'ഐ ആം ലോസ്റ്റ്...'; 'ഇവരുടെ പ്രശ്നങ്ങൾ അവസാനിച്ചില്ലേ? അതോ പ്രമോഷൻ സ്ട്രാറ്റജിയോ'; വീണ്ടും നയൻസിന്റെ പോസ്റ്റ്!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് സിനിമാപ്രേമികൾക്കിടയിലെ സംസാര വിഷയം. അതിന് കാരണം നടിയുടെ ചില പ്രവൃത്തികളാണ്. ഭർത്താവ് വിഘ്നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങളായ ഉയിരിനും ഉലകത്തിനും ഒപ്പം സ്വർഗ തുല്യമായ ജീവിതമാണ് നയൻതാര നയിക്കുന്നത്. സിനിമാപ്രേമികളെല്ലാം എപ്പോഴും അറിയാൻ ആഗ്രഹിക്കുന്നതും നയൻതാരയുടെയും കുടുംബത്തിന്റെയും വിശേഷങ്ങളാണ്.
എന്നാൽ തന്റെ സ്വകാര്യ ജീവിതത്തിൽ ചില പ്രശ്നങ്ങളുണ്ടെന്ന് പറയാതെ പറയുന്ന തരത്തിലാണ് നയൻതാരയുടെ ഇൻസ്റ്റഗ്രാം സ്റ്റോറികൾ. സെലിബ്രിറ്റികൾ പൊതുവെ നിഗൂഢമായ പോസ്റ്റുകൾ പങ്കിട്ടാണല്ലോ പല കാര്യങ്ങളും ആരാധകരോട് പറയാതെ പറയുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ ഇത്തരത്തിൽ നിഗൂഢമായ പോസ്റ്റുകൾ പങ്കിട്ടാൽ ആരാധകർ അത് ഇഴകീറി പരിശോധിക്കുകയും ചെയ്യും.

നയൻതാരയുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളുടെ തുടക്കം താരം ഭർത്താവ് വിഘ്നേഷ് ശിവനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തപ്പോൾ മുതലാണ്. അൺഫോളോ മാത്രമായിരുന്നുവെങ്കിൽ ഇതൊന്നും ഇത്രയ്ക്ക് വലിയ ചർച്ചയാവുമായിരുന്നില്ല. പിന്നാലെ കണ്ണീരോടെയാണെങ്കിലും അവള്‍ എന്നും എനിക്ക് അത് ലഭിച്ചു എന്നെ പറയൂ എന്ന് നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ഇതോടെയാണ് ഇരുവർക്കും ഇടയിൽ എന്തോ സംഭവിച്ചുവെന്ന് ആരാധകർ കരുതിയതും താരദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ എന്തായിരിക്കുമെന്ന് ഊഹിച്ച് ചർച്ചകൾ തുടങ്ങിയതും. ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നവെന്ന തരത്തിൽ വരെ ഗോസിപ്പുകൾ ഉണ്ടായിരുന്നു. ഈ സംഭവങ്ങളെല്ലാം നടക്കുമ്പോൾ കഴിഞ്ഞ ദിവസം വീണ്ടും ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി താരദമ്പതികളുടെ പേജിൽ പ്രത്യക്ഷപ്പെട്ടു.
ഒരു സ്വകാര്യ ഫങ്ഷനിടെ വിക്കിയെ കെട്ടിപിടിച്ച് ചുംബിക്കുന്ന നയൻതാരയാണ് വീഡിയോയിലുള്ളത്. നയൻതാരയും വിക്കിയും ഒരുപോലെ ഈ വീഡിയോ സ്റ്റോറിയിൽ പങ്കിട്ടിരുന്നു. അതോടെ ആരാധകർക്ക് സമാധാനമായി. എന്നാലിപ്പോൾ വീണ്ടും ഒരു നിഗൂഢ പോസ്റ്റ് പങ്കിട്ട് എത്തിയിരിക്കുകയാണ് നയൻതാര. ഉം... ഐ ആം ലോസ്റ്റ്... എന്നാണ് നയൻതാര സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്. ഇതോടെ ആരാധകർക്ക് വീണ്ടും കൺഫ്യൂഷനായി.
വിവാഹമോചന ഗോസിപ്പുകൾ അടിച്ചിറക്കിയവരെ പരിഹസിക്കാൻ കുറിച്ചതാണോ അതോ വല്ല സങ്കടങ്ങളിലൂടെയുമാണോ നടി കടന്നുപോകുന്നത് എന്നെല്ലാമാണ് ആരാധകരുടെ ചർച്ച. പ്രമോഷന്റെ ഭാഗമായിട്ടാണോ ഈ ഇൻസ്റ്റഗ്രാം സ്റ്റോറി ഡ്രാമയെന്ന് ചോദിക്കുന്നവരും നിരവധിയാണ്.

സ്വന്തം മരണ വാർത്ത പൂനം പാണ്ഡെ അടിച്ചിറക്കി ആളുകളെ കബിളിപ്പിച്ച സംഭവത്തിനുശേഷം ഏത് സെലിബ്രിറ്റി നിഗൂഡമായ പോസ്റ്റ് പങ്കിട്ടാലും ഒന്ന് ആലോചിച്ചശേഷം മാത്രമെ ആരാധകർ ഇപ്പോൾ അതിന് പിന്നാലെ പോകാറുള്ളു. പൊതുവെ തന്റെ സ്വകാര്യ ദുഖങ്ങളും ആകുലതകളും ആരാധകരെ അറിയിക്കാനും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത് ഡ്രാമ കളിക്കാനും ഇഷ്ടപ്പെടാത്തയാളാണ് നയൻതാര.
അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് ഇപ്പോൾ ഇത്തരം പോസ്റ്റുകൾ നടി പങ്കിടുന്നതെന്ന സംശയമാണ് ആരാധകർക്ക്. വിക്കിയുമായുള്ള വിവാഹത്തിനുശേഷം ജവാൻ റിലീസിന് മുന്നോടിയായാണ് നയൻതാര ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നത്. അതിനുമുമ്പ് വിക്കിയായിരുന്നു നയൻസിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയും ആരാധകർക്കായി പങ്കിട്ടിരുന്നത്.
7.8 മില്യൺ ആളുകളാണ് നയൻതാരയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. മക്കളുടെയും ഭർത്താവിന്റെയും ചിത്രങ്ങളും വീഡിയോയുമാണ് നയൻതാര ഏറെയും തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കിടാറുള്ളത്. ഇരുവരും വിവാഹ ജീവിതം ആരംഭിച്ചിട്ട് രണ്ട് വർഷത്തോട് അടുക്കാൻ പോവുകയാണ്. ഇരുവരുടെയും ഇരട്ട കുഞ്ഞുങ്ങളായ ഉയിരിനും ഉലകത്തിനും ഒന്നര വയസായി. ആറ് വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു നയൻതാര-വിക്കി പ്രണയം വിവാഹത്തിലേക്ക് കടന്നത്. വിക്കിക്ക് മുമ്പ് നിരവധി പ്രണയ പരാജയങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളയാളാണ് നയൻതാര.


Click it and Unblock the Notifications