ബ്രഹ്മാണ്ഡ ചിത്രം മഹാവീര്‍ കര്‍ണയുടെ അടുത്ത ഷെഡ്യൂള്‍ നേപ്പാളില്‍! സിനിമ ഉപേക്ഷിച്ചിട്ടില്ല!

പൃഥ്വിരാജ് നായകനായിട്ടെത്തുമെന്ന് പ്രഖ്യാപിച്ച ബ്രഹ്മാണ്ഡ ചിത്രമാണ് മഹാവീര്‍ കര്‍ണ. എന്നാല്‍ ചിയാന്‍ വിക്രമാണ് നായകനായിട്ടെത്തുന്നത്. എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. പിന്നാലെ സിനിമ ഉപേക്ഷിച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രത്തിനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സംവിധായകന്‍ പറഞ്ഞിരിക്കുകയാണ്.

സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കുമെന്നും അത് നേപ്പാളില്‍ നിന്നുമായിരിക്കുമെന്നുമാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെ തന്റെ സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന് വാര്‍ത്തകള്‍ക്കെതിരെ ആര്‍എസ് വിമല്‍ രംഗത്ത് എത്തിയിരുന്നു. തങ്ങളുടെ സിനിമയുടെ ലോഗോ ആണ് അവര്‍ ഉപയോഗിക്കുന്നതെന്നും എന്നാലത് വ്യാജമാണെന്നുമാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. പൈസ വരെ ആവശ്യപ്പെട്ട് കൊണ്ടുള്ള പരസ്യം തട്ടിപ്പാണെന്ന് ഫേസ്ബുക്കിലൂടെയാണ് വിമല്‍ ചൂണ്ടി കാണിച്ചത്.

rs-vimal

ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ പീരിഡ് ഡ്രാമയായി ഒരുക്കുന്ന മഹാവീര്‍ കര്‍ണ തമിഴിലും ഹിന്ദിയിലുമായിട്ടാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന് 300 കോടിയോളം മുതല്‍ മടക്ക് വേണ്ടി വരുമെന്നാണ് കരുതുന്നത്. ബിഗ് ബജറ്റില്‍ യൂണൈറ്റഡ് ഫിലിം കിംഗ്ഡം ആണ് നിര്‍മ്മിക്കുന്നത്. ദുര്യോധനനായി മലയാളത്തില്‍ നിന്നും നടന്‍ സുരേഷ് ഗോപി അഭിനയിക്കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

ഫെബ്രുവരിയോടെയായിരുന്നു മഹാവീര്‍ കര്‍ണയുടെ ചിത്രീകരണം ആരംഭിച്ചത്. കൂറ്റന്‍ സെറ്റാണ് സിനിമയുടെ ആദ്യ ഷെഡ്യൂളിന് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. ഹൈദരബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ നിന്നുമായിരുന്നു ഷൂട്ടിംഗ് തുടങ്ങിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X