സിബിഐ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി, ഷൂട്ടിങ് ഉടൻ, മമ്മൂട്ടി ചിത്രത്തെ കുറിച്ച് എസ്എൻ സ്വാമി

മമ്മൂട്ടി എസ്എൻ സ്വാമി കൂട്ട്ക്കെട്ടിൽ പിറന്ന ചിത്രങ്ങൾ മോളിവുഡിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. 1988 ൽ പുറത്തു വന്ന സിബിഐ ഡയറി കുറിപ്പ് മുതൽ ഏറ്റവും ഒടുവിൽ പുറത്തു വന്ന ആഗസ്റ്റ് 15 വരെ ബോക്സോഫീസിൽ വിജയം സ്വന്തമാക്കിയിരുന്നു. ഒരു ഇടവളയ്ക്ക് ശേഷം ഈ ഹിറ്റ് കൂട്ട്ക്കെട്ട് വീണ്ടും വെള്ളിത്തിരയിൽ എത്തുകയാണ്. സിബിഐ സീരീസ് ചിത്രത്തിലൂടെയാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്.

മലയാളത്തിലെ ഹിറ്റ് സീരീസ് ചിത്രങ്ങളിലൊന്നാണ് ഇത്. ഒരു സിബിഐ ഡയറി കുറിപ്പ് മുതൽ ഏറ്റവും ഒടുവിൽ പുറത്തു വന്ന നേരറിയാൻ സിബിഐ വരെ തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായിരുന്നു. ഇതിന്റ അടുത്ത ഭാഗത്തെ കുറിച്ചായിരുന്നു പ്രേക്ഷകർക്ക് അറിയേണ്ടിയിരുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനെ കുറിച്ച് വെളിപ്പെടുത്തി താരം. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിത്രം ഉടൻ

സിബിഐ സീരീസിലെ അഞ്ചാം സീരീസിനെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തെ കുറിച്ച് തിരക്കഥകൃത്ത് എസ്എൻ സ്വാമി തന്നെ വെളിപ്പെടുത്തുകയാണ്. ചിത്രം വരുന്നുണ്ടെന്നും. തിരക്കഥയുടെ 90 ശതമാനവും പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. ഒരു 90 ശതമാനവും തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. ഇനി കുറച്ച് തിരുത്തലുകളൊക്കെ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെയ് , ജൂൺ മാസത്തിലാണ് മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ചിരിക്കുന്നത്.അപ്പോഴേക്കും ഷൂട്ടിംഗ് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

 ബാസ്ക്കറ്റ്  കില്ലിങ്

ഒരു ബാസ്ക്കറ്റ് കില്ലിങ്ങിന്റെ പശ്ചത്തിലാണ് കഥ മുന്നോട്ട് പോകുന്നതത്രേ. തുടർന്നുണ്ടാകുന്ന ദുരൂഹതയും കേസ് അന്വേഷണത്തിനായി സേതുരാമനയ്യർ എത്തുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു. മമ്മൂട്ടി, സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, സംഗീത സംവിധായകന്‍ ശ്യാം എന്നിവര്‍ വീണ്ടും ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നു.

  മമ്മൂട്ടിയുടെ  പ്രണയം രംഗം


മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു എസ്എൻ സ്വാമി ഹിറ്റായിരുന്നു ധ്രുവം. ചിത്രത്തിലെ മമ്മൂട്ടിയും ഗൗതമിയുമായുള്ള പ്രണയം ഏറെ ചർച്ചായയിരുന്നു. ഇപ്പോഴിത വേറിട്ട പ്രണയം പറയുന്ന ആ സീനിനെ കുറിച്ചും എസ്എൻ സ്വാമി വെളിപ്പെടുത്തി. മന്നാടിയാർ കഥാപാത്രത്തിന് അങ്ങനെയേ പ്രണയം പറയാൻ പറ്റുകയുള്ളു. ഇൗ കഥാപാത്രത്തിന്റെ പ്രണയം എന്ന അങ്ങനെയല്ലാതെ മറ്റൊരു തരത്തിലും ആലോചിക്കാൻ പറ്റുമായിരുന്നില്ല. ഇപ്പോഴാണ് അതിന് പ്രത്യേക പരിവേഷം ഒക്കെ വന്നത്.

 തൂക്കിക്കൊല


ധ്രുവത്തിൽ ശ്രദ്ധിക്കപ്പെടുകയും ഏറെ ചർച്ചയാവുകയു ചെയ്ത മറ്റൊരു രംഗമായിരുന്നു തൂക്കിക്കൊല. ഇതിനെ കുറിച്ചും എസ്എൻ സ്വാമി പറഞ്ഞിരുന്നു. ചിത്രം ചെയ്യുമ്പോൾ അത് സത്യമാകുമെന്ന് കരുതിയില്ല. നമ്മുടെ നാട്ടിൽ വധശിക്ഷ വളരെ അപൂർമാണല്ലോ. അന്ന് അത് എഴുതുമ്പോ ഇൗ ആരാച്ചാരെ കണ്ടെത്താനുള്ള ബുദ്ധിമുട്ടൊക്കെ കഥയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. എന്നാൽ അന്ന് നിയമ വശങ്ങളൊക്കെ കുറച്ച് അറിയാമായിരുന്നു.ബാക്കിയെല്ലാം കഥയ്ക്ക് വേണ്ടി എഴുതിയതാണ്. സിബിഐയുടെ പുതിയ ഭാഗം വരുന്നത പോലെ ധ്രുവത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X