'ഒരുമിക്കാനൊന്നും അവർക്ക് പ്ലാനില്ല, സാമന്ത യാത്ര പോകുമ്പോൾ വളർത്തുനായയെ ചായ് സംരക്ഷിക്കുന്നു'; റിപ്പോർട്ട്!

അടുത്തിടെ നടന്നതിൽ ആരാധകരെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചൊരു വിവാഹമോചനം തെന്നിന്ത്യൻ താരസുന്ദരി സാമന്തയുടെയും നടൻ നാ​ഗചൈതന്യയുടെയുമാണ്. രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹമോചനം പ്രഖ്യാപിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ച് ​​ദിവസങ്ങളായി ഇരുവരും വീണ്ടും ഒന്നിക്കാൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം നാ​ഗചൈതന്യ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചൊരു പോസ്റ്റാണ് ഇരുവരും വീണ്ടും ഒന്നിക്കാൻ പോകുന്നുവെന്ന ​ഗോസിപ്പ് പ്രചരിക്കാൻ കാരണം. സാമന്തയുടെ വളർത്തുനായ ഹാഷിന്റെ ചിത്രമാണ് നാ​ഗചൈതന്യ പങ്കുവെച്ചത്.

വൈബ് എന്നായിരുന്നു ചിത്രത്തിന് നൽകിയ തലക്കെട്ട്. ചിത്രം വലിയ രീതിയിൽ വൈറലാവുകയും സാമും ചായിയും പിണക്കം മറന്ന് ഒരുമിച്ചുവെന്നും ഇരുവരും ഒന്നിച്ചാണ് താമസമെന്നും അതുകൊണ്ടായിരിക്കാം ഹാഷിന്റെ ചിത്രം നാ​ഗചൈതന്യ പങ്കുവെച്ചത് എന്നെല്ലാമായിരുന്നു ആരാധകരുടെ കണ്ടെത്തലുകൾ.

 Naga Chaitanya, Samantha

എന്നാൽ ഇതെല്ലാം ആരാധകർ ഉണ്ടാക്കിയ അനുമാനം മാത്രമാണെന്നും താരങ്ങൾ ഒരുമിക്കാൻ സാധ്യതയില്ലെന്നുമാണ് ഇരുവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഹാഷ് എന്ന സാമന്തയുടെ വളർത്തുനായയെ നാ​ഗചൈതന്യ സംരക്ഷിക്കുന്നതിന്റെ കാരണവും ഇരുവരുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. 'ഇരുവരും ഒരുമിച്ചായിരുന്ന സമയത്താണ് ഹാഷിനെ വാങ്ങിയത്.'

'ഹാഷ് എന്ന വളർത്തുനായയുമായി സാമന്തയ്ക്കുള്ള അതേ അടുപ്പം നാ​ഗചൈതന്യയ്ക്കുമുണ്ട്. പിരിഞ്ഞശേഷം ഇരുവരും ഈ വളർത്തുനായയെ സംരക്ഷിക്കുന്നുണ്ട്. സാമന്ത ദൂര യാത്രകളും മറ്റും പോകുമ്പോൾ ഈ ദിവസങ്ങളിൽ ഹാഷ് നാഗചൈതന്യയ്ക്കൊപ്പമാണ് കഴിയുന്നത്.'

'സാമന്തയും നാ​ഗചൈതന്യയും അവരവരുടെ ജീവിതവുമായി മുന്നോട്ട് പോയി. ഇനി ഇരുവരും ഒത്തുചേരാൻ നോക്കുന്നില്ല. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന വസ്തുതയുമായി അവർ യോജിച്ച് കഴിഞ്ഞു. ദമ്പതികളായി ഒരുമിച്ച് ചെലവഴിച്ച നിമിഷങ്ങളെ അവർ വിലമതിക്കുന്നു. അതിനാൽ ഇനി ഒരുമിക്കാൻ ഒരു സാധ്യതയുമില്ല.'

'അവർക്കിടയിൽ അനുരഞ്ജനം ഉണ്ടാകാൻ പോകുന്നില്ല. അവരുടെ കുടുംബങ്ങളും ഇത് അംഗീകരിച്ചു. അവരെ ഒരുമിപ്പിക്കാനോ മറ്റെന്തെങ്കിലും രീതിയുള്ള സഹായത്തിനോ കുടുംബം ശ്രമിക്കുന്നുമില്ല', എന്നാണ് ഇരുവരുമായും അടുത്ത വൃത്തങ്ങൾ പറഞ്ഞത്.

naga chaitanya, samantha

അടുത്തിടെ സാമന്ത തന്റെ വിവാഹചിത്രങ്ങൾ ഹൈഡ് മാറ്റി പബ്ലിക്കാക്കിയിരുന്നു. ഇതും സാമന്തയും ചൈതന്യയും വീണ്ടും ഒരുമിക്കാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾക്ക് കാരണമായി. നാലുവർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.

'ഞങ്ങൾ രണ്ടുപേരുടെയും വ്യക്തിപരമായ നന്മയ്ക്കുവേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. സാമന്ത സന്തോഷവതിയാണെങ്കിൽ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമായിരുന്നു അത്', എന്നാണ് അടുത്തിടെ വിവാ​ഹമോചനത്തെ കുറിച്ച് സംസാരിക്കവെ നാ​ഗചൈതന്യ പറഞ്ഞത്. 2018 ലായിരുന്നു ഇവരുടെ വിവാഹം.

ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയിൽ സ്ഥിരീകരണം അറിയിച്ച് താരങ്ങൾ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. വിവാഹമോചനത്തിന് പിന്നാലെ പിന്നാലെ സാമന്ത നിരന്തര സൈബർ ആക്രമണവും നേരിടുകയുണ്ടായി.

അബോർഷനും അവിഹിത ബന്ധവും തുടങ്ങി വിവാഹമോചനത്തിന്റെ പേരിൽ സാമന്തയ്ക്കെതിരെ ഇല്ലാക്കഥകൾ കെട്ടിച്ചമച്ചവരും ഏറെയാണ്. സാമന്തയും ഇതിനോട് പ്രതികരിച്ച് എത്തിയിരുന്നു. വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. ആ മുറിവുണങ്ങാന്‍ സമയം അനുവദിച്ച് തന്നെ വെറുതെ വിടണമെന്നാണ് സാമന്ത പ്രതികരിച്ച് പറഞ്ഞത്.

Read more about: naga chaitanya samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X