റോയിസും ജനപ്രീതി സ്വന്താക്കി. മാതൃക ദമ്പതികളാണെന്ന് ഇരുവരെയും കുറിച്ച് പറയാറുണ്ട്.
പതിനൊന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യമായിരുന്നു 2019 ല്‍ ഇരുവരും ചേര്‍ന്ന് അവസാനിപ്പിച്ചത്. ആദ്യം വിവാഹമോചന വാര്‍ത്ത വന്നപ്പോള്‍ ആര്‍ക്കും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ വൈകാതെ തന്നെ വാര്‍ത്ത സത്യമാണെന്ന് വ്യക്തമായി. ടെലിവിഷന്‍ പ്രോഗ്രാമുകളും യാത്രകളുമൊക്കെയായി തിരക്കോട് തിരക്കിലാണ് റിമി ടോമിയിപ്പോള്‍.


Click it and Unblock the Notifications