For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നോടൊപ്പം എന്റെ കുഞ്ഞിനും ഈ ഭാ​ഗ്യം ലഭിച്ചു, എന്റെ കണ്ണുകൾ നിറയുന്നു'; വയറ്റിലുള്ള കുഞ്ഞിനെ കുറിച്ച് ഉപാസന

  |

  തെലുങ്ക് സിനിമാലോകത്തെ ഏറ്റവും പോപ്പുലറായ താര കുടുംബമാണ് ചിരഞ്ജീവിയുടേത്. മകൻ രാം ചരൺ, അനന്തരവൻ അല്ലു അർജുൻ എന്നിവർ ടോളിവുഡിലെ മുൻനിര നായകന്മാരാണ്. ചിരഞ്ജീവി കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്നെന്ന വാർത്തയാണ് അടുത്തിടെ പുറത്തുവന്നത്.

  നടൻ രാം ചരണും ഭാര്യ ഉപാസനയും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ രാം ചരൺ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.

  Also Read: എനിക്കാരുമില്ല, ചിരിക്കാന്‍ പോലും പറ്റുന്നില്ല; ജീവിതം വെറുത്തു; ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചെന്ന് ലക്ഷ്മി

  അനവധി താരങ്ങൾ ഇരുവർക്കും ആശംസകളുമായി എത്തിയിരുന്നു. 2012 ജൂൺ 14നായിരുന്നു രാം ചരണിന്റേയും ഉപാസനയുടേയും വിവാഹം. നീണ്ട വർഷത്തെ സൗഹൃദമാണ് വിവാഹത്തിലേക്ക് നയിച്ചത്. അപ്പോളോ ചാരിറ്റിയുടെ വൈസ് ചെയർമാനാണ് ഉപാസന കാമിനേനി.

  പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവർക്കും കുഞ്ഞ് പിറക്കാൻ പോകുന്നത് എന്നതാണ് എല്ലാവരേയും ആവേശത്തിലാക്കുന്ന കാര്യം. വാർത്ത പുറത്ത് വന്നപ്പോൾ എല്ലാവരും കരുതിയത് ഉപാസനയും രാം ചരണും സറോ​ഗസിയിലൂടെയാണ് കുഞ്ഞിന് ജന്മം നൽകാൻ പോകുന്നത് എന്നതാണ്.

  കാരണം ​ഗർഭിണിയായതിന്റെ യാതൊരു വിധ ലക്ഷണങ്ങളും ഉപാസനയിൽ ഉണ്ടായിരുന്നില്ലെന്നതാണ് ആരാധകരിലും പ്രേക്ഷകരിലും അത്തരം ഒരു സംശയമുണ്ടാകാൻ കാരണം.

  വൈകാതെ തന്റെ കുഞ്ഞ് വയർ പ്രകടമാകുന്ന വസ്ത്രങ്ങൾ ധരിച്ചുള്ള ഉപാസനയു‍ടെ ഫോട്ടോകൾ സോഷ്യൽമീഡിയിയൽ വ്യാകമായി പ്രചരിക്കാൻ‌ തുടങ്ങിയതോടെ സറോ​ഗസിയിലൂടെയാണ് ഉപാസന കുഞ്ഞിന് ജന്മം നൽ‌കാൻ പോകുന്നതെന്ന ​ഗോസിപ്പ് ഇല്ലാതായി. ഇപ്പോഴിത സോഷ്യൽ‌മീഡിയയിൽ ഉപാസന പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് വൈറലാകുന്നത്.

  തനിക്കും രാംചരണിനും പിറക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ച് വികാരധീനയായി സംസാരിച്ചുകൊണ്ടായിരുന്നു ഉപാസനയുടെ സോഷ്യൽമീഡിയ പോസ്റ്റ്. രാജമൗലി ചിത്രം ആർആർആറിലെ നാട്ടുനാട്ടു പാട്ടിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

  എം.എം കീരവാണി ഒരുക്കിയ ഗാനത്തിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. കീരവാണിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. വമ്പന്മാരുടെ നോമിനേഷനുകളെ പിന്തള്ളിയാണ് നാട്ടുനാട്ടു ഗോൾഡൻ ഗ്ലോബ് നേടിയത്.

  Also Read: 'രണ്ട് മരുമക്കളും ഹിന്ദുക്കളാണെങ്കിലും മതം മാറിയിട്ടില്ല, അവൾ ഞങ്ങളുടെ മകളായി... വിജയുടെ പെണ്ണായി'; പ്രഭ

  ഒന്നും രണ്ടുമല്ല ഇന്ത്യയുടെ പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് എം.എം. കീരവാണിയും കൂട്ടരും ഇവിടെയെത്തി നിൽക്കുന്നത്. ജയ് ഹോയ്ക്ക് ശേഷമാണ് നാട്ടു നാട്ടു ​ഗോൾഡൺ ​ഗ്ലോബ് നേടുന്നത്.

  മികച്ച വിദേശഭാഷാ ചിത്രത്തിനായി ആർആർആർ മൽസരിച്ചുവെങ്കിലും അർജൻറീനയിൽ നിന്നുള്ള ചിത്രം നേട്ടത്തിനർഹമായി. അതേസമയം ​ഗോൾഡൺ ​ഗ്ലോബ് പുരസ്കാര ചടങ്ങ് കാണാനായി ലൊസാഞ്ചലസിലെ ബെവേർലി ഹിൽട്ടൺ ഹോട്ടലിൽ ആർആർആർ ടീം കുടുംബസമേതം എത്തിയിരുന്നു.

  അതിനാൽ ചടങ്ങിന് സാക്ഷിയാകാൻ ഉപാസനയ്ക്കും സാധിച്ചു. ഈ അഭിമാനം നിറഞ്ഞ നിമിഷത്തെ കുറിച്ചും തന്റെ വയറിനുള്ളിൽ ഇരുന്നാണെങ്കിലും തന്റെ കുഞ്ഞിനും ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതോർത്ത് തനിക്ക് ഏറെ സന്തോഷം തോന്നുന്നുവെന്നാണ് ഉപാസന സോഷ്യൽമീഡിയയിൽ കുറിച്ചത്.

  'ആർ‌ആർആർ കുടുംബത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ട്. അഭിമാനത്തോടെ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കുകയും വിജയിക്കുകയും ചെയ്തു... ജയ്ഹിന്ദ്. എന്നെ ഈ യാത്രയുടെ ഭാഗമാക്കിയതിന് രാജമൗലി ഗാരുവിന് നന്ദി.'

  'ഉക്രെയ്നിലെ ഷൂട്ടിംഗ് മുതൽ ഗോൾഡൻ ഗ്ലോബ് അവാർഡ് വേദി വരെ ചിന്തയുടെ വ്യക്തത, കഠിനാധ്വാനം, സ്ഥിരോത്സാഹം എന്നിവ ഫലം ചെയ്യുമെന്ന് നിങ്ങൾ എന്നെ പഠിപ്പിച്ചു. എന്നോടൊപ്പം എന്റെ കുഞ്ഞിനും ഇത് അനുഭവിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.'

  'ഞാൻ വളരെ വികാരാധീനയാണ്' ഉപാസന സോഷ്യൽമീഡിയയിൽ കുറിച്ചു. ഗർഭിണിയായതിനാൽ ഉപാസന എല്ലാ മുൻകരുതലുകളും എടുത്താണ് ​ഗോൾഡൻ ​ഗ്ലോബിന് സാക്ഷിയാകാൻ പോയത്.

  Read more about: ram charan
  English summary
  RRR Actor Ram Charan Wife Upasana Kamineni Latest Social Media Post About Her Unborn Baby-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X