ഷൈൻ ടോം ചാക്കോയുടെ കവിളിൽ ചുംബിച്ച് ആരാധികയായ റഷ്യൻ സുന്ദരി, ആരാധികയ്ക്കൊപ്പം സെൽഫിയെടുത്ത് താരം!

മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെ പുറത്തിറങ്ങി വിജയമായി മാറിയ ഭൂരിഭാ​ഗം സിനിമകളിലും ഷൈൻ ടോം ചാക്കോയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ അതിനൊപ്പം തന്നെ താരം നിരവധി വിവാദങ്ങളിലും പെട്ടു. ഏത് അഭിമുഖങ്ങളിൽ വന്നാലും കൃത്യമായി മറുപടി പറയാൻ മടികാണിക്കാത്ത താരം കൂടിയാണ് ഷൈൻ ടോം ചാക്കോ.

സഹ സംവിധായകനായി സിനിമയിലെത്തിയ ശേഷം നായകനായി മാറിയ താരം കൂടിയാണ് ഷൈൻ ടോം ചാക്കോ. 2002 മുതലാണ് ഷൈൻ മലയാള സിനിമയുടെ ഭാ​ഗമായത്. ഷൈൻ ചെയ്തിട്ടുള്ളതുപോലെ ഇത്രയധികം വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ ഇപ്പോൾ മലയാളത്തിലുള്ള ഒരു യുവതാരവും ചെയ്തിട്ടുണ്ടാകില്ല.

ഏറ്റവും തിരക്കുള്ള മലയാള നടന്മാരിൽ ഒരാൾ കൂടിയാണ് ഷൈൻ. താരത്തിന്റെ ഏറ്റവും പുതിയ റിലീസ് തല്ലുമാല എന്ന സിനിമയാണ്. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത സിനിമയാണ് തല്ലുമാല.

ഓ​ഗസ്റ്റ് 12നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. വസീം എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. പോലീസ് ഉദ്യോ​ഗസ്ഥനവായ റെജി മാത്യുവെന്ന കഥാപാത്രത്തെയാണ് ഷൈൻ ടോം ചാക്കോ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്.

ഷൈൻ ടോം ചാക്കോയുടെ കവിളിൽ ചുംബിച്ച് ആരാധികയായ റഷ്യൻ സുന്ദരി

ലുക്ക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാനാണ് സിനിമ നിർമിച്ചിരിക്കുന്നത്.

മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്. മാസും കോമഡിയും ആക്ഷനും പ്രണയവുമെല്ലാം നിറഞ്ഞതാണ് തല്ലുമാല സിനിമ.

സിനിമയ്ക്ക് എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോൾ‌ തല്ലുമാല കാണാൻ തിയേറ്ററിലെത്തിയ ഒരു റഷ്യൻ വംശജയായ സുന്ദരി ഷൈനിനെ ചുംബിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

ആരാധികയ്ക്കൊപ്പം സെൽഫിയെടുത്ത് താരം

താരത്തിനൊപ്പം സെൽഫി എടുക്കുന്നതിനിടെയാണ് ഷൈനിനോട് ആരാധിക അനുവാദം ചോദിച്ചതും ശേഷം കവിളിൽ ചുംബിച്ചതും. താൻ ഷൈനിന്റെ വലിയ ആരാധികയാണെന്നും അഭിനയം നന്നായിരുന്നുവെന്നുമെല്ലാം ആരാധിക ഷൈനിനോട് പറയുന്നുണ്ട്.

ആദ്യമായാണ് ആരാധികയിൽ നിന്നും ഷൈനിന് ഇങ്ങനൊരു ചുംബനം കിട്ടുന്നത് അതുകൊണ്ട് തന്നെ വീഡിയോ അതിവേ​ഗം വൈറലായി.

ചെറുപ്പം മുതൽ സിനിമയോട് താൽപര്യവുമായി നടക്കുന്ന നടനാണ് ഷൈൻ. ഒമ്പത് വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായിരുന്നു. നമ്മൾ എന്ന കമൽ ചിത്രത്തിൽ വളരെ ചെറിയൊരു സീനിലും ഷൈനിനെ കാണാം.

വീഡിയോ വൈറൽ‌

കമലിന്റെ ​ഗദ്ദാമയിലൂടെ തന്നെയായിരുന്നു അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. മരുഭൂമിയിൽ ഒറ്റപ്പെട്ട് കഴിയുന്ന പ്രവാസിയായ ബഷീർ എന്ന കഥാപാത്രത്തെയാണ് ഷൈൻ അവതരിപ്പിച്ചത്.

കാവ്യ മാധവനായിരുന്നു ചിത്രത്തിൽ നായിക. ഷൈൻ സ്വഭാവിക അഭിനയശൈലികൊണ്ട് പ്രേക്ഷക മനം കവർന്ന നടൻ കൂടിയാണ്. ഇതിഹാസ മുതലാണ് ഷൈനിന്റെ സിനിമാ ജീവിതത്തിൽ നല്ല അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ വന്ന് തുടങ്ങിയത്.

Recommended Video

ഞാൻ പേടിച്ചോടിയതൊന്നും അല്ല | Shine Tom Chacko Angry Reaction | *VOX
തല്ലുമാല സൂപ്പർഹിറ്റിലേക്ക്

കമ്മട്ടിപ്പാടം, ആൻ മരിയ കലിപ്പിലാണ്, ​ഗോദ, ടിയാൻ, വർണ്യത്തിൽ ആശങ്ക, പറവ, മായാനദി, ഇഷ്ക്, ഉണ്ട, കുറുപ്പ്, ലവ് തുടങ്ങിയ സിനിമകൾ അവയിൽ ചിലത് മാത്രം. തമിഴ് ചിത്രം ബീസ്റ്റിലും ഷൈൻ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

വിജയ് നായകനായ സിനിമയായിരുന്നു ബീസ്റ്റ്. ഷൈനിന്റെ ആദ്യ തമിഴ് സിനിമ കൂടിയായിരുന്നു ബീസ്റ്റ്. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്ന്, വെള്ളേപ്പം എന്നിവയാണ് ഇനി റിലീസിനെത്താനുള്ള മറ്റ് ഷൈൻ ടോം ചാക്കോ സിനിമകൾ.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X