8600 സ്ക്വയർ ഫീറ്റിലെ വീട്, കല്യാണം കഴിഞ്ഞ് വിജയ്നെ താമസം മാറ്റി; ഏക മകനാണ്...: എസ്എ ചന്ദ്രശേഖർ

വിവാദങ്ങൾക്കിടെ വിജയ്ക്ക് പിന്തുണ അറിയിച്ച് പിതാവ് എസ്എ ചന്ദ്രശേഖർ. വിജയ്നെ എതിരാളികൾ വ്യക്തി ഹത്യ ചെയ്യുകയാണെന്ന് എസ്എ ചന്ദ്രശേഖർ പറയുന്നു. വിജയ്നെ സ്വന്തം നിലയിൽ വളർന്ന് വരാൻ താൻ പര്യാപ്തമാക്കിയെന്നും ഇദ്ദേഹം പറഞ്ഞു.
എന്തുകൊണ്ട് ഇതുവരെ വിജയ്ക്ക് പിന്തുണ നൽകാതെ പെട്ടെന്ന് അഭിമുഖം നൽകുന്നു എന്ന ചോദ്യത്തിന് മറുപ‌ടി നൽകുകയായിരുന്നു എസ്എ ചന്ദ്രശേഖർ. വിജയുടെ കല്യാണം കഴിഞ്ഞയുടനെ അവനെ വീട്ടിൽ നിന്ന് താമസം മാറ്റിച്ചു. എനിക്കൊരു മകളും മകനുമായിരുന്നു. മകളെ ദെെവം ആവശ്യപ്പെ‌ട്ട‌പ്പോൾ ഞാൻ കൊടുത്തു.

പിന്നെ ഈ മകൻ മാത്രമാണെനിക്ക്. 8600 സ്ക്വയർ ഫീറ്റിലുള്ള വീടാണ് എന്റേത്. അത്രയും വലിയ വീട്ടിൽ ഞാനും എന്റെ ഭാര്യയും അച്ഛനും. വിജയുടെ കല്യാണം കഴിഞ്ഞ സമയത്ത് എനിക്കൊപ്പം നിർത്താമായിരുന്നു. എന്നാൽ‌ നിർബന്ധിച്ച് ഞാൻ താമസം മാറ്റിപ്പിച്ചു. കാരണം ഒരു വ്യക്തിയെന്ന നിലയിൽ സ്വതന്ത്രനായി വളരണം. ഒരു വലിയ ആൽമരത്തിന് അടുത്ത് മറ്റാെരു മരമുണ്ടെങ്കിൽ ആരും ശ്രദ്ധിക്കില്ല. മാറ്റി താമസിപ്പിച്ചതിനാൽ വിജയ് നന്നായി വന്നെന്നും എസ്എ ചന്ദ്രശേഖർ പറയുന്നു. ബിഹെെന്റ്വുഡ്,സ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

SA Chandrasekhar  Sangeetha  Vijay

വിജയ് അച്ഛനുമായി അകൽച്ചയിലാണെന്ന് ഏറെക്കാലമായി അഭ്യൂഹമുണ്ട്. എന്നാൽ ഈ വാദങ്ങളെ എസ്എ ചന്ദ്രശേഖർ തള്ളിക്കളയുന്നു. വ്യക്തിഹത്യയാണ് വിജയ്ക്കെതിരെ നടക്കുന്നതെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്നും എസ്എ ചന്ദ്രശേഖർ പറയുന്നു. വിജയ് ഇത്തരക്കാരനാണ്, കുടുംബത്തിന് എതിരാണ്, അച്ഛനോടും അമ്മയോടും എതിർപ്പുണ്ട് എന്നിങ്ങനെ പറഞ്ഞ് വ്യക്തിഹത്യ നടത്തുന്നു. അതാണ് ഇപ്പോൾ പറയുന്ന വ്യക്തിപരമായ കാര്യങ്ങൾ.

എപ്പോഴോ സംഭവിച്ച് സമരസപ്പെട്ട ഒരു വിഷയത്തെ ഇപ്പോൾ വലിച്ചിഴച്ചു. കഴിഞ്ഞ കാര്യമാണ്. അത് വീണ്ടും ഈ സമയത്ത് വരുന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളാണെന്നും എസ്എ ചന്ദ്രശേഖർ പറയുന്നു. വിജയ്ക്കെതിരെ ചില യൂട്യൂബ് ചാനലിൽ ആസൂത്രിതമായി തെറ്റായ പ്രചരണങ്ങൾ നടത്തുന്നുണ്ടെന്നും എസ്എ ചന്ദ്രശേഖർ പറയുന്നു. ‌അതേസമയം വിജയുടെ ഭാര്യ സം​ഗീത വിവാഹമോചനം ആവശ്യപ്പെട്ട് ഡിവോഴ്സ് പെറ്റീഷൻ നൽകിയിട്ടുണ്ട്. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നാണ് പെറ്റീഷനിൽ പറയുന്നത്. താരത്തിന്റെ പ്രതിഛായക്ക് വലിയ മങ്ങലുണ്ടാക്കിയ സംഭവമാണിത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെ‌ടുപ്പിൽ കന്നിയങ്കത്തിനിറങ്ങുകയാണ് വിജയ്. ഇതിന് തൊട്ട് മുമ്പ് വന്ന ഡിവോഴ്സ് പെറ്റീഷൻ ഒരുപക്ഷെ രാഷ്ട്രീയ ഭാവിയെയും ബാധിച്ചേക്കും.

വിവാദങ്ങളിൽ വ്യക്തമായ മറുപടി നൽകാൻ വിജയ് തയ്യാറാകുന്നില്ല. രാഷ്ട്രീയ എതിരാളികളുടെ നീക്കമാണെന്നാണ് പരോക്ഷമായി വിജയ് പറയുന്നത്. വിജയുമായി ബന്ധമുള്ള നടി തൃഷയാണെന്നും വാദമുണ്ട്. ​ഗോസിപ്പുകൾക്കിടെ വിജയ് തൃഷയ്ക്കൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തി. മുഖ്യമന്ത്രിക്കസേരയാണ് വിജയ് ലക്ഷ്യം വെക്കുന്നത്. ഇതിനിടെ വിജയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നത് ഭാര്യ സം​ഗീത വിജയ് നൽകിയ ഡിവോഴ്സ് പെറ്റീഷനാണ്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X